കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് മറിയമ്മ ജോസഫിനെ സർവ്വകക്ഷി യോഗം ചേർന്ന് അനുമോദിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് മറിയമ്മ ജോസഫിനെ സർവ്വകക്ഷി യോഗം ചേർന്ന് അനുമോദിച്ചു


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മറിയമ്മ ജോസഫിനെ സർവ്വകക്ഷി യോഗം ചേർന്ന് ചേർന്ന് അനുമോദിച്ചു. മറിയാമ്മ ജോസഫിനെ ആന്റോ ആന്റണി എം. പി ഓഫീസിലെത്തി ഷാളണിയിച്ച് സ്വീകരിച്ചു.

വൈസ് പ്രസിഡൻ്റ് പി.ഏ.ഷെമീറിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി പി.എ.സലിം അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല, തോമസ് കുന്നപ്പള്ളി, വി.ജെ.ലാലി, മജു പുളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ റോസമ്മ ആഗസ്തി, വി.ടി.അയ്യൂബ് ഖാൻ , ലീലാമ്മ കുഞ്ഞുമോൻ, അംഗങ്ങളായ ജോളി മടുക്കക്കുഴി, പ്രകാശ് പള്ളിക്കൂടം, അന്നമ്മ ജോസഫ്, ആശാ ജോയി,, ശുഭേഷ് സുധാകരൻ, സോഫി ജോസഫ്, അജിത രതീഷ്, പി.ജി.വസന്തകുമാരി, പി.കെ.അബ്ദുൽ കരീം, ജെയിംസ്. പി. സൈമൺ എന്നിവർ പ്രസംഗിച്ചു. മറിയമ്മ ജോസഫ് മറുപടി പ്രസംഗം നടത്തി.