MUNDAKAYAM news

നാടിന്റെ വികസനം ജനങ്ങളുടെ അവകാശം: എംപി ജോയിസ് ജോര്‍ജ്

മുണ്ടക്കയം: നാടിന്റെ വികസനം ജനപ്രതിനിധികളുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും ഇടുക്കി എംപി ജോയിസ് ജോര്‍ജ്. എംപി ഫണ്ട് ഉപയോഗിച്ച് കുറ്റിപ്ലാങ്ങാട് സ്‌കൂളിന് അനുവദിച്ച ബസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റമനുസരിച്ചു നാടിനു മാറ്റമുണ്ടാകേണ്ടത് അനിവാര്യതയാണ്. പഴയ കാഴ്ചപ്പാടുകള്‍ക്കു മാറ്റമുണ്ടാകണം. വിദ്യാഭ്യാസത്തിന് മികവു പുലര്‍ത്തു ന്നതിനു സൗകര്യപ്രദമായ കാര്യങ്ങള്‍ നടപ്പാക്കണം. അതിനു സാധിച്ചില്ലങ്കില്‍ അധ്വാനം വെറുതെയാവുമെന്നതില്‍ സംശയമില്ലന്നും എംപി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്വര്‍ണലത അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ മോളി ഡോമിനിക് മുഖ്യപ്രഭാഷണം […]

റോഡ് ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം: ദേശീയ പാതയില്‍ 31ാം മൈലില്‍ നിന്ന് എംഇഎസിലേക്കുള്ള മൈലത്തടി റോഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കും. പഞ്ചായത്ത് അംഗം സൂസമ്മ മാത്യു അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ബഷീര്‍ തേനംമാക്കല്‍, പ്രിന്‍സിപ്പല്‍, ആര്‍. രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍, ഇ.കെ. കാസിം, പി.എസ്. മുഹമ്മദ് നസീര്‍ എന്നിവര്‍ പ്രസംഗിക്കും.

ശമ്പളം തടഞ്ഞുവച്ചെന്ന് പരാതി

മുണ്ടക്കയം: കൊക്കയാര്‍ പിഎച്ച്‌സിയിലെ ജീവനക്കാരുടെ ശമ്പളം മേലുദ്യോഗസ്ഥന്‍ തടഞ്ഞു വച്ചതായി പരാതി. ഇരുപത്തിനാലോളം ജീവനക്കാരുടെ ശമ്പളമാണ് ഉദ്യോഗസ്ഥന്‍ തടഞ്ഞു വച്ചതെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സംഭവം സംബന്ധിച്ച് വകുപ്പുമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കു പരാതി നല്‍കി. ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണമില്ലാതെ വിഷമിക്കുകയാണ്. ഇതിനെതിരെ ശക്തമായി സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഒ.എം. ഫൈസല്‍ ഖാന്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. ഉദയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ […]

റോഡ് ഉദ്ഘാടനം

ചിറ്റടി: പാറത്തോട് പഞ്ചായത്തിലെ ചോറ്റി – ചിറ്റടി സമാന്തര പാതയുമായി ബന്ധിപ്പിക്കുന്ന കുഴിവേലിപ്പടി – അരീപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം മെംബര്‍മാരായ ഡയസ് കോക്കാട്ട്, ജയാ ജേക്കബ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. യോഗത്തില്‍ എം.ജെ. കുരുവിള മുണ്ടമറ്റം, വിശ്വംഭരന്‍ കുഴിവേലി, മനോജ് പോത്തനാമല എന്നിവര്‍ പ്രസംഗിച്ചു. നാളുകളിലായി തകര്‍ന്നുകിടന്ന റോഡ് രണ്ടുലക്ഷം രൂപ മുടക്കിയാണ് കോണ്‍ക്രീറ്റ് ചെയ്തത്.

ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ് പ്രതിഷേധിച്ചു

മുണ്ടക്കയം ∙ സംസ്ഥാനത്ത് ചെറുതും വലുതുമായി വ്യാപക കൈയ്യേറ്റങ്ങൾ നടന്നിട്ടും വനഭൂമി ഒഴിപ്പിക്കുന്നതിന് വനം വകുപ്പും സർക്കാരും നിസംഗത പുലർത്തുന്നതിൽ കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ജമാൽ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് വനംവകുപ്പ് നോട്ടിസ് നൽകിയെങ്കിലും ഭൂമി ഏറ്റെടുക്കുവാൻ ഇനിയും നടപടിയായിട്ടില്ല. വന സംരക്ഷണത്തിനായി ജനജാഗ്രത സമിതികൾ സംഘടിപ്പിക്കുവാനും ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുവാനും ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ് തീരുമാനിച്ചു.

മുണ്ടക്കയം സ്വദേശിനി യുവതിയുടെ മരണം: ഭര്‍തൃപീഡനമെന്ന് ബന്ധുക്കള്‍

മുണ്ടക്കയം: ബോയിസ് എസ്റ്റേറ്റില്‍ കിഴക്കേപറമ്പില്‍ പ്രവീണിന്റെ ഭാര്യ ആതിര (23) തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടന്നും ഭര്‍തൃ പീഡനമാണ് ഇതിനു കാരണമായതെന്നും ആരതിയുടെ മുത്തശ്ശി ഇഡികെ ഡിവിഷനില്‍ താമസിക്കുന്ന വളളിക്കുട്ടി, ബന്ധുക്കളായ എല്‍. വിജയന്‍, മാധുരി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിന് ബോയിസിലെ ഭര്‍തൃവീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്. മാതാപിതാക്കള്‍ ഇല്ലാതെ മുത്തശ്ശി വളളിക്കുട്ടിയുടെ സംരക്ഷണയില്‍ വളരുകയും 2012 മേയ് ഏഴിന് ബോയിസ് സ്വദേശി പ്രവീണുമായി വിവാഹം നടത്തുകയുമായിരുന്നു. പ്രേമ വിവാഹമായിരുന്നു ഇരുവരുടേതും. […]

കൂട്ടിക്കലിൽ കര്‍ഷകര്‍ സംഘടിക്കുന്നു

കൂട്ടിക്കല്‍: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുക, അന്യ സംസ്ഥാനങ്ങളിലേക്ക് റബര്‍ തടി കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം നീക്കം ചെയ്യുക, നാണ്യവിളകള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുണ്ടക്കയം, വേലനിലം, പറത്താനം, ചോലത്തടം, കാവാലി, പ്ലാപ്പള്ളി, ഏന്തയാര്‍, കൊക്കയാര്‍ മേഖലകളിലെ ജനങ്ങള്‍ 14ന് ഉച്ചകഴിഞ്ഞ് 2.30ന് കൂട്ടിക്കല്‍ കെസിഎം എല്‍പി സ്‌കൂള്‍ ഹാളില്‍ സംഘടിക്കുമെന്ന് സംയുക്ത കര്‍ഷക സഹകരണ സമിതി ഭാരവാഹികളായ എം.സി. ജോസഫ് മടിക്കാങ്കല്‍, […]

വിസ്മയം 2016 ബാന്‍ഡ്‌സെറ്റ് മത്സരം

മുണ്ടക്കയം: കലാദേവി സാംസ്‌കാരിക സമിതിയുടെ വിസ്മയം 2016 മെഗാഷോയുടെ ഭാഗമായി ബാന്‍ഡ്‌സെറ്റ് മത്സരം നടത്തും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കും. രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സാജന്‍ പള്ളുരുത്തി, സുബി സുരേഷ് എന്നിവരടങ്ങുന്ന ബഡായി ബംഗ്ലാവ് ടീമിന്റെ മെഗാഷോ, ഫ്രാങ്കോ, അമൃത സുരേഷ് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ആലപ്പുഴ സ്റ്റാര്‍ ഓഫ് ഇന്ത്യയുടെ ഗാനമേള, റഷ്യന്‍ നര്‍ത്തകരുടെ ജിംനാസ്റ്റിക് ഡാന്‍സ്, ഉത്തരേന്ത്യന്‍ മജീഷ്യരുടെ വിസ്മയ കാഴ്ചകള്‍, ഉഗ്രം ഉജ്ജ്വലം സാഹസിക പ്രകടനം എന്നിയാണ് പ്രധാന […]

അഖിലകേരള പ്രസംഗമത്സരം

കോരുത്തോട്: സെന്റ് ജോര്‍ജ്‌സ് യുപി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി സ്മാരക അഖിലകേരള പ്രസംഗമത്സരം ഇന്ന് 9.30 ന് സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സിജോ പന്നലക്കുന്നേല്‍ ഉദ്ഘാടനം ചെയും. മുപ്പതോളം സ്‌കൂളില്‍ നിന്ന് അറുപതില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും ലഭിക്കും. സ്‌കൂളില്‍നിന്ന് യുപി വിഭാഗത്തില്‍ രണ്ടുപേര്‍ക്കു പങ്കെടുക്കാം. മൂല്യാധിഷ്ഠിത ജീവിതം കുടുംബ ഭദ്രതയ്ക്ക് എന്നവിഷയത്തില്‍ അഞ്ചുമിനിറ്റായിരിക്കും പ്രസംഗ സമയം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജനകീയ യാത്രയ്ക്ക് മുണ്ടക്കയത്ത് സ്വീകരണം നാളെ

മുണ്ടക്കയം ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജനകീയ യാത്രയ്ക്ക് നാളെ വൈകിട്ട് നാലിന് ടൗണിൽ സ്വീകരണം നൽകും. ഗ്യാലക്സി ജംക്‌ഷനിൽനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ച് സമ്മേളന വേദിയിലേക്ക് ആനയിക്കും. ഒ.പി.എ. സലാം, വി.കെ. സന്തോഷ്കുമാർ, കെ.വി. കൈപ്പള്ളി, പി.ആർ. പ്രഭാകരൻ എന്നിവർ രക്ഷാധികാരികളായും, എം.ജി. ശേഖരൻ പ്രസിഡന്റ്, കെ.ടി. പ്രമദ് സെക്രട്ടറി, എൻ.ജെ. കുര്യാക്കോസ് ട്രഷററായുമുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എഐടിയുസി, എഐവൈഎഫ്, […]

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന പെൻഷൻ കുടിശിക നാളെ മുതൽ

കൂട്ടിക്കൽ ∙ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന പെൻഷൻ കുടിശിക നാളെ മുതൽ വിതരണം ചെയ്യും. 11നു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജെസി ജോസ് അധ്യക്ഷത വഹിക്കും. 2015 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള പെൻഷൻ കുടിശികയാണു വിതരണം ചെയ്യുന്നത്. കൂട്ടിക്കൽ ടൗൺ, ചപ്പാത്ത് വാർഡുകളിലേതു നാളെ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പറത്താനം, താളുങ്കൽ വാർഡുകളിലേതു 10നു സീവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിലും രണ്ടു മുതൽ […]

ചുവപ്പിൽ കുളിച്ചു മുണ്ടക്കയം, സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു മുണ്ടക്കയം ടൗണിൽ സ്വീകരണം നല്കി .

ചുവപ്പിൽ കുളിച്ചു മുണ്ടക്കയം, സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു മുണ്ടക്കയം  ടൗണിൽ സ്വീകരണം നല്കി .

മുണ്ടക്കയം ∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു ഇന്നു രാവിലെ ഒൻപതിനു മുണ്ടക്കയം ടൗണിൽ സ്വീകരണം നല്കി . അഴിമതിയിൽ മുങ്ങിയ ഭരണമാണു സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും അധികാരം ഉപയോഗിച്ച് അഴിമതിയെ മറയ്ക്കുന്ന സർക്കാർ കർഷക പ്രശ്നങ്ങൾ കാണുന്നില്ലെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. നവകേരള മാർച്ചിനു സിപിഎം പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ബാധ്യത നികത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ […]

അമ്മമരത്തണലില്‍ അനുമോദനമേറ്റുവാങ്ങി മാര്‍ ജോസ് പുളിക്കല്‍

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി രൂപത പ്രഥമ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന് മാതൃവിദ്യാലയമായ മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. അറിവിന്റെ പടവുകള്‍ ചവിട്ടിയ സിഎംഎസ് ഹൈസ്‌കൂളില്‍ നല്‍കിയ അനുമോദനം അമ്മമരത്തണലില്‍ നിന്നു ലഭിച്ച തലോടലാണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അക്ഷരങ്ങളില്‍ ആധ്യാത്മികതയും ധാര്‍മികതയുമുണ്ട്. ഇത് കണെ്ടത്താന്‍ ശ്രമിക്കുമ്പോഴാണ് ഒരു കുട്ടി വിദ്യാര്‍ഥിയായി മാറുന്നത്. അന്ധകാരത്തില്‍ നിന്നു വെളിച്ചമേകുന്ന ഗുരുവെന്ന വാക്കിന്റെ അര്‍ഥം ഓരോ കുട്ടിയും സ്വായത്തമാക്കണം. വിദ്യയുടെ പടവുകളില്‍ കൈപിടിച്ചുയര്‍ത്തിയ തന്റെ ഗുരുനാഥ മറിയാമ്മ ചെറിയാന്റെ […]

പനയ്ക്കച്ചിറയിലും താജ്മഹല്‍ !

മുണ്ടക്കയം: പ്രണയ സ്വപ്നങ്ങള്‍ക്ക് പുതുജീവനേകി ഷാജഹാന്‍ മുംതാസിനായി തീര്‍ത്ത താജ്മഹല്‍ ഇന്ന് പഴയ പനയ്ക്കച്ചിറ പാറയ്ക്കല്‍ ബിജുവിന്റെ കരവിരുതില്‍ പുതുജീവന്‍കൊണ്ടിരിക്കുകയാണ്. 3.3 അടി സമചതുരത്തില്‍ മൂന്നടി പൊക്കത്തില്‍ തെര്‍മോക്കോളില്‍ പണിതീര്‍ത്ത താജ്മഹല്‍ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. അമ്പതുകാരനായ ബിജു തെര്‍മോക്കോള്‍, പശ, ഗില്‍റ്റ്, റബര്‍പാല്‍ എന്നിവ ഉപയോഗിച്ച് എട്ട് മാസം കൊണ്ടാണ് താജ്മഹലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണത്തിലെ ആദ്യഘട്ടം റബര്‍പാല്‍ ഉപയോഗിച്ചെങ്കിലും തെര്‍മോക്കോളിന്റെ നിറം മങ്ങുന്നതിനാല്‍ പശ ഉപയോഗിക്കുകയായിരുന്നു. ദിവസവും രാവിലെ ഏഴു മുതല്‍ എട്ട് വരെയും […]

നാലു വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

മുണ്ടക്കയം: നാലു വയസുകാരന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. മുണ്ടമറ്റം തുരുത്തിയില്‍ ചാള്‍സ്- സിമി ദമ്പതികളുടെ നാലാമത്തെ മകന്‍ വിദ്യുത് (നാല്) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ വീട്ടുമുറ്റത്തെ കിണറിനു സമീപമുള്ള തിട്ടയില്‍ ചെടി നനയ്ക്കുന്നതിനിടെ കാല്‍ വഴുതി താഴെയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. മാതാവ് സിമിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണു കുട്ടിയെ കിണറ്റില്‍നിന്നു പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപ ത്രി മോര്‍ച്ചറിയില്‍. സ ഹോദരങ്ങള്‍: കവിത, വിവേക്, (ഇരുവരും […]

നവകേരള മാർച്ചിന് ആദ്യ സ്വീകരണം മുണ്ടക്കയത്ത്

മുണ്ടക്കയം ∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു ജില്ലയിലെ ആദ്യ സ്വീകരണം ഇന്നു രാവിലെ ഒൻപതിനു ടൗണിൽ നടക്കും. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇടുക്കി ജില്ലയിൽനിന്ന് എത്തുന്ന ജാഥയെ ഹൈറേഞ്ചിന്റെ കവാടമായ കല്ലേപ്പാലത്തിനു സമീപമുള്ള നയനാർഭവനു മുന്നിൽനിന്നു റെഡ് വൊളന്റിയർമാരുടെ അകമ്പടിയിൽ താളമേളങ്ങളോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. സമ്മേളനത്തിൽ മുതിർന്ന പാർട്ടി അംഗങ്ങളെ ആദരിക്കും

അപകടങ്ങൾ ഒഴിവാക്കുവാൻ ദേശീയപാതയോരത്ത് ഇരുമ്പുതൂണുകൾ സ്ഥാപിച്ചത് അശാസ്ത്രീയമായെന്ന് ആരോപണം.

മുണ്ടക്കയം∙ അപകടങ്ങൾ ഒഴിവാക്കുവാൻ ദേശീയപാതയോരത്ത് ഇരുമ്പുതൂണുകൾ സ്ഥാപിച്ചത് അശാസ്ത്രീയമായെന്ന് ആരോപണം. കരാറുകാരനെതിരെ നടപടിക്കു സാധ്യത. കൊട്ടാരക്കര – ദിണ്ടികൽ ദേശീയപാത 183ൽ കോട്ടയം മുതൽ കുമളി വരെയാണു (കെ കെ റോഡ്) തൂണുകൾ സ്ഥാപിച്ചത്. ഇതിൽ മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗങ്ങളിൽ തൂണുകൾ സ്ഥാപിച്ചിരിക്കുന്നതു മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണു കണ്ടെത്തൽ. ഇന്നലെ ദേശീയപാതയിൽ മെഡിക്കൽ ട്രസ്റ്റ് ജംക്‌ഷനു സമീപം നിയന്ത്രണംവിട്ട മിനിലോറി തൂണുകൾ തകർത്തു കുഴിയിലേക്കു മറിഞ്ഞതിനെ തുടർന്നാണ് ഇരുമ്പുതൂണുകൾ ബലവത്തായല്ല സ്ഥാപിച്ചതെന്നു തെളിഞ്ഞത്. അപകടങ്ങൾ തടയുവാൻ […]

പ്രതിഷ്ഠാദിനവും ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും ഇന്നുമുതൽ

പുഞ്ചവയൽ ∙ ചെറുവള്ളി ദേവീക്ഷേത്രം ഉത്സവവും ഭദ്രകാളിദേവി പ്രതിഷ്ഠാദിനവും ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും ഇന്നുമുതൽ ആരംഭിക്കും. രാവിലെ അഞ്ചുമുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് കൊടിയേറ്റ്, രാത്രി എട്ടിന് ഐവർകളി, യജ്ഞശാലയിൽ പകൽ 12ന് സപ്താഹ വിഗ്രഹ ഘോഷയാത്ര. 6.45ന് നാമസങ്കീർത്തന ലഹരി. തുടർ ദിവസങ്ങളിൽ രാവിലെ അഞ്ചുമുതൽ വിശേഷാൽ പൂജകൾ നടക്കും

മാർ ജോസ് പുളിക്കലിന് മാതൃവിദ്യാലയത്തിൽ ഇന്ന് സ്വീകരണം

മുണ്ടക്കയം ∙ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനായ മാർ ജോസ് പുളിക്കലിനു മാതൃവിദ്യാലയമായ സിഎംഎസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ഇന്നു 2.30നു സ്വീകരണം നൽകും.

മുണ്ടക്കയത്ത് തേക്ക് പ്ലാന്റേഷനില്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

മുണ്ടക്കയം: വേനല്‍ രൂക്ഷമായതോടെ കാട്ടുതീ തടയുവാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി തെളിച്ചതിന് പിന്നാലെ സാമൂഹിക വിരുദ്ധര്‍ തേക്ക് പ്ലാന്റേഷനില്‍ തീയിട്ടു. ഏക്കറുകണക്കിന് ഭൂമി തീപടര്‍ന്ന് കത്തിനശിച്ചു. പഴയപനക്കച്ചിറയ്ക്കും ആനക്കുളം കവലയ്ക്കും ഇടയ്ക്കാണ് ഇന്നലെ രാവിലെ മുതല്‍ തീപടര്‍ന്നത്. മുണ്ടക്കയം–-കോരുത്തോട് റൂട്ടില്‍ വണ്ടന്‍പതാല്‍ മുതല്‍ പനക്കച്ചിറ വരെയുള്ള ഭാഗത്ത് നാലുകിലോമീറ്ററോളം തേക്കിന്‍കൂപ്പ് വ്യാപിച്ച് കിടക്കുകയാണ്. വേനല്‍ രൂക്ഷമായി തേക്കിന്റെ ഇലകള്‍ പൊഴിഞ്ഞ് ഉണങ്ങി വ്യാപിച്ചുകിടക്കുന്നതിനാല്‍ തീപ്പൊരി വീണാല്‍ കത്തിപടരുന്ന അവസ്ഥയാണ് നിലനിന്നത്. ഇതേ തുടര്‍ന്ന് വനപാലകരുടെ നേതൃത്വത്തില്‍ […]

മുണ്ടക്കയത്ത് വിസ്മയം-16

മുണ്ടക്കയം: കലാദേവി സാംസ്‌കാരിക സമിതിയും വിസമയ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കലാദേവി വിസ്മയം-16നായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹാസ്യതാരങ്ങളായ രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സുബി സുരേഷ്, എന്നിവരും ഫ്രാങ്കോ, അമൃത സുരേഷ് എന്നിവര്‍ നയിക്കുന്ന ഗാനമേള, റഷ്യന്‍ ഡാന്‍സ്, ഉത്തരേന്ത്യേന്‍ മാജിക് ഷോ, ജിംനാസ്റ്റിക് ഡാന്‍സ്, ഫ്‌ളാഷ് മോബ്, മെഗാഷോ, ഉഗ്രം ഉജ്ജലം സാഹസിക പ്രോഗ്രാം, സാംസ്‌കാരിക സായാഹ്നം, കാരുണ്യം വര്‍ഷം എന്നീപരിപാടികള്‍ നടത്തും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുണ്ടക്കയം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് ആറിന് മുണ്ടക്കയത്ത് സ്വീകരണങ്ങള്‍ നല്‍കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ പത്തിന് ഇടുക്കി ജില്ലയില്‍ നിന്ന് എത്തി ചേരുന്ന യാത്രയെ ജില്ലയുടെ അതിര്‍ത്തിയായ കല്ലേപ്പാലം കവലയില്‍ നിന്നു സ്വീകരിച്ച് സമ്മേളന നഗരിയായ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിക്കും. വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ജെ.തോമസ്, എംപിമാരായ എം.ബി. രാജേഷ്, […]

അയ്യൻകാളി ചരിത്ര പ്രദർശനം നാലു മുതൽ മുണ്ടക്കയത്ത്

മുണ്ടക്കയം ∙ അയ്യൻകാളി നയിച്ച കാർഷിക പണിമുടക്കിന്റെ 100–ാം വാർഷികത്തോടനുബന്ധിച്ച് നവോഥാന ശക്തി ചരിത്ര പ്രദർശനം നാല് അഞ്ച്, ആറ് തീയതികളിൽ ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കും. നൂറുവർഷം മുൻപുള്ള കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ പരിചയപ്പെടുത്തുകയും, ചരിത്ര ചിത്രങ്ങളും, സാമൂഹ്യ പരിഷ്കർത്താക്കളെ സംബന്ധിച്ച വിവരങ്ങളുമാണ് ചരിത്രപ്രദർശനത്തിൽ ഒരുക്കുന്നത്. കാർഷിക പണിമുടക്കിന്റെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി രൂപീകരിച്ച താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദർശനം. ചരിത്ര പ്രദർശനം നാലിന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു ഉദ്ഘാടനം ചെയ്യും. […]

മോഷണം : ആട് ആന്റണിയെ പി.സി. ജോര്‍ജിന്റെ ചോറ്റിയിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

മോഷണം : ആട് ആന്റണിയെ പി.സി. ജോര്‍ജിന്റെ ചോറ്റിയിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കാഞ്ഞിരപ്പള്ളി: മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ചോറ്റിയിലെ വസതിയില്‍ ആട് ആന്റണിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. 2011 ഏപ്രില്‍ 23ന് നടന്ന മോഷത്തിന്റെ പേരിലാണ് കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അടുക്കളയില്‍ നിന്ന് ഇന്‍ഡക്ഷന്‍ കുക്കറും സമീപത്തെ മുറിയില്‍ നിന്ന് കുടയും മോഷ്ടിച്ചതായി ആട് ആന്റണി പറഞ്ഞു. പിന്‍വാതില്‍ തുറന്നാണ് ആട് ആന്റണി വീടിനുള്ളില്‍ കടന്നത്. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി. കാഞ്ഞിരപ്പള്ളി എസ്‌ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പു നടത്തിയത്.

പ്രതിഷേധറാലിയും ധര്‍ണയും നടത്തി

മുണ്ടക്കയം: എംടിപി ആക്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കെസിവൈഎം വിജയപുരം രൂപത മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിന്‍ഡിക്കേറ്റ് മെംബര്‍ റാനോഷ് രാജന്‍, ഫാ. തോമസ് പഴവക്കാട്ടി, മേഖല പ്രസിഡന്റ് ബിനു ജോസഫ്, സിജോ ജോസഫ്, ആന്‍ഡ്രൂസെന്‍ ഫ്രാന്‍സീസ്, സച്ചിന്‍ ചാര്‍ലി, റെമിന്‍, അനൂപ് മാത്യു, സോണ സാബു എന്നിവര്‍ നേതൃത്വം നല്‍കി.

മുണ്ടക്കയം ഫെസ്റ്റ് ഇന്നു തുടങ്ങും

മുണ്ടക്കയം ∙ സ്റ്റാർ അമ്യൂസ്മെന്റിന്റെ നേതൃത്വത്തിലുള്ള മുണ്ടക്കയം ഫെസ്റ്റിന് ഇന്നു സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമാകും. പുഷ്പമേള, വ്യാപാരമേള, അമ്യൂസ്മെന്റ് പാർക്ക്, രണ്ടു കാറുകളും രണ്ടു ബൈക്കുകളും ഒരേസമയം ഓടുന്ന മരണക്കിണർ, ആകാശ ഉൗഞ്ഞാൽ തുടങ്ങിയവയാണു ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.

തൊഴിലാളി യൂണിയൻ കൺവീനറെ ജാതിപ്പേര് വിളിച്ചതായി പരാതി

മുണ്ടക്കയം ഇൗസ്റ്റ് ∙ തൊഴിലാളിപ്രശ്നം ചർച്ചചെയ്യാൻ എത്തിയ തോട്ടം തൊഴിലാളി യൂണിയൻ കൺവീനറെ എസ്റ്റേറ്റ് മാനേജർ ജാതിപ്പേര് വിളിച്ചതായി പരാതി. ഹാരിസൺ ഗ്രൂപ്പ് ബോയ്സ് എസ്റ്റേറ്റ് മാനേജർ ജാതിപ്പേര് വിളിച്ചതായിക്കാട്ടി പി. കെ. ഷാജിയാണ് ജില്ലാ പൊലീസ് മേധാവിക്കും പെരുവന്താനം എസ്ഐക്കും പരാതി നൽകിയത്. സംഭവത്തെത്തുടർന്ന് എസ്റ്റേറ്റ് മാനേജരെ അറസ്റ്റ് ചെയ്യണമെന്നു കെപിഎൽസി (ഐഎൻടിയുസി) ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, സി. എ തോമസ്, അരുൺ കോക്കാപ്പള്ളി, […]

കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂൾ വാർഷികാഘോഷം

കോരുത്തോട് ∙ സെന്റ് ജോർജ് പബ്ലിക് സ്കൂൾ വാർഷികാഘോഷം സ്കൂൾ മാനേജർ ഫാ. ജിൽസൺ കുന്നത്തുപുരയിടത്തിലിന്റെ അധ്യക്ഷതയിൽ നടന്നു. പ്രഫ. ആൻസി ജോസഫ്, ഫാ. സിജോ പന്തലുകുന്നേൽ, പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി എന്നിവർ പ്രസംഗിച്ചു.

ജനകീയയാത്രയെ സ്വീകരിക്കാന്‍ സംഘാടക സമിതി

മുണ്ടക്കയം: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രയ്ക്ക് ഫിബ്രവരി 10ന് നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാന്‍ സംഘാടക സമിതി പ്രവര്‍ത്തനമാരംഭിച്ചു. യാത്രയ്ക്ക് ഫിബ്രവരി 10ന് വൈകീട്ട് നാലിനാണ് മുണ്ടക്കയത്ത് സ്വീകരണം നല്‍കുന്നത്. സ്വീകരണത്തിന് മുന്നോടിയായി ലോക്കല്‍ ശാഖാ തലങ്ങളില്‍ സംഘാടകസമിതി ജനറല്‍ കണ്‍െവന്‍ഷനുകള്‍ക്ക് തുടക്കമായി. വിവിധ യൂണിയനുകളുടെയും പോഷക സംഘടനകളുടെയും ജനറല്‍ ബോഡികളും ആരംഭിച്ചു. എ.ഐ.ടി.യു.സി, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് കേരള മഹിളാസംഘം, കിസാന്‍ സഭ തുടങ്ങിയ സംഘടനകളില്‍നിന്ന് ഉള്‍പ്പെടെ 2500ലധികം ആളുകളെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ […]

മാലിന്യത്തില്‍ പൊറുതിമുട്ടി; നാട്ടുകാര്‍ കാവലിരിക്കാന്‍ ഒരുങ്ങുന്നു

കൂട്ടിക്കല്‍: തേന്‍പുഴ പാതയോരങ്ങള്‍ മാലിന്യം നിറഞ്ഞ് ഗ്രാമത്തില്‍ ദുര്‍ഗന്ധം വമിക്കുന്നു. മാലിന്യത്തില്‍ പൊറുതി മുട്ടിയ നാട്ടുകാര്‍ കാവലിരിക്കാന്‍ ഒരുങ്ങുന്നു. മുണ്ടക്കയം ഇളംകാട് റൂട്ടില്‍ തേന്‍പുഴ കവലയ്ക്കു സമീപമാണ് പാതയോരത്ത് മാലിന്യമിടുന്നത്. അറവശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലും സമീപത്തെ കയ്യാലയ്ക്കു മുകളിലുമാണ് വലിച്ചെറിയുന്നത്. ജനവാസ മേഖലയിലും വിജനസ്ഥലങ്ങളിലും മാലിന്യ നിക്ഷേപം വ്യാപകമായതോടെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് ആഴ്ച മുമ്പ് കോഴിക്കടയില്‍ നിന്നുള്ള മാലിന്യമാണ് പ്രദേശത്ത് തള്ളിയത്. ദുര്‍ഗന്ധം സഹിക്കാതായപ്പോള്‍ നാട്ടുകാര്‍ ഇവ റോഡരുകില്‍ കുഴിവെട്ടിമൂടി. […]

പ്രതിഷേധിച്ചു

മുണ്ടക്കയം: രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ ലീഗ് പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ഏന്തയാര്‍ റഹ്മാന്‍, സംസ്ഥാന സെക്രട്ടറി കൊച്ചുമുഹമ്മദ് വല്ലത്ത്, റഫീക്ക് പട്ടരുപറമ്പില്‍, എം.കോം നജീബ്, ജലാല്‍ കട്ടൂപ്പാറ, നാഗൂര്‍മീരാന്‍, നിസാര്‍ മൗലവി, സുബൈര്‍, ചെങ്കര മുഹമ്മദാലി, കെ.പി അബ്ദുള്‍ സലാം, എംബസി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.ാണി മേരി ജോക്കബ് എന്നിവര്‍ പ്രസംഗിച്ചു.

തെക്കേമല സെന്റ് മേരീസ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 30 മുതൽ

തെക്കേമല∙ സെന്റ് മേരീസ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 30, 31 തീയതികളിൽ നടക്കും. 30ന് 3.30ന് ആരാധന, നാലിന് കഴുന്ന് സ്വീകരിക്കൽ, 4.15ന് കൊടിയേറ്റ്, 4.30ന് ആഘോഷമായ തിരുനാൾ കുർബാന–ഫാ.ജോസുകുട്ടി ഇടത്തിനകം, ആറിന് മാടംതറ പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം ലദീഞ്ഞ് പ്രസംഗം–സെബാസ്റ്റ്യൻ താന്നിക്കൽ. എട്ടിന് പ്രദക്ഷിണം പള്ളിയിലേക്ക്. 31ന് വൈകിട്ട് 6.30ന് ആരാധന, 7.15ന് കുർബാന, കഴുന്നെടുക്കൽ, അടിമവയ്ക്കൽ, 10ന് ആഘോഷമായ തിരുനാൾ കുർബാന–ഫാ.സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, 12ന് പ്രദക്ഷിണം, 12.30ന് വാഹന വെഞ്ചരിപ്പ്, കൊടിയിറക്ക്, ആറിന് […]

വിത്തിടീൽ

മുണ്ടക്കയം∙ സിപിഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ വിത്തിടീൽ മഹോത്സവം നടന്നു. പുഞ്ചവയലിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.ഷാനവാസ്, കരിനിലത്ത് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, വണ്ടൻപതാലിൽ ഏരിയാ സെക്രട്ടറി ടി. പ്രസാദ് എന്നിവർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.വി. അനിൽകുമാർ, എം.ജി. രാജു, കെ.വി. സോമരാജൻ എന്നിവർ പ്രസംഗിച്ചു.

അദാലത്ത് ഇന്ന്

മു‌ണ്ടക്കയം ∙ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും പരാതി പരിഹാര അദാലത്തും ഇന്നു രാവിലെ 10നു ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.

പോസ്റ്റ്മാനെ നിയമിക്കണം

മുണ്ടക്കയം∙ കൊടുകപ്പലം, മന്നാന്തല, മുറികല്ലുംപുറം, വെള്ളനാടി നിവാസികൾക്ക് തപാൽ ഉരുപ്പടികൾ എത്തിക്കുന്നതിന് പോസ്റ്റ്മാനെ നിയമിക്കണമെന്ന് കൊടുകപ്പലം പ്രിയദർശിനി പുരുഷ സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, പഞ്ചായത്തംഗം രേഖ ദാസ് എന്നിവർക്ക് സ്വീകരണം നൽകി. സെക്രട്ടറി കെ.ജി. ഹരിദാസ്, കെ.ജി. ഷാജി, വി.ജി. സജി, എൻ. രവീന്ദ്രൻനായർ, പി.കെ. സജീവൻ, എൻ.കെ. അനിൽ എന്നിവർ പ്രസംഗിച്ചു.

ജലാശയങ്ങൾ മലിനമായിക്കൊണ്ടിരിക്കുന്നു

മുണ്ടക്കയം∙ വേനൽ കനക്കുന്നതോടെ മേഖലയിലെ ജലാശയങ്ങൾ മാലിന്യ വാഹികളാകുന്നു. മണിമലയാറിനെ മാലിന്യമുക്തമാക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി. കിഴക്കൻ മലയോര മേഖലകളിലെ കോരുത്തോട്, കൂട്ടിക്കൽ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ കൈതോടുകൾ അടക്കമുള്ള ജലാശയങ്ങൾ മലിനമായിക്കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന ജലം മാലിന്യവും പായലും നിറയാതെ മാലിന്യമുക്തമാക്കുവാൻ പഞ്ചായത്തുതലങ്ങളിൽ തൊഴിലുറപ്പ് പദ്ധതികൾ പ്രകാരം നിർമാർജനപ്രവർത്തനങ്ങൾ ചെയ്യണമെന്നും ആവശ്യം ഉയരുന്നു. ടൗണിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന മണിമലയാറിൽ കോസ്‌വേ മുതൽ പഞ്ചായത്ത് മൈതാനം വരെയുള്ള ഭാഗമാണ് ജനങ്ങൾ കൂടുതലായി ആശ്രയിച്ചിരുന്നത്. ഇവിടെ മാലിന്യം […]

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണം’ : ഇന്‍ഫാം തെക്കേമല യൂണിറ്റ്

തെക്കേമല: കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇന്‍ഫാം തെക്കേമല യൂണിറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ മൗനം വെടിഞ്ഞ് കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ പദ്ധതികള്‍ തയാറാക്കണം. വിവിധ പെന്‍ഷനുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷകരുടെ ദുരിതത്തെക്കുറിച്ചും പരിഹരിക്കേണ്ട മാര്‍ഗത്തെക്കുറിച്ചും ഫാ. സെബാസ്റ്റ്യന്‍ പെരുനിലം ക്ലാസെടുത്തു. ഫാ. ജോസുകുട്ടി ഇടത്തിനകം, സ്‌കറിയ മാപ്പലകയില്‍, കുര്യാച്ചന്‍ തണ്ണിപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍ഫാം യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുലിക്കുന്ന് കൺവൻഷൻ ഇന്നു മുതൽ

മുണ്ടക്കയം ∙ ക്രിയേറ്റേഴ്സ് എയ്ഞ്ചൽ മിഷനറി വിംഗ് ഒരുക്കുന്ന പുലിക്കുന്ന് കൺവൻഷൻ ഇന്നു മുതൽ പുലിക്കുന്ന് ടോപ്പിൽ നടക്കും. വൈകിട്ട് ആറിന് പാസ്റ്റർ ഒ.ജെ. തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. 27 വരെ തീയതികളിൽ പാസ്റ്റർ ഒ.എം രാജുക്കുട്ടി, പാസ്റ്റർ റോബിൻസൺ, സി.ജി. ജോസ് എന്നിവർ വചനപ്രഘോഷണം നടത്തും.

ഫ്‌ളെഡ് ലൈറ്റ് ഫുട്‌ബോള്‍ മേള

മുണ്ടക്കയം: പുത്തന്‍ചന്ത ന്യൂ തുഷാര സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് ഫ്‌ളെഡ് ലൈറ്റ് ഫുട്‌ബോള്‍ മേളയ്ക്ക് ഇന്നു തുടക്കമാവും. ഇന്നു മുതല്‍ 30 വരെ വൈകുന്നേരം എട്ടു മുതലാണ് മത്സരം. മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തുടങ്ങുന്ന മേളയില്‍ വിദേശ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളുമടങ്ങുന്ന നിരവധി ടീമുകളാണ് മത്സരിക്കുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും പൂന്തോട്ടം മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പ്രസാദ് ജോസഫ് […]

വസ്ത്രനിര്‍മാണ പരിശീലനം

മുണ്ടക്കയം: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ രഹിതരായ വനിതകള്‍ക്ക് വസ്ത്രനിര്‍മാണ രംഗത്തെ സംരംഭകത്വ പരിശീലനം നല്‍കി. എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിശീനല പരിപാടി ചെയര്‍മാന്‍ കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. എംഡി സി. അഭിഷേക്, കെ.വി. സുരേഷ്, പ്രേംജിത്ത് തുടങ്ങിവര്‍ പ്രസംഗിച്ചു.

ജലനിധി പദ്ധതിക്ക് തുടക്കമായി

കൂട്ടിക്കൽ∙ ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലനിധി പദ്ധതിക്ക് തുടക്കമായി. എൻജിനീയറിങ് സർവേയുടെ ഉദ്ഘാടനം ഒന്നാം വാർഡിലെ പറത്താനത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജാൻസി ജയിംസ്, ബാലകൃഷ്ണൻ നായർ, എം.ജി. വിജയമ്മ, ലൈസാമ്മ ജോസ്, സെക്രട്ടറി എ.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. 13 വാർഡുകളിൽ 19 ഗുണഭോക്തൃ സമിതികളിലായി 1800 വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതോടൊപ്പം ഭൂഗർഭജല പരിപോഷണം, മാലിന്യ നിർമാർജനം, ജലസുരക്ഷ എന്നിവയും പദ്ധതിയിലുണ്ട്. ജനകീയ പങ്കാളിത്തത്തോടെ 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. […]

സ്കൂൾ വാർഷികം

മുരിക്കുംവയൽ ∙ ഗവ. വിഎച്ച്എസ്എസ് സ്കൂൾ വാർഷികവും മൾട്ടിമീഡിയ റൂം സമർപ്പണവും തൃതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണവും നടന്നു. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.ടി. കുട്ടായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ജി. വസന്തകുമാരി മൾട്ടി മീഡിയാ റൂം സമർപ്പണം നടത്തി. സംസ്ഥാന ശാസ്ത്രമേളയിൽ വിജയികളായ കുട്ടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു സമ്മാനദാനം നടത്തി. പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ […]

പെൻഷനേഴ്സ് സമ്മേളനം 26ന്

മുണ്ടക്കയം ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റിന്റെ വാർഷിക സമ്മേളനം 26നു രാവിലെ ഒൻപതുമുതൽ സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.പി. നാസറുദീൻ അധ്യക്ഷത വഹിക്കും

പരിശീലനം നടത്തി

മുണ്ടക്കയം ∙ സിഎംഎസ് ഹൈസ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സ്വയരക്ഷനേടുന്നതിനുമായി ഏകദിന പരിശീലന പരിപാടി നടത്തി. പൂവരണി സിഎസ്കെ കളരി, ജനമൈത്രി പൊലീസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശീലനം എസ്ഐ കെ.കെ. സോമൻ ഉദ്ഘാടനം ചെയ്തു. വിദേശവനിത ഫ്ലോ റോബർട്ട്സൺ, റിമേഷ് എന്നിവർ ക്ലാസ് നയിച്ചു. ആൺകുട്ടികൾക്കായി നടത്തിയ ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസിന് എക്സൈസ് ഓഫിസർ സുബിൻ നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് എം.കെ. നാസർ, ഹെഡ്മിസ്ട്രസ് അന്നമ്മ ദാനിയേൽ, ജിക്കു സി. […]

സ്നേഹക്കൂട്ടായ്മ; വീടിന്റെ താക്കോൽ ഇന്നു കൈമാറും

മുണ്ടക്കയം ∙ വൈസ്മെൻസ് ക്ലബ്ബിന്റെ സ്നേഹക്കൂട്ടായ്മ നിർധന കുടുംബത്തിനു സാന്ത്വനമായി. ഓലക്കുടിലിൽനിന്ന് ഒരു കുടുംബത്തെ കൈപിടിച്ചുയർത്തി പുത്തൻവീട്ടിലേക്കു പ്രവേശിപ്പിക്കുന്ന ചടങ്ങിന് ഇന്നു നാട് സാക്ഷ്യം വഹിക്കും. ആകെയുള്ള മൂന്നു സെന്റ് പുരയിടത്തിൽ നിർമിച്ച കുടിലിൽ ദുരിതജീവിതം നയിച്ച കുടുംബത്തിനു വൈസ്മെൻസ് ക്ലബ് ഓഫ് റബർ ടൗണിന്റെ നേതൃത്വത്തിലാണു പറത്താനത്ത് വീടുവച്ചു നൽകിയത്. വൈസ്മെൻസ് ഇന്റർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജന്റെ ‘ഹോം ഫോർ ഹോംലസ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽദാനം ഇന്നു വൈകിട്ട് ആറിനു വൈഎംസിഎ […]

സിപിഎമ്മിന്റെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിതപച്ചക്കറി പദ്ധതിയുടെ വിത്തിടീൽ ഉത്സവം

മുണ്ടക്കയം ∙ സിപിഎമ്മിന്റെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിതപച്ചക്കറി പദ്ധതിയുടെ വിത്തിടീൽ ഉത്സവം 26ന് നടക്കും. വിവിധ പ്രദേശങ്ങളിൽ കൃഷിക്കായി സ്ഥലം ഒരുക്കി തടമിടീൽ പ്രവർത്തനം പൂർത്തിയാക്കി. പയർ, പച്ചമുളക്, ചീര, വെണ്ട, കറിവേപ്പില, കാച്ചിൽ, ചേമ്പ് തുടങ്ങി 16 ഇനം പച്ചക്കറികൾ നട്ടുവളർത്തി വിഷരഹിത പച്ചക്കറി വിപണനം നടത്തുക എന്നതാണ് ലക്ഷ്യം. സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ വിത്തിടീൽ കർമ്മം 26ന് രാവിലെ ഏഴിന് കരിനിലം പോസ്റ്റ് ഓഫിസ് കവല, പുഞ്ചവയൽ, എന്നീ പ്രദേശങ്ങളിൽ പി. […]

മുണ്ടക്കയത്തെ സംയുക്ത തിരുനാളിന് നാളെ തുടക്കം

മുണ്ടക്കയം: മുണ്ടക്കയത്തെ കത്തോലിക്ക ഇടവകകളായ സെന്റ് മേരീസ്, വ്യാകുലമാതാ ഫൊറോന, സെന്റ് ജോസഫ്‌സ് പള്ളികളുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതല്‍ 31വരെ ആഘോഷിക്കുമെന്ന് വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട്, ഫാ. ജോബ് കുഴിവയലില്‍, ഫാ. മാത്യു തുണ്ടിയില്‍ എന്നിവര്‍ അറിയിച്ചു. സെന്റ് മേരീസ് പള്ളിയില്‍ നാളെ രാവിലെ 6.30നും 8.30നു 10.30നും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞു 3.30നു മുണ്ടക്കയം 35ാം മൈലില്‍ നിന്നു പള്ളിയിലേക്കു കഴുന്നു പ്രദക്ഷിണം. […]

‘ജനാധിപത്യം നിലനിര്‍ത്തിയെങ്കിലേ സാമൂഹിക വികസനം പൂര്‍ണമാകൂ’

പെരുവന്താനം: ജനാധിപത്യത്തെ ശക്തമായി നിലനിര്‍ത്തിയെങ്കിലേ സാമൂഹിക വികസനം പൂര്‍ണ രൂപത്തിലേക്കു ഉയര്‍ത്താന്‍ സാധിക്കുവെന്നു പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍. പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സി.പി. ജോണ്‍. കേരളത്തില്‍ രണ്ടു ലക്ഷത്തോളം കുടുംബശ്രീ യൂണിറ്റുകളും മറ്റു സ്വാശ്രയ സംഘങ്ങളും വികസനത്തിനു മികച്ച സംഭാവനകളാണു നല്കുന്നത്. സാമൂഹിക വികസനം സെന്റ് ആന്റണീസ് കോളജ് പോലുള്ള സ്ഥാപനങ്ങളുടേതു കൂടിയാണ്. പ്രവര്‍ത്തന ലക്ഷ്യത്തിന്റെ ബോധ്യമില്ലായ്മ പലപ്പോഴും […]

ഏന്തയാര്‍ വടക്കേമല പള്ളിയിൽ തിരുനാള്‍

ഏന്തയാര്‍: വടക്കേമല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ 22 മുതല്‍ 25 വരെ നടക്കും. 22ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, നോവേന-ഫാ തോമസ് മുണ്ടാട്ട്. 4.30ന് വിശുദ്ധ കുര്‍ബാന-ഫാ. സെബാസ്റ്റ്യന്‍ ചിറയ്ക്കലകം. 23ന് വൈകുന്നേരം 4.15ന് നോവേന, വിശുദ്ധ കുര്‍ബാന, പ്രസംഗം-ഫാ.ടിനു കുഴക്കേവേലിയ്ക്കകത്ത്. 6.30ന് കലാസന്ധ്യ. 24ന് വൈകുന്നരം നാലിന് തിരുനള്‍ കുര്‍ബാന, പ്രസംഗം- റവ.ഡോ.മാത്യു മുളിന്താനം. ആറിന് സെന്റ് സെബാസ്റ്റ്യന്‍സ് വാര്‍ഡിലേക്ക് പ്രദക്ഷണം. സന്ദേശം- സെബാസ്റ്റ്യന്‍ താന്നിക്കല്‍ ചെങ്ങളം. […]

നേത്രപരിശോധന ക്യാമ്പ്

മുണ്ടക്കയം: അയ്യന്‍ങ്കാളി നയിച്ച പെരിനാട് കലാപത്തിന്റെ ശതാബ്ദി യോടനുബന്ധിച്ച് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കാഞ്ഞി രപ്പള്ളി യൂണിയന്‍ കമ്മറ്റിയുടെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണയവും നടത്തി. യൂണിയന്‍ പ്രസിഡന്റ് കുഞ്ഞു മോന്‍ ജി. വെണ്മാന്തറ അധ്യക്ഷത വഹിച്ചു. ജില്ല ഡപ്യൂട്ടി ഡിഎംഒ ഡോ.പ്രിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഭാരവാഹി കളായ സുനില്‍ ടി. രാജ്, സിജു കൈതമറ്റം, പി.പി. ദിലീപന്‍, റിജോ പത്തായപ്പാറ, പി.കെ. […]

മുണ്ടക്കയം മേഖലയിൽ കുളമ്പുരോഗം വ്യാപകം

മുണ്ടക്കയം ∙ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമാകുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗാശുപത്രികൾ വഴി മാസങ്ങൾക്ക് മുൻപ് പ്രതിരോധ കുത്തിവയ്പുകൾ നടത്തിയിരുന്നെങ്കിലും ഇത് പ്രയോജനപ്പെടുത്താത്തതാണ് രോഗം പടരുവാൻ കാരണമായത്. എസ്റ്റേറ്റ് മേഖലകളിലുള്ള കന്നുകാലികൾക്കാണ് രോഗം പ്രകടമായി തുടങ്ങിയത്. വൈറസ് രോഗബാധയായ കുളമ്പുരോഗം, കന്നുകാലികളുടെ കാലിന്റെ കുളമ്പുകളിലും പിന്നീട് വായിലുമാണ് വ്യാപിക്കുന്നത്. കുളമ്പിൽ ഉണ്ടാകുന്ന അതേ വൃണങ്ങൾ വായിലും ഉണ്ടാകുന്നതിനാൽ തീറ്റതേടി നടക്കുവാനോ തീറ്റ കഴിക്കുവാനോ പശുക്കൾക്ക് ആകില്ല. സൂക്ഷ്മമായ പരിചരണം നൽകിയാൽ കാലികൾ 30 […]

കോരുത്തോട് ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

കോരുത്തോട്∙ മണികണ്ഠ വിലാസം ഹൈന്ദവ സംഘം ധർമ്മശാസ്താക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. പുലർച്ചെ 4.50 മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് നാലിന് സ്വാമിമഠത്തിൽ പൊന്നപ്പന്റെ വസതിയിൽ നിന്നും കൊടി കൊടിക്കയർ വഹിച്ചുകൊണ്ടുള്ള താലപ്പൊലിഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 7.15ന് കൊടിയേറ്റ്, അനുഗ്രഹപ്രഭാഷണം, 8.30ന് ശ്രീഭൂതബലി, തുടർദിവസങ്ങളിൽ പുലർച്ചെ 4.50 മുതൽ വിശേഷാൽ പൂജകൾ, ഏഴിന് സഹസ്രനാമജപം, ഭാഗവതപാരായണം, 8.30ന് പന്തീരടിപൂജ, നവകം പഞ്ചഗവ്യം, കലശം, കലശാഭിഷേകം, വൈകിട്ട് ഏഴിന് മുളപൂജ, 8.30ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. 24ന് രാവിലെ […]

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ വാർഷികം

മുണ്ടക്കയം ∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വാർഷികം രഹേം–2016 സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർ കുറിലോസ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ഓസ്റ്റിൻ തെക്കേതിൽ, സുമേഷ് കൂട്ടിക്കൽ, ആന്റണി കുരുവിള എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

മുണ്ടക്കയം പാർഥസാരഥി ക്ഷേത്രത്തിൽ ആറാട്ട് ഇന്ന്

മുണ്ടക്കയം ∙ പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനമാകും. പുലർച്ചെ അഞ്ചുമുതൽ വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് നാലിന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറിന് ആറാട്ട്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗൺചുറ്റി പൈങ്ങന കര, എസ്എൻഡിപി 52–ാം നമ്പർ ശാഖ എന്നിവിടങ്ങളിൽ എതിരേൽപുകൾക്കു ശേഷം ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 12.30ന് വെടിക്കെട്ട്.

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച മുരളി നന്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. തുടര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, 5.30ന് മഹാഗണപതിഹോമം, ഏഴിന് ഉഷഃപൂജ, എട്ടിന് ഭാഗവതപാരായണം, വൈകീട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. 18ന് രാവിലെ അഞ്ചുമുതല്‍ വിശേഷാല്‍ പൂജകള്‍, 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30 മുതല്‍ കണ്‍െവന്‍ഷന്‍ പന്തലില്‍ കുചേലവൃത്തം മേജര്‍സെറ്റ് കഥകളി. 9.30ന് നൃത്ത നൃത്യങ്ങള്‍. […]

ദുരൂഹത നീങ്ങുവാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി…, മുണ്ടക്കയത്തു നിന്നും ആറു ദിവസതേക്ക് തിരോധാനം ചെയ്ത ബാങ്ക് മാനേജരെ ഉടൻ പോലീസ് മുണ്ടക്കയത്തെത്തിക്കും.

ദുരൂഹത നീങ്ങുവാൻ ഇനി  ഏതാനും  ദിവസങ്ങൾ കൂടി…, മുണ്ടക്കയത്തു നിന്നും ആറു ദിവസതേക്ക് തിരോധാനം ചെയ്ത  ബാങ്ക് മാനേജരെ ഉടൻ  പോലീസ്  മുണ്ടക്കയത്തെത്തിക്കും.

മുണ്ടക്കയം: കോരുത്തോട്ടിൽ നിന്നും ആറു ദിവസതേക്ക് തിരോധാനം ചെയ്യുകയും, പിന്നീടു തെലുങ്കാന കടപ്പയില്‍ നിന്നും കണ്ടെത്തിയതുമായ പൊതുമേഖല ബാങ്ക് ശാഖാ മാനേജര്‍ തെലുണ്ടാന ഗുണ്ടൂര്‍ ലക്ഷമി നാരായണനെ (50) ഉടൻ തന്നെ മുണ്ടക്കയത് എത്തിച്ചു ചോദ്യം ചെയ്യും എന്ന് പോലീസ് അറിയിച്ചു. കോരുത്തോട് എസ്.ബി.ടി ബാങ്ക് മാനേജര്‍ തെലുണ്ടാന ഗുണ്ടൂര്‍ ലക്ഷമി നാരായണനെ കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ബാങ്കിൽ നിന്നും കാണാതെയവുകയായിരുന്നു. ഏരുമേലി വടക്ക് വില്ലേജില്‍ റവന്യൂ റിക്കവറി സംബന്ധമായ ആവശ്യത്തിന് പോവുകയാണെന്ന് അറിയിച്ചാണ് ലക്ഷമി നാരായണന്‍ […]

മുണ്ടക്കയത്ത് ബൈപാസ് നിർമ്മാണം പൂര്‍ത്തിയാകുന്നു

മുണ്ടക്കയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് മുണ്ടക്കയത്ത് ബൈപാസ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. പട്ടണത്തിന്റെ വികസനക്കുതിപ്പാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാവുന്നത്. ഇതോടെ നഗരത്തിന് എന്നും തലവേദനയായ ഗതാഗതക്കുരുക്കിന് തിരശീലവീഴുമെന്നാണ് പ്രതീക്ഷ. മുന്‍ എംഎല്‍എ ജോര്‍ജ് ജെ. മാത്യു 18 വര്‍ഷം മുമ്പാണ് സമാന്തര പാത എന്ന ആശയത്തിന് തുടക്കംകുറിച്ചത്. ഒരു ഗാന്ധി ജയന്തി ദിനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ മണിമലയാറിന്റെ തീരത്തിലൂടെ ശ്രമദാനമായി 1900 മീറ്റര്‍ പാത വെട്ടിത്തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടര്‍ന്ന് ജനകീയ കമ്മിറ്റിയില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ […]

കോരുത്തോട് സി കെ എം എച്ച് എസ് എസിൽ റോഡ് സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി

കോരുത്തോട്∙ റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് സി കെ എം എച്ച് എസ് എസിൽ ബോധവൽകരണ ക്ലാസ് നടത്തി. മുണ്ടക്കയം എസ്ഐ എ.സി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷൈല, എസ്പിസി അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് റെജി വെള്ളിപറമ്പിൽ, ഗോപിനാഥ്, എം.എസ്. ഉല്ലാസ്, സിപിഒ ബിജു എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയത്ത്‌ നിന്നും ആദിവാസി കോളനിയായ മൂഴിക്കല്‍ വഴിയുള്ള കാനനപാത ഇടുക്കി പാക്കേജില്‍ നിന്ന് റോഡ്‌ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

കോരുത്തോട്‌: ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ഏറെ പ്രയോജനപ്രദമായ മൂഴിക്കല്‍-മുക്കുഴി റോഡിനെ ഇടുക്കി പാക്കേജില്‍ നിന്നും ഒഴിവാക്കി. കാനനപാതയിലെ തീര്‍ത്ഥാടകര്‍ക്കും പ്രദേശത്തെ മുന്നൂറിലധികം ആദിവാസി കുടുബങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായ റോഡിനോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി ആദിവാസി സംഘടനകളും രംഗത്തെത്തി. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടന പാതയിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക്‌ സേവനമെത്തിക്കുന്നതിന്‌ സര്‍ക്കാര്‍ സംവിധാനങ്ങളും, അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തുന്നവരും ഒരുപോലെ ആശ്രയിക്കുന്ന റോഡിനോടാണ്‌ അവഗണന തുടരുന്നത്‌. പെരുവന്താനം പഞ്ചായത്തില്‍ പെട്ട റോഡിന്റെ പുനരുദ്ധാരണത്തിന്‌ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 85 […]

അവകാശങ്ങള്‍ കണക്ക് പറഞ്ഞു വാങ്ങാന്‍ പ്രാപ്തിയുണ്ട്:തുഷാര്‍ വെള്ളാപ്പള്ളി

മുണ്ടക്കയം:സമുദായത്തിനു ലഭിക്കാനുള്ള അവകാശങ്ങള്‍ കണക്കുപറഞ്ഞു വാങ്ങാന്‍ പ്രാപ്തിയുള്ള സംഘടനയാക്കി എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റിനെ മാറ്റുമെന്ന് സംസ്ഥാന ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി മുണ്ടക്കയത്ത് നടന്ന ഹൈറേഞ്ച് യുണിയന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൈറേഞ്ച് യുണിയന്‍ പ്രസിഡന്റ്‌ ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു.സംസ്ഥാന കണ്‍വീനര്‍ അനില്‍ തറനിലം,ഡോ.രതീഷ്‌ കണ്ണമ്പറമ്പില്‍ ,ലാലിറ്റ്‌ എസ് തകടിയേല്‍ ,ഡോ.പി അനിയന്‍ അരുണാ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദ്രോണാചാര്യനു നാടിന്റെ ആദരവ് – തോമസ് മാഷിന് കോരുത്തോട് പഞ്ചായത്തും പൗരാവലിയും സ്വീകരണം നല്‍കി.

കോരുത്തോട്: ഏറെക്കാലം കായികപരിശീലനത്തിന് തട്ടകമായിരുന്ന കോരുത്തോട് ഗ്രാമം തങ്ങളുടെ കായികാചാര്യനെ ആദരിച്ചു. തുടര്‍ച്ചയായി 16 തവണ സി.കെ.എം. സ്‌കൂളിനെ സ്‌കൂള്‍ കായികമേളയില്‍ ഒന്നാംസ്ഥാനത്തേക്ക് നിര്‍ത്തിയതിന് ദ്രോണാചാര്യ അവാര്‍ഡിനര്‍ഹനായ കെ.പി. തോമസ് മാഷിന് കോരുത്തോട് പഞ്ചായത്തും പൗരാവലിയും സ്വീകരണം നല്‍കി. പനയ്ക്കച്ചിറയില്‍ നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുറ്റിക്കാട്ട്, സംഘാടകസമിതി കണ്‍വീനര്‍ കെ. ടി. പ്രമദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍, ജില്ലാ പഞ്ചായത്തംഗം അനിത ഷാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, ഗ്രാമവാസികള്‍ […]

ശരീരഭാരം മൂലം കാലിന്റെ അസ്ഥികള്‍ പൊട്ടുന്ന യുവാവ് ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു.

കാഞ്ഞിരപ്പള്ളി:ശരീരഭാരം മൂലം കാലിന്റെ അസ്ഥികള്‍ പൊട്ടുന്ന യുവാവ് ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു. കൊല്ലമുള പള്ളത്ത് ശരത് ദിനേശാണ് (19)ജീവിതപ്രതിസന്ധി തരണം ചെയ്യാന്‍ സഹജീവികളുടെ സഹായം തേടുന്നത്.കടുത്ത ദാരിദ്ര്യവും മാതാവിന്റെ രോഗവും മൂലം ജീവിതപ്രതിസന്ധി നേരിടുന്ന യുവാവിനു ഇപ്പോള്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയില്ലെന്ന് വന്നതോടെ മുന്‍പോട്ടുള്ള ജീവിതമോര്‍ത്ത് നാലംഗ കുടുംബം ആശങ്കപ്പെടുന്നു. ജന്മനാ വൈകല്യമുള്ള ശരത്തിന്റെ വലതുകാലിന് നടക്കുമ്പോള്‍ ചെറിയൊരു പ്രശ്നമുണ്ടെങ്കിലും അടുത്ത നാള്‍വരെ വേറെ കാര്യമായ കുഴപ്പമില്ലായിരുന്നു.വളരെ ചെറുപ്പത്തിലെ പിതാവ് ഉപേക്ഷിച്ചു പോയതിനാല്‍ മാതാവ് രജനിയുടെ […]

മാലിന്യ കൂമ്പാരത്തിനു നടുവിൽ തപാൽ പെട്ടി

മാലിന്യ കൂമ്പാരത്തിനു നടുവിൽ തപാൽ പെട്ടി തള്ളി തപാൽ വകുപ്പ് . . മുണ്ടക്കയം വരിക്കാനിയിലാണ് ഒരുകാലത്ത് ദേശത്തിന്റെ തുടിപ്പുകൾ പേറിയ തപാൽ പെട്ടി മാലിന്യ കൂമ്പാരത്തിനു നടുവിൽ തള്ളിയിരിക്കുന്നത്.ഇത് തപാൽ വകുപ്പിന്റെ മുന്നോട്ടുള്ള നയം തന്നെയാണ് വ്യക്തമാക്കുന്നത് . കമ്പി സന്ദേശം നിര്തലാക്കിയതുപോലെ അധികം വൈകാതെ എഴുത്ത് പെട്ടികളും വിസ്മൃതിയിലേക്ക് മായും എന്ന് ഈ കാഴ്ച നമ്മെ ബോധ്യപെടുതുന്നു . ഇന്റർനെറ്റ്‌ യുഗത്തിൽ എഴുത്തുകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപെടുമ്പോൾ തപാൽ വകുപ്പും മാറി ചിന്തിച്ചു […]

മുണ്ടക്കയത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

മുണ്ടക്കയം: വെട്ടുകല്ലാംകുഴി മംഗലത്ത് ടോമിന്റെ റബ്ബര്‍ത്തോട്ടത്തില്‍ മനുഷ്യാസ്ഥികൂടം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിനു സമീപത്തെ മരത്തില്‍ കുരുക്കിട്ട നിലയില്‍ തുണി കണ്ടു. ഫൊറന്‍സിക് വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന് എട്ടുമാസം പഴക്കമുള്ളതായി ഫൊറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു.

ജോലിയില്‍നിന്ന്‌ പിരിച്ചുവിട്ടുതിൽ പ്രതിഷേധിച്ച് മൊബൈല്‍ ടവറില്‍ കയറി പമ്പ്‌ ഓപ്പറേറ്റർ ആത്മഹത്യാ ഭീഷണി മുഴക്കി

മുണ്ടക്കയം: ജല വകുപ്പ്‌ അധികൃതര്‍ തൊഴില്‍ നിഷേധിച്ചെന്ന്‌ ആരോപിച്ച്‌ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പമ്പ്‌ ഓപ്പറേറ്ററെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന്‌ മണിക്കൂറുകള്‍ക്കുശേഷം അനുനയിപ്പിച്ചു താഴെയിറക്കി. പെരുവന്താനം-കൊടികുത്തി പുതുപ്പറമ്പില്‍ രവീന്ദ്രനാണ്‌ നാട്ടുകാരെയും അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തിയത്‌. ഇന്നലെ രാവിലെ ഒന്‍പതരയോടെ പെരുവന്താനത്തെ മൊബൈല്‍ ടവറില്‍ കയറിയ രവീന്ദ്രനെ 12.45 നാണ്‌ താഴെയിറക്കിയത്‌. പ്രസിഡന്റ്‌ അടക്കമുള്ള പഞ്ചായത്ത്‌ അംഗങ്ങള്‍ ജല വകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്ന്‌ നാളെ മുതല്‍ പമ്പ്‌ ഓപ്പറേറ്റര്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ്‌ […]

പൊന്നമ്മയ്ക്ക് ഇത് രണ്ടാം ജന്മം

മുണ്ടക്കയം: സ്വകാര്യ ബസ്‌ ഇടുച്ചു വീഴ്‌ത്തിയ വൃദ്ധ ടയറുകള്‍ക്കടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടക്കയം പുലിക്കുന്ന്‌ തെക്കേകര ശിവദാസ്‌ കൈമളിന്റെ ഭാര്യ പൊന്നമ്മ (67) ആണ്‌ ബസിനടിയില്‍പ്പെട്ടിട്ടും ജീവിതത്തിലേയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. ഇന്നലെ വൈകിട്ട്‌ നാല്‌ മണിയോടെ മുണ്ടക്കയം ബസ്‌ സ്‌റ്റാന്റ്‌ കവാടത്തിലായിരുന്നു അപകടം. സ്‌റ്റാന്‍ഡിനുള്ളിലേയ്‌ക്ക്‌ കയറിയ സ്വകാര്യ ബസ്‌ പൊന്നമ്മയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേയ്‌ക്ക്‌ വൃദ്ധ വീണെങ്കിലും സംഭവമറിയാതെ ഡ്രൈവര്‍ ബസ്‌ മുന്‍പോട്ട്‌ നീക്കി. നാല്‌ ചക്രങ്ങള്‍ക്കും നടുവില്‍ വീണ്‌ കിടന്ന പൊന്നമ്മ വിലങ്ങനെ വീഴാതിരുന്നതിനാല്‍ […]

അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 ലക്ഷം രൂപയും 25 പവനും മുണ്ടക്കയംകാരൻ പ്രദീപിന്

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം മുപ്പത്തൊന്നാം മൈല്‍ മലയില്‍ പ്രദീപിന് അക്ഷയ ലോട്ടറിയുടെ സെഞ്ച്വറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 25 ലക്ഷം രൂപയും 25 പവനുമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കൂടാതെ ഒപ്പമെടുത്ത മറ്റു സീരിയലിലെ ഇതേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകള്‍ക്ക് 10000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ടിക്കറ്റുകള്‍ ഇന്നലെ മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ പാറത്തോട് ശാഖയില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റാന്‍ഡിലെ അമ്മു ലക്കി സെന്ററില്‍ നിന്നെടുത്ത എഎക്സ് 606898 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. കെട്ടിട […]

മുണ്ടക്കയത്ത് നാട്ടറിവ് ദിനം സി എം എസ് എല്‍ പി സ്കൂളില്‍ ആഘോഷിച്ചു.

മുണ്ടക്കയം:പഴമയും പെരുമയും സംഘടിപ്പിച്ചു നാട്ടറിവ് ദിനം മുണ്ടക്കയം സി എം എസ് എല്‍ പി സ്കൂളില്‍ ആഘോഷിച്ചു. പരമ്പരാഗത കൃഷി ആയുധങ്ങളും രീതികളും ഭക്ഷണക്രമവും ചികിത്സാമുറകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടറിവ് ദിനം ആഘോഷിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നൌഷാദ് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു.മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ സോമി വര്‍ഗീസ്‌ ,സ്കൂള്‍ മാനേജര്‍ റവ.ജേക്കബ്‌ ടി എബ്രഹാം,ആന്റണി കടപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

മുണ്ടക്കയത് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു., തുടർന്ന് കോണ്‍ഗ്രസ്കാർക്ക് നേരെ കല്ലേറ്

മുണ്ടക്കയം: കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാവിലെ 10.30 ഓടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. പി.സി. ജോര്‍ജ് കൃഷിഭവന്‍ വളപ്പിലേക്ക് പ്രവര്‍ത്തകരോടൊപ്പം നടന്നുവരുന്നതിനിടെയാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് കൃഷിഭവന്‍ വളപ്പില്‍നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും മൂന്നു സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ മുണ്ടക്കയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ […]

മുണ്ടക്കയം പുളിക്കുന്നു മേഖലയിൽ മോഷണം പെരുകുന്നു

മുണ്ടക്കയം പുളിക്കുന്നു മേഖലയിൽ വ്യാപക മോഷണം .കഴിഞ്ഞ ദിവസം രാത്രിയിലാണ് പുളിക്കുന്നിൽ പ്രവർത്തിക്കുന്ന വെൽടിംഗ് വർക്ക്‌ഷോപ്പിലും സമീപത്തെ വീട്ടിലും മോഷണം നടന്നത് . സുധ വെൽടിംഗ് വർക്ക്‌ഷോപ്പിൽ നിന്നും വെൽടിംഗ് ഉപകരങ്ങൾ ആണ് മോഷ്ടാക്കൾ കവർച്ച നടത്തിയത് . മൂന്നു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയതായാണ് കണക്കാക്കുന്നത് .സമീപത്തെ വീടി നു മുന്നില് നിരത്തിയിട്ടിരുന്ന കാറിന്റെ ടയറുകളും മോഷ്ടാക്കൾ കവർച്ച ചെയ്തു .

സ്വാതന്ത്ര്യദിനത്തിൽ കൊക്കയാർ വില്ലേജോഫീസിൽ ദേശീയ പതാക ഉയർതാതതിൽ പ്രതിഷേധം ഉയരുന്നു

നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കൊക്കയാർ വില്ലേജോഫീസിൽ ദേശീയ പതാക ഉയർതാതതിൽ പ്രതിഷേധം ഉയരുന്നു സർക്കാർ ഓഫീസുകളിൽ നിർബന്ധമായും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കണമെന്ന സർക്കാരിന്റെ കർശന നിര്ദേശം ഉള്ളപ്പോഴാണ് ഇത് പരസ്യമായി ലംഘിക്കപെട്ടത്‌ . .നാടിനോടും ,സ്വാതന്ത്ര്യ ദിനതോടും കാണിച്ച അവഹേളനമാണ് ഇതെന്നാണ് നാട്ടുകാര പറയുന്നത് . സ്വാതന്ത്ര്യദിനത്തിൽ പതാകപോലും ഉയർത്തുവാൻ തയ്യാറാകാതിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്ന്നു കഴിഞ്ഞു .

കുട്ടിക്കാനത്തു അറവു മാടുകളെ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു , നാലു പേർക്ക് പരിക്ക് , 28 അറവു മാടുകൾ ചത്തു

കുട്ടിക്കാനം വളഞ്ഞങ്ങാനത് അറവു മാടുകളെ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു 4 പേര്ക്ക് പരിക്കേറ്റു . 28 അറവു മാടുകൾ ചത്തു .ഇന്നലെ പുലർച്ചെ 3 .3 0 ഓടെ ആയിരുന്നു അപകടം .നിയത്രണം വിട്ട ലോറി 1 0 0 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു ഉസ്ലാംപെട്ടി സ്വദേശികളായ ഇളംകൊവൻ , രാമൻ പത്തനാപുരം സ്വദേശികളായ നാസർ ,നിസാർ എന്നിവർക്കാണ് പരിക്ക് ഏറ്റത് . ഇതിൽ ഗുരുതരമായി പരിക്കേറ്റ ഇളംകൊവൻ, രാമൻഎന്നിവരെ കോട്ടയം മെഡിക്കൽ […]

റഫീക്ക് മുഹമ്മദിനു വൃക്ക ദാനം ചെയ്ത ഫാ. സെബാസ്റ്യന്‍ കിഴങ്ങത്താഴെയ്ക്ക് സ്വീകരണം ഏന്തയാറ്റിൽ

മുണ്ടക്കയം: ഏന്തയാര്‍ വൈഎംസിഎയുടെ അഭിമുഖ്യത്തല്‍ അനുമോദന സമ്മേളനവും അവയവദാന സമ്മതപത്ര സമര്‍പ്പണവും നാളെ രാവിലെ 8.30ന് ഏന്തയാര്‍ സെന്റ്മേരീസ് പാരീഷ് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഹരിപ്പാട് പുത്തന്‍പുരയ്ക്കല്‍ റഫീക്ക് മുഹമ്മദിനു വൃക്ക ദാനം ചെയ്ത ഫാ. സെബാസ്റ്യന്‍ കിഴങ്ങത്താഴെയ്ക്ക് സ്വീകരണവും വൈഎംസിഎ ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും അവയവദാന സമ്മതപത്രസമര്‍പ്പണവും നടക്കും. പ്രസിഡന്റ് സണ്ണി അഗസ്റിന്റെ അധ്യക്ഷതയില്‍ വൈഎംസിഎ പാലാ സബ്റീജിയണ്‍ ചെയര്‍മാന്‍ അഡ്വ. ഒ.വി. ജോസഫ് ഉദ്ഘാടനവും ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ […]

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

മുണ്ടക്കയം: മുണ്ടക്കയം, കൂട്ടിക്കല്‍ പ്രദേശങ്ങളിലെ പച്ചക്കറി, പലചരക്ക് കടകളില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. താലൂക്ക് സപ്ളൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 40 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഓണം പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളില്‍ അമിതവില ഈടാക്കുന്നതും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നതും തടയുന്നതിനായി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്‍പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. മുണ്ടക്കയത്തെ പച്ചക്കറി, പലചരക്ക്, പഴവര്‍ഗകടകളുള്‍പ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ മുണ്ടക്കയം ആശുപത്രി കവല മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ […]

അംഗൻവാടിക്കായി പണികഴിപ്പിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി

മുണ്ടക്കയം 3 1 ആം മൈലിലെ അംഗൻവാടിക്കായി പണികഴിപ്പിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു . 3 1 മൈൽ M E S റോഡിലെ കെട്ടിടമാണ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് .2 0 0 0 ത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 7 0 0 0 0 രൂപ ചെലവിട്ടാണ് അംഗൻവാടിക്കായി ഇവിടെ കെട്ടിടം പണി ആരംഭിച്ചത് .മേല്ക്കൂര നിർമ്മാണത്തിലേക്കു കടക്കും മുൻപ് ആറ്റു പുറമ്പോക്ക് കയ്യേറി എന്നആരോപണം ഉയർന്നതോടെ പണി തടസപ്പെട്ടു .തുടർന്ന് ഈ […]

തോമസ്മാഷിന് ദ്രോണാചാര്യ; കോരുത്തോട് ആഹ്ളാദനിറവില്‍

അത്ലറ്റിക് പരിശീലകന്‍ കെ.പി.തോമസിന് ദ്രോണാചാര്യ പുരസ്ക്കാരം. രാജ്യാന്തരരംഗത്ത് കേരളത്തിന്‍റെ യശസുയര്‍ത്തിയ ഒട്ടേറെ കായികപ്രതിഭകളെ വളര്‍ത്തിയെടുത്ത തോമസ് മാഷിന് രാജ്യത്തിന്‍റെ ആദരം. കേരളത്തിന്‍റെ കായികകൗമാരത്തിന്‍റെ ആചാര്യനെന്ന് വിശേഷിക്കപ്പെടുന്ന തോമസ് മാഷാണ് ഷൈനിവില്‍സന്‍, കെ.എം.ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ് തുടങ്ങി നിരവധി പ്രതിഭകളെ കണ്ടെടുത്തത്. കോരുത്തോട് എച്ച്എസ്എസിനെ പതിമൂന്നു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനസ്കൂള്‍ കായികമേളയിലെ ചാംപ്യന്‍മാരാക്കിയ റെക്കോര്‍ഡും തോമസ് മാഷിനാണ്. കുട്ടികളുടെ കഴിവുകള്‍ കണ്ടറിഞ്ഞു പരിശീലം നല്‍കിയ കെ.പി. തോമസ് മാഷാണു കോരുത്തോട് എന്ന ചെറിയ ഗ്രാമത്തിനു കേരളത്തിന്റെ കായിക […]

മുണ്ടക്കയത്തെ ചെറിയ പെരുന്നാൾ വിശേഷങ്ങൾ ..

വ്രതവിശുദ്ധിയുടെ ആത്മസംതൃപ്തിയുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ഈദുല്‍ഫിത്തർ . മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും അത്തറിന്റെ സുഗന്ധവുമായി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച ഈദുല്‍ഫിത്തര്‍ ആണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചതോടെ മുസ്‌ലിം സമൂഹം പെരുന്നാള്‍ സുദിനത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. നന്മയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ വറ്റാത്ത റംസാന്‍ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച രാത്രിതന്നെ ഫിത്തര്‍ സക്കാത്ത് വിതരണം എല്ലായിടങ്ങളിലും തുടങ്ങിയിരുന്നു. […]

മുത്തച്ഛനും മകനും കൊച്ചുമക്കൾക്കും അടുത്തടുത്ത ചിത .. നാടു കണ്ണീർ കടലായി ..

കൂട്ടിക്കല്‍ (മുണ്ടക്കയം): നാലുപേരുടെ ജീവനെടുത്ത അപകടം കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് തലമുറകളെ. മുത്തച്ഛനായ ദാമോദരനൊപ്പം മകന്‍ ഷിബി, കൊച്ചുമക്കളായ അമല്‍ദേവ്, അഹല്യ എന്നിവരാണ് ചൊവ്വാഴ്ച കെ.ഇ.റോഡില്‍ ഒന്നാംമൈലിലുണ്ടായ അപകടത്തില്‍ മരിച്ചത്. ദാമോദരന്റെ ഭാര്യ കമലാക്ഷി, മരുമകള്‍ ബിന്ദു, ബിന്ദുവിന്റെ അമ്മ ചെല്ലമ്മ എന്നിവരും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബലിതര്‍പ്പണത്തിനായി ചങ്ങനാശ്ശേരി മാമ്മൂട്ടിലെ ആശ്രമത്തിലേക്ക് പോകുംവഴിയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച ദാമോദരനും മകന്‍ ഷിബിക്കും കൊച്ചുമക്കളായ അമല്‍ദേവിനും അഹല്യയ്ക്കും അടുത്തടുത്ത ചിതയില്‍ അന്ത്യവിശ്രമം. വീട്ടുവളപ്പില്‍ […]

ബൈക്കുയാത്രക്കാരനെ പിന്നില്‍നിന്നു വന്ന കാര്‍ ഇടിച്ചു വീഴ്ത്തി

ചോറ്റി: ബൈക്കുയാത്രക്കാരനെ പിന്നില്‍നിന്നു വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ കൊക്കയാര്‍ വെംബ്ളി തിരുനെല്ലി വീരഭദ്ര (47)നെയാണ് കാര്‍ ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് പിന്നാലെ ബസില്‍ വരികയായിരുന്ന ഹൈവേ പോലീസിലെ ഡ്രൈവര്‍ ബിനോജ് ഹൈവേ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ചേര്‍ത്തല സ്വദേശിയായ അഞ്ചംഗ സംഘത്തെ പിടികൂടി. ഇവരെ മുണ്ടക്കയം പോലീസിനു കൈമാറി. ഇന്നലെ വൈകുന്നേരം ആറരയോടെ കൊല്ലം – തേനി ദേശീയപാതയില്‍ ചോറ്റി മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ കൈയൊടിഞ്ഞ […]

ഗൃഹനാഥന്‍ തോട്ടില്‍ വീണു മരിച്ചനിലയില്‍

ചോറ്റി: ഗൃഹനാഥനെ തോട്ടില്‍ വീണു മരിച്ചനിലയില്‍ കണ്െടത്തി. ചോറ്റി മുളക്കക്കുന്നേല്‍ എം.ഡി. ശശിയെയാണ് (അപ്പു- 48) മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ ത്രിവേണി തോട്ടില്‍ കുളിക്കാനായി പോയ ശശി ഏറെ നേരമായിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ഭാര്യ ഓമന എരുമേലി കണ്ണിമല തോണിപ്പാറ കുടുംബാംഗം. മക്കള്‍: അരുണ്‍, അഖില്‍. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

ബൈജുവിന്റെ വീട് കനത്ത മഴയെ തുടർന്നു അപകടാവസ്ഥയിൽ

മുണ്ടക്കയം 3 1 ആം മൈലിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു . 3 1 ആം മൈല് സ്വദേശി ബൈജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ആണ് തകര്ന്നത് .കനത്ത മഴയെ തുടർന്നാണ് സംരക്ഷണ ഭിത്തി തകര്ന്നത് . ഭിത്തി തകര്ന്നതോടെ വീടും അപകടാവസ്ഥയിൽ ആയിട്ടുണ്ട്‌ .വീടിന്റെ തറയിൽ വിള്ളലുകളും വീണിട്ടുണ്ട് .

എന്തയാർ ഖുറാൻ സ്റ്റഡി സെന്റെറിന്റെ നേതൃത്തത്തിൽ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു .

എന്തയാർ ഖുറാൻ സ്റ്റഡി സെന്റെറിന്റെ നേതൃത്തത്തിൽ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു . ലിയാകത് സലാഫി അധ്യക്ഷത വഹിച്ചു .ഷാഫി മമ്മാലി കൊല്ലം പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു .കാലിത് ഉബാസി ,സെയ്ത് യാസി എന്നിവര് സംസാരിച്ചു .

മുണ്ടക്കയത്തെ അശാസ്ത്രീയമായ ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റത്തിനെതിരെ ബി എം എസ് പ്രതിഷേധ മാർച്ചും ,പൊതുസമ്മേളനവും സംഘടിപ്പിച്ചു .

മുണ്ടക്കയത്തെ അശാസ്ത്രീയമായ ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റത്തിനെതിരെ ബി എം എസ് പ്രതിഷേധ മാർച്ചും ,പൊതുസമ്മേളനവും സംഘടിപ്പിച്ചു . ബി എം എസ് ജില്ല സെക്രെടറി നളിനാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു .കെ കെ ഷിബു ,എൻ ആർ വെളുകുട്ടി ,കെ സി ബിനു എന്നിവർ സംസാരിച്ചു .

മുണ്ടക്കയത്തു ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവിനു പരിക്കേറ്റു.‏

മുണ്ടക്കയം:മുണ്ടക്കയം പൈങ്ങണ പാലത്തിനു സമീപം ദേശീയ പാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവിനു പരിക്കേറ്റു.ആനിക്കാട് സ്വദേശി എബിന്‍ (26)നു ആണ് പരിക്കേറ്റത്. മുണ്ടക്കയത്തു നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന എബിന്റെ ബൈക്കില്‍ പൈങ്ങണ പാലത്തിനു സമീപം ദേശീയപാതയില്‍ അശ്രദ്ധമായി മുണ്ടക്കയം സ്വദേശിയായ വനിത കാര്‍ തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടിക്കുകയായിരുന്നു.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്.പരിക്കേറ്റ എബിനെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.

കെ.എസ്.ആര്‍.ടി.സി ബസ്സും വാനും കൂട്ടിയിടിച്ചു; വാന്‍ രണ്ടായി മുറിഞ്ഞു , ഓട്ടോയും അപകടത്തിൽ പെട്ടു

ചോറ്റി (കാഞ്ഞിരപ്പള്ളി): മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ‘എയ്‌സ് വാന്‍’ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ രണ്ടുകഷണമായി വേര്‍പെട്ടു. വാനിന്റെ ഭാഗം പിറകെവന്ന ഓട്ടോയില്‍ ഇടിച്ച് ഓട്ടോഡ്രൈവര്‍ക്ക് നിസ്സാരപരിക്കുപറ്റി. ദേശീയപാത 220ല്‍ ചോറ്റി മുസ്‌ലിംപള്ളിക്കുസമീപം വെള്ളിയാഴ്ച 5.30ഓടെയാണ് അപകടം. മൂവാറ്റുപുഴയില്‍നിന്ന് ലോഡുമായി മുണ്ടക്കയം ഭാഗത്തേക്കുപോയ എയ്‌സ് വാന്‍ ലോറിയെ മറികടക്കുമ്പോള്‍, മുണ്ടക്കയത്തുനിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ആറ്റിലൂടെ കഞ്ചാവുമായി പറന്ന “പരുന്ത് രാജേഷിനെ “എക്സൈസ് സംഘം ആറ്റില്‍ നീന്തി പിടിച്ചു…..

മുണ്ടക്കയം: കഞ്ചാവു വില്‍പ്പനക്കാരന്‍ പരുന്ത് രാജേഷ് കഞ്ചാവുമായി പറന്നു. പിന്നാലെയെത്തിയ എക്സൈസ് സംഘം മണിമലയാറ്റില്‍ ചാടിയ പരുന്തിനെ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ മുണ്ടക്കയത്താണ് സംഭവം. നിലവില്‍ കഞ്ചാവു കേസില്‍ പ്രതിയായ പരുന്ത് രാജേഷ് 500 ഗ്രാം കഞ്ചാവുമായിട്ടാണ് പിടിയിലായത്. എക്സൈസ് സംഘം രാജേഷിനെ കഞ്ചാവുമായി കണ്െടങ്കിലും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം ഇയാള്‍ക്കു പിന്നാലെ പാഞ്ഞു. ഗാലക്സി തീയറ്റര്‍ പടിയില്‍നിന്ന് സിഎസ്ഐ പള്ളിയുടെ റബര്‍തോട്ടം വഴി ഓടി […]

മുണ്ടക്കയത്ത് കാറ്റിനു കലി ഇളകി .. വ്യാപക നാശം

മുണ്ടക്കയം: മലയോര മേഖലകളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. കാറ്റില്‍ പത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുണ്ടക്കയം ഇട്ടിക്കല്‍ പെരുവന്താനം കോരൂത്തോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കൂടാതെ നൂറുകണക്കിന് റബ്ബര്‍ മരങ്ങളും വാഴ, കുരുമുളക്, ചേന, തുടങ്ങിയ വിളകളും തേക്ക്, പ്ലാവ്, ആഞ്ഞിലി, മാവ്, മഹാഗണി, തെങ്ങ് തുടങ്ങിയവൃക്ഷങ്ങളും കാറ്റില്‍ നിലംപതിച്ചു. കോസടിയില്‍ കൊല്ലം തറപ്പേല്‍ തങ്കമ്മ സുകുമാരന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കാറ്റില്‍ പറന്ന ടിന്‍ഷീറ്റ് മേല്‍ക്കൂര തൊട്ടടുത്ത […]

മുണ്ടക്കയം പുല്ലുപാറയിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക് മുണ്ടക്കയം ഈസ്റ്: കൊല്ലം – തേനി ദേശീയപാതയില്‍ പുല്ലുപാറയ്ക്കും മുറിഞ്ഞപുഴക്കും ഇടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ്, പീരുമേട് താലൂക്കാശുപത്രി, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ചീന്തലാര്‍ സ്വദേശി സെല്‍വം, തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി മുരുകന്‍ (47) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും മുണ്ടക്കയം പൊട്ടംകുളം മാത്യു ജോസഫ് (35), മണിക്കല്ല് എസ്റേറ്റ് വിനീത് (26), […]

മുണ്ടക്കയത് ചെത്ത്‌ മദ്യ വ്യവസായ തൊഴിലാളികൾ ധർണ നടത്തി

സർക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ മുണ്ടക്കയത് ചെത്ത്‌ മദ്യ വ്യവസായ തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു മുണ്ടക്കയം എക്സൈസ് ഓഫീസിന്റെ മുന്നില് നടന്ന ധർണ സി .ഐ ടി യു താലൂക്ക് സെക്രെടറി പി എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . വി കെ രാജപ്പൻ ,എം വി രാജു ,ബിനോയ്‌ എന്നിവര് സംസാരിച്ചു .

മുണ്ടക്കയത്തു പി.സി. ജോര്‍ജിനെ അനുകൂലിച്ച് കേരള കോണ്‍ഗ്രസ് പ്രകടനം

മുണ്ടക്കയം: പി.സി. ജോര്‍ജിനെ അനുകൂലിച്ച് കേരള കോണ്‍ഗ്രസ് മുണ്ടക്കയത്ത് പ്രകടനം നടത്തി. പി.സി. ജോര്‍ജിനെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്നും അഴിമതിക്കെതിരേ ചീഫ് വിപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നല്‍കിയാണ് കേരളകോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് ചാക്കോച്ചന്‍ വെട്ടിക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, ജോസ് സി. കല്ലൂര്‍, എം.വി. വര്‍ക്കി, സണ്ണി വെട്ടുകല്ലാംകുഴി, നൌഷാദ് പാറയ്ക്കല്‍, തോമസ് കട്ടയ്ക്കല്‍, ജോസഫ് പടിഞ്ഞാറ്റ, ജോപ്പന്‍ മണ്ഡപം, ജെയ്സണ്‍ കുന്നത്തുപുരയിടം, അജീഷ് വേലനിലം, ഷാജി കീച്ചിറ, ജോസ് പഴയതോട്ടം, മാത്യൂസ് വെട്ടുകല്ലാംകുഴി […]

.ആധാരം എഴുത്ത് അസോസിയേഷന്‍ കൂവപ്പള്ളിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

കൂവപ്പള്ളി:ആധാരം എഴുത്ത് അസോസിയേഷന്‍ മുണ്ടക്കയം യുണിറ്റ് കൂവപ്പള്ളിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സര്‍ട്ടിഫിക്കറ്റുകളുടെ ഫീസ്‌ വര്‍ധനവ് പിന്‍വലിക്കുക,ഓണ്‍ലൈന്‍ ,ഇ സ്ലാബിംഗ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കുക,ആധാരംഎഴുത്ത് തൊഴില്‍ സംരക്ഷിക്കുക,ജനദ്രോഹ പരിഷ്ക്കാരങ്ങള്‍ അവസാനിപ്പിക്കുക,ഐ ജി യുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ നൌഷാദ് ഇല്ലിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

പാപ്പാനി വെള്ളച്ചാട്ടം അവഗണനയില്‍

മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തില്‍ വിനോദ സഞ്ചാരികള്‍ക്കു ദൃശ്യവിരുന്നൊരുക്കുന്ന പാപ്പാനി വെള്ളച്ചാട്ടം അവഗണനയില്‍. തനി ഗ്രാമീണ മനോഹാരിത പകര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കൊക്കയാര്‍, വടക്കേമല, പാപ്പാനി വെള്ളച്ചാട്ടത്തെയാണ് അധികൃതര്‍ അവഗണിക്കുന്നത്. വെംബ്ളി-ഉറുമ്പിക്കര റോഡിനോട് ചേര്‍ന്നാണ് നൂറടിയോളം ഉയരത്തില്‍ തട്ടുപാറകളിലൂടെ ഒഴുകി പതിക്കുന്ന പാപ്പാനി വെള്ളച്ചാട്ടം ഏവരെയും ആകര്‍ഷിക്കും. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വടക്കേമല-ഉറുമ്പിക്കരറോഡ് കടന്നുപോകുന്നത് പാപ്പാനി തോട്ടിലൂടെയാണ്. പാപ്പാനിക്ക് കുറുകെ 50ലക്ഷം രൂപയുടെ പാലത്തിനു പദ്ധതികള്‍ തയാറാക്കിയെങ്കിലും ഇടുക്കിപാക്കേജ് ഫയലില്‍ ഉറങ്ങിയതോടെ റോഡ് വികസനവും നിലച്ച മട്ടാണ്. ദിനംപ്രതി […]

ജാന്‍സി ടോമി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്

പെരുവന്താനം:ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ജാന്‍സി ടോമിയെ തിരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസ് ഐയിലെ ഗ്രേസി എബ്രഹാം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലിസിയാമ്മ ജോസിന് ആറ് വോട്ടും ജാന്‍സി ടോമിക്ക് എട്ടുവോട്ടുമാണ് ലഭിച്ചത്.

സഹൃദയ വോളിഫെസ്റ്

മുണ്ടക്കയം: പുഞ്ചവയല്‍ സഹൃദയ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ മാര്‍ച്ച് മൂന്നുവരെ പുഞ്ചവയല്‍ സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച് മൈതാനിയില്‍ സഹൃദയ വോളിഫെസ്റ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രശസ്തരായ വോളിബോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം ഫാ. വര്‍ഗീസ് കുളമ്പള്ളിയുടെ അധ്യക്ഷതയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മൂന്നിനു നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തു മെംബര്‍ അഡ്വ. പി.എ. […]

മിച്ചഭൂമി കൈയേറും

മുണ്ടക്കയം ഈസ്റ്: പാരിസണ്‍ ബോയിസ് എസ്റ്റേറ്റില്‍ നൂറുകണക്കിന് ഏക്കര്‍ മിച്ചഭൂമിയുണ്െടന്നും ഈ ഭൂമി എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ പട്ടികവര്‍ഗ, ജാതി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും പട്ടികവര്‍ഗ, ജാതി നേതാക്കളായ ചെറിയാ

ബോയിസ് – മേലോരം റോഡ്:സമരപ്പന്തലില്‍ ഇന്ന് പി.സി. ജോര്‍ജ്

മുണ്ടക്കയം ഈസ്റ്: നടക്കുവാനുള്ള സ്വാതന്ത്യ്രം നിഷേധിച്ച തോട്ടം ഉടമയുടെ ജനദ്രോഹ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന ജനമുന്നേറ്റം ആര്‍ക്കും തടയാനാവില്ലെന്ന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ. ബോയിസ് – മേലോരം റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എസ്റേറ്റ് കവാടത്തിനു മുമ്പില്‍ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ അഞ്ചാം ദിവസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഹൈറേഞ്ച് മേഖലയിലെ ഒട്ടുമിക്ക തോട്ടങ്ങളിലെയും റോഡുകള്‍ വിട്ടുനല്‍കുവാന്‍ മാനേജുമെന്റുകള്‍ തയാറാവുമ്പോള്‍ ബോയിസ് എസ്റ്റേറ്റിലെ ഉടമ മാത്രം ബലംപിടിക്കുന്നത് ജനദ്രോഹമാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് തോട്ടം […]

ബോയിസ് – മേലോരം റോഡ്; അനിശ്ചിതകാല സത്യഗ്രഹ സമരത്തിലേക്ക്

മുണ്ടക്കയം ഈസ്റ്: ബോയിസ് – മേലോരം റോഡ് ജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമോദ്ധാരണ സമിതി നടത്തിവരുന്ന റിലേ സത്യഗ്രഹ സമരം നാലു നാള്‍ പിന്നിട്ടു. രാവിലെ ഒമ്പതിനാരംഭിച്ച സത്യഗ്രഹം വൈകുന്നേരം അഞ്ചുവരെ തുടര്‍ന്നു. നിരവധിയാളുകള്‍ സമരത്തില്‍ പങ്കാളികളായി. നാടിന്റെ വിവിധ മേഖലകളില്‍ നിന്ന് സമരത്തിന് അഭിവാദ്യമറിയിച്ച് കൂടുതല്‍ ആളുകള്‍ എത്തി. നാളെ മുതല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുവാനാണ് സമിതിയുടെ തീരുമാനം. ചെയര്‍മാന്‍ ഫാ. സെബാസ്റ്യന്‍ കിളിരൂപ്പറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ളോക്ക്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ സ്വര്‍ണലത അപ്പുക്കുട്ടന്‍, സുനിത […]

വനത്തില്‍നിന്ന് തേക്കുതടി മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മുണ്ടക്കയം:കൊക്കയാര്‍ ഉറുമ്പിക്കര വനത്തില്‍ നിന്ന് തേക്കിന്‍ തടി മോഷ്ടിച്ച കേസില്‍ രണ്ടുയുവാക്കളെ അറസ്റ്റുചെയ്തു. കൊക്കയാര്‍ രത്‌നഗിരി യാത്രക്കുഴി ഷിജു(29), ചക്കുംകുഴി വിനീത് കുമാര്‍(29) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മോഷ്ടിച്ച തേക്കുതടിയുമായി വെളിച്ചിയാനിയിലുള്ള മില്ലില്‍ യുവാക്കളെത്തിയിരുന്നു. സംശയം തോന്നിയ മില്ലുടമ രേഖകളുമായി വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ മുങ്ങി. തുടര്‍ന്ന് വനംവകുപ്പ് ദ്രുതകര്‍മ്മ സേന നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച തേക്കുതടിയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പില്‍ ദിനേശനെ (മുണ്ടക്കയം ദിനേശന്‍) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. മുണ്ടക്കയം പഞ്ചായത്തിലെ ജീവനക്കാര്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ‘പെന്‍ ഡൌണ്‍’ സമരം നടത്തി. ജീവനക്കാരും ജനപ്രതിനിധികളും പഞ്ചായത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷനിലുള്ളിലേക്ക് ജനപ്രതിനിധികളെ കടത്തിവിടാതിരുന്നത് അല്‍പ്പസമയം സംഘര്‍ഷത്തിനിടയാക്കി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് […]

മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു

മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിക്കു നേരെ ആക്രമണം. മുണ്ടക്കയം പഞ്ചായത്തു സെക്രട്ടറി കെ. സെന്‍കുമാറിനാണ് (46) മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം 6.30ാടെ പഞ്ചായത്തിനു സമീപമായിരുന്നു സംഭവം. മര്‍ദനമേറ്റ സെക്രട്ടറി സെന്‍കുമാര്‍ മുപ്പത്തഞ്ചാം മൈല്‍ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് സെന്‍കുമാര്‍ പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരം 6.30ാടെ ഓഫീസ് അടച്ച് ഇറങ്ങിയപ്പോള്‍ സമീപത്തെ മതിലിനു മറഞ്ഞു നിന്ന മുണ്ടക്കയം പുതുപ്പറമ്പില്‍ ദിനേശന്‍ തന്നെ മര്‍ദിക്കുകയായിരുന്നു. ഇരു കൈയും പിടിച്ചു തിരിക്കുകയും ചവിട്ടുകയും ചെയ്തു. നിലത്തുവീണ താന്‍ എഴുന്നേറ്റോടി […]

Page 1 of 3123