സ്ത്രീ ശാക്തീകരണ പദ്ധതി; ഡോ.ബോബി ചെമ്മണ്ണൂർ അരുൺ ജെയിറ്റ്ലിയുമായി ചർച്ച നടത്തി

സ്ത്രീ ശാക്തീകരണ പദ്ധതി; ഡോ.ബോബി ചെമ്മണ്ണൂർ അരുൺ ജെയിറ്റ്ലിയുമായി ചർച്ച നടത്തി

ന്യുഡൽഹി: ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം 3 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നല്കുന്ന വൻ പദ്ധതി നടപ്പിലാക്കുന്നു.ഇതുമായി ബന്ധപ്പെട്ട ബോബി ബസാറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി ഡോ. ബോബി ചെമ്മണ്ണൂർ ഡൽഹിയിൽ വച്ച് ചർച്ച നടത്തുകയുണ്ടായി.

ഇന്ത്യയിൽ 2900 ബോബി ബസാറുകൾ ആരംഭിക്കുന്ന ബ്രഹത് പദ്ധതിയാണിത്. മുതൽ മുടക്കില്ലാതെ പാർട്ണർമാരായി ജോലി ചെയ്യുവാൻ സ്ത്രീകൾക്ക് അവസരവും പരിശീലനവും നൽകി, ലാഭം അവർക്കു തന്നെ വീതിച്ചു കൊടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിൽ വരുത്തുക എന്ന ലക്ഷ്യവുമായി പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളെപ്പറ്റിയാണ് അരുൺ ജെയ്റ്റ്‌ലിയുമായി ഡോ. ബോബി ചെമ്മണ്ണൂർ സംസാരിച്ചത്.

LINKS