ആരാണ് ബോബി ചെമ്മണ്ണൂർ ? ..കാഞ്ഞിരപ്പള്ളിക്കാർ അദ്ദേഹത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു ?

ആരാണ് ബോബി ചെമ്മണ്ണൂർ ?  ..കാഞ്ഞിരപ്പള്ളിക്കാർ അദ്ദേഹത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു ?

1-boby-chemanor-web--കാഞ്ഞിരപ്പള്ളി :- ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യപെട്ട വേളയിൽ ഉദ്ഘാടന വേദിയിൽ വെള്ള മുണ്ടും ഉടുപ്പും ധരിച്ചു നിഷ്കളങ്ക മുഖഭാവത്തോടെ നിന്നിരുന്ന സുമുഖന്നായ ആ ചെറുപ്പക്കാരനെ കണ്ടു ജനങ്ങൾ ആവേശഭരിതരായി. അഞ്ചു മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 812 കിലോ മീറ്റർ ഒറ്റയ്ക്ക് ഓടിയ ജ്വല്ലറി രംഗത്തെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ എന്ന യുവാവ് ഇപ്പോൾ ആബാലവൃദ്ധം ജനങ്ങൾക്കും സുപരിചിതനാണ് .

കേരളം, തമിഴ്‌നാട്, ബോംബെ, ഗൾഫ് എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് ഇപ്പോൾ ബിസിനസ് നെറ്റ്‌വർക്കുകൾ ഉള്ളത്

ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരസ്യപ്രചരണവുമായി ബന്ധപ്പെട്ട് ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയെ ആദ്യമായി കേരളമണ്ണിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചപ്പോൾ മുതൽ ചെമ്മണ്ണൂർ ജ്വല്ലറിയുടമയായ ബോബിയുടെ ഓരോ ചുവടുവയ്പും വാർത്തയായി. കഴിഞ്ഞ മാർച്ച് പന്ത്രണ്ടിനാണ് അദ്ദേഹം രക്തദാനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കാനും രക്തദാനസേനയും ജില്ലകൾതോറും രക്തബാങ്കും സ്ഥാപിക്കാനും ഉദ്ദേശിച്ച് കാസർകോട്ടുനിന്ന് ഓട്ടം നടത്തിയത്.

ഇത്തരമൊരു സംരംഭത്തിന് തുടക്കമിടാനുള്ള പ്രചോദനം എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്
” നമുക്ക് ലഭിച്ച ആരോഗ്യം, ജീവൻ, ജീവിതം, സമ്പത്ത് ഇതൊന്നും നമ്മുടെ കഴിവല്ല. ദൈവത്തിന്റെ ദാനമാണ് എന്നുള്ള ഒരു തിരിച്ചറിവ്. ഈ അനുഗ്രഹങ്ങളെല്ലാം മറ്റുള്ളവർക്കുകൂടി ഉപകാരമുണ്ടാകും വിധം പങ്കുവയ്ക്കണം. അത് അവർക്കുമാത്രമല്ല, നമുക്കും സന്തോഷം തരും എന്നതാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിയതിന്റെ പ്രധാന കാരണം “.

അനാഥരില്ലാത്ത ഒരു ലോകം എന്ന സങ്കല്പത്തിൽ അനാഥരെ സംരക്ഷിക്കുന്ന പദ്ധതികൾ പലതും അദ്ദേഹം നടത്തുന്നുണ്ട് . തെരുവിൽകിടക്കുന്ന അനാഥരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. അങ്ങനെ നാന്നുറോളം അനാഥരെ സംരക്ഷിക്കുന്നു. ചെമ്മണ്ണൂർ ലൈഫ് വിഷൻ ഹോമിൽ നേനരിട്ട് നൂറുപേരെയും മറ്റുള്ള സ്ഥലങ്ങളിൽ മുന്നൂറോളം പേർക്ക് സഹായങ്ങൾ നൽകിയും സംരക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ മാർച്ചിൽ രക്തദാനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കുവാൻ വേണ്ടി അദ്ദേഹം 812 കിലോമീറ്ററാണ് ഓടിയത്. 600 സെന്ററുകളിലെ സ്വീകരണവും ബോധവൽക്കരണ ക്‌ളാസും വിവിധ പാർട്ടികളിലെ നേനതാക്കളുടെ പ്രസംഗവും ഉണ്ടായിരുന്നു. ആ ഓട്ടത്തിനിടയിൽ ഏകദേശം 19 ലക്ഷത്തോളം പേരാണ് രക്തദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. കേരളത്തിൽ എല്ലാ ജില്ലകളിലും രക്തബാങ്കുകൾ തുടങ്ങുവാനും അദ്ദേഹത്തിന് പദ്ധതിയുണ്ട് .

ഇനി ‘യുദ്ധത്തിനെതിരെ.. പട്ടിണിക്കെതിരെ..’ എന്ന സന്ദേശവുമായി ഒരു ഓട്ടമാണ് അദ്ധേഹത്തിന്റെ പദ്ധതിയിൽ. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും എല്ലാമായിരിക്കും ഈ ഓട്ടം.

കാഞ്ഞിരപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് , കാഞ്ഞിരപ്പള്ളിയുടെ വികസനത്തിനും , അതോടൊപ്പം അദ്ദേഹത്തിന്റെ ചാരിറ്റി സംരംഭങ്ങളിലൂടെ നാട്ടിലുള്ള പാവപെട്ടവർക്ക് ആശ്വാസവും സഹായങ്ങളും ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു .

4-web-chemmanour-kply

3-web-boby-chemmannour

_1-web-chemmannor-kply

3-web-shilpa-shetty