ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോൾ യു.എഫ്.സി ജേതാക്കളായി

ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോൾ യു.എഫ്.സി ജേതാക്കളായി

കവരത്തി: ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാമത് സീസണിന്റെ ഫൈനലിൽ യു.എഫ്.സി ജേതാക്കളായി. ഫൈനലിൽ പുഷ്പ ഫുട്ബാൾ ക്ലബിനെയാണ് യു.എഫ്.സി പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ഓരോ ഗോളുകൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽട്ടി ഷൂട്ട്ഔട്ടിലൂടെയാണ് 4-2 എന്ന നിലയിൽ യു.എഫ്.സി കപ്പ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുഷ്പ ഫുട്ബോൾ ക്ലബ്ബിന്റെ ഇമ്രാൻ ഖാൻ തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങിൽ ലക്ഷ്വദ്വീപ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ കെ.ബുസാൻ ജംഹർ മുഖ്യാതിഥിയായിരുന്നു.ഡെപ്യുട്ടി കളക്ടർ ടി.ഖാസിം,പി.ഹബീബ്. ലക്ഷ്വദ്വീപ് അത്‌ലറ്റിക്ക് അസോസിയേഷൻ പ്രസിഡന്റ് എം.താഹ മുജീബ് റഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.

LINKS