ഡോ.ഗോപിനാഥ പിള്ള രചിച്ച ആരോഗ്യസംരക്ഷണ പുസ്തകത്തിന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിൽ

ഡോ.ഗോപിനാഥ പിള്ള രചിച്ച ആരോഗ്യസംരക്ഷണ പുസ്തകത്തിന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിൽ

കാഞ്ഞിരപ്പള്ളി : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സന്ധ്യയും ഡോ.ഗോപിനാഥ പിള്ള രചിച്ച ആരോഗ്യസംരക്ഷണ വിഭാഗത്തില്‍പ്പെടുന്ന കാന്‍സര്‍ രോഗഭീതി അകറ്റാം, ആരോഗ്യത്തോടെ ജീവിക്കാം എന്ന 12-ാമത് പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

വനിതാ കമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ഡോ.പി.ജി.ആര്‍ പിള്ള ആദ്യ കോപ്പി ഏറ്റുവാങ്ങി. ഡോ.അലക്‌സാണ്ടര്‍ കളപ്പില പുസ്തകം പരിചയപ്പെടുത്തി.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോമിനിക് ആന്റണി, എം.എസ്.മോഹന്‍, ഡോ.കുഞ്ചെറിയ തോമസ്, കെപിഎസി രവി, സുമേഷ് ആന്‍ഡ്രൂസ്, പ്രഫ.ജെ.സി.കാപ്പന്‍, ശ്രീകാന്ത് പങ്ങപ്പാട്ട്, രാജു തോമസ്, ട്രഷറര്‍ മാത്യൂസ് മാത്യൂസ് എന്നിവര്‍ സംസാരിച്ചു.

2-web-lions-club-book

3-web-lions-club-book

1-web-lions-club-book-