കോട്ടയം ജില്ല റെഡ്‌ സോണിൽ ആയതോടെ കോട്ടയം – പത്തനംതിട്ട ജില്ലാതിർത്തികൾ അടച്ച് വേലികെട്ടി.

കോട്ടയം ജില്ല  റെഡ്‌ സോണിൽ ആയതോടെ  കോട്ടയം – പത്തനംതിട്ട ജില്ലാതിർത്തികൾ അടച്ച് വേലികെട്ടി.

കോട്ടയം ജില്ല റെഡ്‌ സോണിൽ ആയതോടെ കോട്ടയം – പത്തനംതിട്ട ജില്ലാതിർത്തികൾ അടച്ച് വേലികെട്ടി.

എരുമേലി : കോട്ടയം ജില്ല റെഡ്‌ സോണിൽ ആയതോടെ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടം ഇടപെട്ട് എരുമേലി പഞ്ചായത്ത്‌ പരിധിയിലെ പത്തനംതിട്ട ജില്ല അതിര്‍ത്തികളിലെ റോഡുകൾ വേലി കെട്ടി അടച്ചു. മണിപ്പുഴ, വെൺകുറിഞ്ഞി, മുക്കട, നെടുങ്കാവുവയൽ, മുക്കൂട്ടുതറ മാറിടം കവല, ഇടകടത്തി, അറയാഞ്ഞിലിമണ്‍, തലയണത്തടം, അറുവച്ചാംകുഴി ഭാഗങ്ങളിലാണ് റോഡിൽ വേലി കെട്ടി വഴിയടച്ചത്.

മണിപ്പുഴ വെണ്‍കുറിഞ്ഞി സെന്റ തോമസ് സ്‌കൂളിനു താഴെ റോഡിനു കുറുകെ ഇരുമ്പുഗേറ്റ് വേലി തീര്‍ത്തു. മുക്കട വാകത്താനം റോഡിലേയ്ക്ക് തിരിയുന്ന ഭാഗം കമ്പും, കല്ലും ഉപയോഗിച്ച് കെട്ടിയടച്ചു. ജില്ലാതിർത്തിയായ കണമല – തുലാപ്പള്ളിയിലും എരുമേലി -റാന്നി പ്രധാനപാതയില്‍ പ്ലാച്ചേരിയിലും ലോക്ക് ഡൗണിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.