കാഞ്ഞിരപ്പള്ളിയിൽ ബി. എസ്. എൻ. എൽ. മെഗാ മേള ജനുവരി 9,10,11 തീയതികളിൽ

കാഞ്ഞിരപ്പള്ളിയിൽ  ബി. എസ്. എൻ. എൽ. മെഗാ മേള ജനുവരി 9,10,11 തീയതികളിൽ

കാഞ്ഞിരപ്പള്ളിയിൽ ബി എസ് എൻ എൽ മെഗാ മേള : ലാൻഡ് ലൈൻ, മൊബൈൽ സേവനങ്ങൾക്കായി ജനുവരി 9,10, 11 തീയതികളിൽ കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസിൽ വച്ച് മെഗാ മേള നടത്തുന്നു.

ഒൻപതാം തീയതി രാവിലെ 10.30 നു ആന്റോ ആന്റണി എം പി മേള ഉദ്‌ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ എൻ. ജയരാജ് , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, ഗിരീഷ് എസ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ബി എൻ എൻ എൽ ജനറൽ മാനേജർ സാജു ജോർജ് ITS സ്വാഗത പ്രസംഗം നടത്തും.

സൗജന്യ ഇൻസ്റ്റലേഷനോടുകൂടി പുതിയ ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് എന്നിവയോടൊപ്പം വിച്ഛേദിക്കപ്പെട്ട നമ്പറുകൾ ഇളവുകളോടെ പുനഃസ്ഥാപിക്കുവാനും ഒറ്റതവണ തീർപ്പാക്കലീലൂടെ കുടിശിക നിവാരണം നടത്തുവാനും മേളയിൽ അവസരം ഉണ്ടായിരിക്കുന്നതാണ്.

സൗജന്യമായി മൊബൈൽ നമ്പർ ആധാർ ലിങ്ക് ചെയ്യുവാനും പുതിയ മൊബൈൽ നമ്പർ സ്വന്തമാക്കുവാനും മേളയിൽ സൗകര്യം ഉണ്ടായിരിക്കും. സ്വന്തം ആധാർ നമ്ബർ കൈവശം ഉള്ള ആർക്കും ഈ സൗകര്യം ഉപയോഗിക്കുവാൻ സാധിക്കുമെന്ന് ബി എസ് എൻ എൽ ഓഫീസിൽ നിന്നും അറിയിച്ചു.