ഡ്രൈവറുടെ ഷുഗര്‍ നില താഴ്ന്നു, കോളേജ് ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു

ഡ്രൈവറുടെ ഷുഗര്‍ നില  താഴ്ന്നു, കോളേജ് ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു

മണിമല : യാത്രയ്ക്കിടെ ഡ്രൈവറുടെ ഷുഗര്‍ നില താഴ്ന്നതിനെത്തുടര്‍ന്ന് കോളേജ് ബസ് നിയന്ത്രണം നഷ്ട്ടപെട്ടു കുഴിയിലേക്ക് മറിഞ്ഞു . എരുമേലിയിലെ ഷേര്‍ മൗണ്ട് കോളേജിന്റെ ബസാണ് അപകത്തില്‍പ്പെട്ടത് .

ഇന്നലെ നാലുമണിയോടെ ആലപ്ര വൈദ്യശാലപ്പടിയ്ക്കു സമീപം താഴ്ചപ്പടിയിലാണ് ബസ് മറിഞ്ഞത് . ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനുശേഷം മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി .ബസ് തങ്ങി നിന്ന മരത്തിന്‍െറ താഴ്ഭാഗത്തു ഒരു വീട് ഉണ്ടായിരുന്നു. അവിടേയ്ക്കു ബസ് പഠിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു .

ബസ്സിൽ ഉണ്ടായിരുന്ന ചുങ്കപ്പാറ സ്വദേശിനായ ജുബിനാ എന്ന വിദ്യാർത്ഥിനിയ്ക്കു അപകടത്തിൽ പരുക്കേറ്റു. മറ്റു വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . ബസ് ഡ്രൈവര്‍ അജയകുമാറിനെ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അപകടം ഉണ്ടായപ്പോള്‍ ബസ്സിൽ എട്ടു വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.