ഏലപ്പാറ ചിന്നാറ്റിൽ ബസ്സപകടം

ഏലപ്പാറ ചിന്നാറ്റിൽ ബസ്സപകടം

ഏലപ്പാറ : ഇന്ന് രാവിലെ ഒൻപതരയോടെ കോട്ടയത്ത് നിന്നും, പൊൻകുന്നം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴി നെടുങ്കണ്ടത്തേക്കു പോവുകയായിരുന്ന പള്ളിപറമ്പിൽ ബസ് ചിന്നാർ നാലാം മൈലിൽ വച്ച് അപകടത്തിൽ പെട്ടൂ. എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിയ്ക്കാതിരിയ്ക്കുന്നതിനായി വെട്ടിയ്ക്കുന്നതിനിടെ ബസ് റോഡിൽ മറിയുകയായിരിന്നു.

ചിന്നാർ സ്‌കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥികളും അധ്യാപകരും ബസ്സിൽ ഉണ്ടായിരുന്നു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്കു സാരമായ പരിക്കുകൾ പറ്റിയെന്നാണ് അറിയുന്നത്.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തു നിന്നും ഹൈറേഞ്ച് ഭാഗത്തേക്ക് സ്‌കൂളുകളിൽ പഠിപ്പിക്കുവാൻ പോകുന്ന അധ്യാപകർ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.