എരുമേലിയിൽ മിനി ബസ് കുത്തിറക്കത്തില്‍ നിയന്ത്രണംതെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, വൻ ദുരന്തം ഒഴിവായി

എരുമേലിയിൽ  മിനി ബസ് കുത്തിറക്കത്തില്‍  നിയന്ത്രണംതെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു,  വൻ ദുരന്തം ഒഴിവായി

എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശികളായ തീര്‍ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംതെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, വൻ ദുരന്തം ഒഴിവായി

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് സംഭവം. ഇറക്കത്തില്‍ നിയന്ത്രണം തെറ്റിയ ബസ് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഇടിക്കാതെ വെട്ടിച്ചതിനാലും റോഡിന്റെ വലതുവശമായതിനാലും തീര്‍ത്ഥാടകര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മതിലിനും കെ.എസ്.ആര്‍.ടി.സി. ബസ്സിനുമിടയില്‍ കുടുങ്ങിയ തീര്‍ത്ഥാടക വാഹനത്തില്‍നിന്ന് ഭക്തരെ കെ.എസ്.ആര്‍.ടി.സി. ബസ്സിനുള്ളില്‍ക്കൂടിയാണ് പുറത്തെടുത്തത്. ബസ്സില്‍ 13 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. തീര്‍ത്ഥാടന പാതയില്‍ ഏറെ അപകടസാധ്യതയുള്ള ഭാഗമാണ് കരിങ്കല്ലുംമൂഴി

2-web-minimbus-accident-at-erumeli