എരുമേലിയിൽ തീര്‍ത്ഥാടകബസ് നിയന്ത്രണംവിട്ട് റബ്ബര്‍തോട്ടത്തില്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി.

എരുമേലിയിൽ തീര്‍ത്ഥാടകബസ് നിയന്ത്രണംവിട്ട് റബ്ബര്‍തോട്ടത്തില്‍ മറിഞ്ഞു;  ഒരാളുടെ നില ഗുരുതരം, വന്‍ ദുരന്തം തലനാരിഴക്ക്  ഒഴിവായി.

എരുമേലി : കുത്തിറക്കം ഇറങ്ങിവരുന്നതിനിടെ തീര്‍ത്ഥാടകബസിന്റെ എന്‍ജിന്‍ ഓഫാവുകയും സ്റ്റിയറിങ്ങ് നിശ്ചലമാകുകയും ചെയ്തതോടെ ഇനി എന്ത് ചെയ്യണം എന്നറിയാതെ ഡ്രൈവർ ശരവണൻ പകച്ചിരുന്നു . തൊട്ടു മുൻപിൽ ഒരു ട്രാന്‍ഫോര്‍മർ. അതിൽ ഇടിച്ചാൽ അതി ഭീകരമായ ദുരന്തം ഉറപ്പ്..

കുട്ടികൾ അടക്കം ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ” സ്വാമിയേ ശരണമയ്യപ്പ ” എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് പ്രാർത്ഥിച്ചു. അയ്യപ്പസ്വാമി പ്രാർത്ഥന ചെവികൊണ്ടത് പോലെയായിരുന്നു പിന്നീടു അവിടെ നടന്നത്.

ട്രാന്‍ഫോര്‍മറില്‍ ഇടിക്കാതെ ബസ്‌ തൊട്ടടുത്ത്‌ കൂടി താഴെയുള്ള റബ്ബർ തോട്ടത്തിലേക്ക് 15 അടി ഇറങ്ങി പോയി, മറിയാതെ നേരെ തന്നെ നിന്നു. ഡ്രൈവർ ശരവണനു മാത്രം ഗുരുതര പരിക്ക് . മറ്റു യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കുകൾ. വണ്ടിയിൽ ഉണ്ടായിരുന്ന ഒരു കൊച്ചു കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

എരുമേലി-മുണ്ടക്കയം പാതയില്‍ മഠംപടി ഇറക്കത്തില്‍ വച്ച് ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത് . തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് പോവുകയായിരുന്ന സംഘത്തില്‍ ഒരു കൊച്ചുകുട്ടിയുള്‍പ്പെടെ 24 പേരുണ്ടായിരുന്നു. കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റബ്ബര്‍തോട്ടത്തിലേക്ക് പതിച്ച വാഹനം തകിടംമറിയാതിരുന്നതും അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകമായി.

പരിക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശരവണനെ(48) കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും രാജാ(44), വിജയകുമാര്‍(23), പെരുമാള്‍(50) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയിലും ശക്തി(28), കാളിയപ്പന്‍(43), ബാലാജി (25), ഗോവിന്ദരാജ്(23), ഗാന്ധി(30), പൊന്നുസ്വാമി(62), സാംരാജ്(50) എന്നിവരെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എക്‌സ്‌റേ സൗകര്യം ഇല്ലാത്തതിനാലാണ് മൂന്നുപേരെ താലൂക്ക് ആസ്​പത്രിയിലേക്ക് വിടേണ്ടിവന്നത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

അപകടം നടന്ന ഉടനെ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് സംഭവ സ്ഥലത്ത് എത്തി രക്ഷനടപടികൾക്ക് നേത്രുതം നല്കി .

2-web-erumeli-bus-accident

3-web-erumeli-bus-accident

4-web-erumeli-bus-accident-

6-web-erumeli-bus-accident

1-web-erumeli-bus-accident