കണമലയിൽ വീണ്ടും ബസ്‌ അപകടം, വൻ ദുരന്തം ഒഴിവായി

കണമലയിൽ വീണ്ടും ബസ്‌ അപകടം, വൻ ദുരന്തം ഒഴിവായി

കണമല : കണമലയിൽ ഇന്ന് രാവിലെ ശബരിമല ശബരിമലതീര്‍ഥാടകർ സഞ്ചരിച്ച ബസ്‌ അപകടത്തിൽ പെട്ടു. .

തമിഴ്നാട്ടിൽ നിന്നും എത്തിയ ബസ്‌ ആണ് രാവിലെ ഏഴരയോടെ അപകടത്തിൽ പെട്ടത്. കണമല ഇറക്കം ഇറങ്ങി വന്ന ബസ്‌, റോഡ്‌ സൈഡിൽ ഉണ്ടായിരുന്ന മുസ്ലിം പള്ളിയുടെ മതിലും തകർത്താണ് നിന്നത്. പള്ളിയുടെ മതിലും, കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങളും ഇടിയുടെ ആഘാതത്തിൽ തകര്ന്നു. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പും ഭാഗികമായി തകർന്നിട്ടുണ്ട്. കണമലയിലെ മനോരമ ന്യൂസ്‌ ഏജൻസി ഓഫീസും തകര്ന്നവയിൽ പെടുന്നു. അവിടെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പോലീസ് ഉദ്ഗ്യോഗസ്തർ വണ്ടി വരുന്നത് കണ്ടു ഓടി മാറിയതിനാൽ രക്ഷപെട്ടു .

അതിരാവിലെ ആയതുകൊണ്ട് ഒരു വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു . ധാരാളം ആളുകള് സാധാരണയായി കൂടി നില്ക്കുന്ന സ്ഥലത്തേക്കാണ്‌ വണ്ടി ഇടിച്ചു കയറിയത് . വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .

ഇറക്കം ഇറങ്ങുന്നതിനിടയിൽ എതിരെ വന്ന കാറിൽ ഇടിക്കാതെ ഇരിക്കുവാൻ വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി സൈടിലേക്കു ഇടിച്ചു കയറുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു .

പിന്നീടു പോലീസ് എത്തി ക്രൈയിൻ ഉപയോഗിച്ച് വണ്ടി വലിച്ചു മാറ്റി. ഈ സമയത്ത് അതി രൂക്ഷമായ ഗതാഗത കുരുക്കുണ്ടായി .

പോലീസ് അപകടത്തിൽ പെട്ട വണ്ടി കൊണ്ടുപോകുവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു . കടകളും പള്ളിയും അപകടത്തിൽ തകർന്നതിൽ നഷ്ടപരിഹാരം കിട്ടിയ ശേഷമേ വണ്ടി കൊണ്ടുപോകുവാൻ അനുവദിക്കൂ എന്ന് നാട്ടുകാർ നിർബന്ധം പിടിച്ചപ്പോൾ പോലീസ് വഴങ്ങി.

3-web-kanamala-accident

1-web-kanamala-accident

2-web-kanamala-accident

0-web-kanamala-accident

1-web-kanamala-bus-accident

2-web-kanamala-accident

6-web-kanamala-accident

7-web-kanamala-accident