കണമല അട്ടിവളവിൽ ബസ്‌ അപകടം, ബ്രേക്ക് പോയ ബസ്‌ നിറയെ യാത്രക്കാരുമായി ക്രാഷ് ബാരിയറിൽ കുരുങ്ങി , വൻ ദുരന്തം ഒഴിവായി

കണമല അട്ടിവളവിൽ ബസ്‌  അപകടം, ബ്രേക്ക് പോയ ബസ്‌ നിറയെ യാത്രക്കാരുമായി ക്രാഷ് ബാരിയറിൽ കുരുങ്ങി , വൻ ദുരന്തം ഒഴിവായി

കണമല : കണമല അട്ടിവളവിൽ ബസ്‌ അപകടം, അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ്‌ അപകടത്തിൽ പെട്ടു. ബ്രേക്ക് പോയ ബസ്‌ നിറയെ യാത്രക്കാരുമായി ക്രാഷ് ബാരിയറിൽ കുരുങ്ങി നിന്നതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു .
13 പേർക്ക് പരിക്ക് പറ്റി .
തമിഴ്‌നാട്‌ നാമക്കൽ നിന്നും ശബരിമല ദർശനത്തിനു എത്തിയ ഭക്തരാണ് അപകടത്തിൽ പെട്ടത്.

പല യാത്രക്കാരും ബസ്‌ ചെരിഞ്ഞു കിടക്കുന്നതിനാൽ പുറത്തിറങ്ങുവാൻ പറ്റാതെ നിലയിൽ വണ്ടിക്കുള്ളിൽ ഒരു മണിക്കൂരോളം അകപെട്ടു പോയി.

കാഞ്ഞിരപ്പള്ളി ഡി വൈ എസ പി വി യു കുര്യാക്കോസിന്റെ നേതൃത്തിൽ എത്തിയ പോലിസ് സംഘം, നാട്ടുകാരോട് ചേർന്ന് പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തി.

ജെ സി ബി ഉപയോഗിച്ച് മറിഞ്ഞു കിടന്നിരുന്ന വണ്ടി പിറകോട്ടു കെട്ടിവലിച്ചു നിവർത്തി, അടിയിൽ കുടുങ്ങിപോയ യാത്രക്കാരെ പുറത്തെടുത്തു .

തൊട്ടു താഴെയുള്ള വലിയ കൊക്കയിലേക്ക് മറിയാതെ വണ്ടി ക്രാഷ് ബാരിയറിൽ കുരുങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബ്രേക്ക് പോയി നിയന്ത്രണം നഷ്ട്ടപെട്ട ബസ്‌ ക്രാഷ് ബാരിയറിൽ ഇടിചിടിച്ചാണ് താഴേക്ക് വന്നു കൊണ്ടിരുന്നത് . ഒടുവിൽ ക്രാഷ് ബാരിയറിൽ കുരുങ്ങി വലിയ ഒരു കുഴിയുടെ മുകളില വണ്ടി ചെരിഞ്ഞു മറിയുകകയിരുന്നു
.
അപകടത്തെ തുടര്‍ന്ന് എരുമേലി ശബരിമല റൂട്ടില്‍ ഗതാഗതം മുടങ്ങി. രണ്ട് മണിക്കൂറായി ഈ റൂട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. . ഇതിനിടെ കണമല പാലത്തിന് സമീപം അപകടത്തില്‍ പെട്ട വാഹനം എടുത്ത് നീക്കി.

അപകടത്തില്‍ പരുക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോയി. നിസാര പരുക്കേറ്റ 11 പേരെ എരുമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1-web-kanamala-bus-accident-

3-web-bus-accident-kanamala

12-web-kanamala-bus-accident

01-web-kanamala-bus-accident

9-web-kanamala-bus-accident

0-web-bus-accident-kanamala

6-bus-accident-kanamala

5-web-bus-accident-kanamala

3-web-bus-accident-kanamala

2-web-kanamala-bus-accident

2-web-kanamala-bus-accident-

1-web-bus-accident-kanamala