കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് കൂവപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് കൂവപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രികന്‍ മരിച്ചു. കൂവപ്പള്ളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ കുട്ടപ്പനാണ് മരിച്ചത്.

ബസ് സ്റാന്‍ഡ് റോഡിലാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡിലേയ്ക്ക് ഇറങ്ങിയ കുട്ടപ്പന്‍ ബസ് തട്ടി റോഡില്‍ വീണു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടപ്പന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

2-web-bus-accident-kply

3-web-bus-accident-kply

1-web-bus-accident-at-kply