മുണ്ടക്കയം മരുതുംമൂട്ടിൽ‍ നിയന്ത്രണം തെറ്റിയ കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്

മുണ്ടക്കയം  മരുതുംമൂട്ടിൽ‍ നിയന്ത്രണം തെറ്റിയ  കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്

മുണ്ടക്കയം മരുതുംമൂട്ടിൽ‍ നിയന്ത്രണം തെറ്റിയ കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്

മുണ്ടക്കയം : കൊട്ടാരക്കര ദിണ്ഡുകൽ ദേശീയപാതയിൽ കൊടികുത്തി മരുതുംമൂട് ജങ്ഷനു സമീപം നിയന്ത്രണം തെറ്റിയ കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 22 പേർ‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് മൂന്നേകാലോടെ ആയിരുന്നു അപകടം സംഭവിച്ചത്. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്നു കെ.എസ്.ആർ‍.ടി.സി ബസ്സാണ് അപകടത്തിൽ പെട്ടത് . കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തു മടങ്ങുന്ന വിദ്യാർത്ഥികളായിരുന്നു അപകടം നടക്കുമ്പോൾ ബസ്സിനുള്ളിൽ ഭൂരിപക്ഷവും.

ദേശീയപാതയിൽ മറി കടന്നെത്തിയ സ്വകാര്യ കാറിന് വഴി മാറി കൊടുക്കന്നതിനിടെ നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. എന്നാൽ തലകുത്തി മറിഞ്ഞ ബസ് താഴെയുണ്ടായിരുന്ന റബ്ബർ മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ബസിനുള്ളിൽ കുടുങ്ങിയ 29 യാത്രക്കാരെയും ബസ് ജീവനക്കാരെയും പരിസരവാസികളും, പെരുവന്താനം പൊലീസും ചേർന്നു പുറത്തെടുത്ത് സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. ഡ്രൈവർ കോതമംഗലം സ്വദേശി അജി (49) , കണ്ടക്ടർ വട്ടപ്പാറ സ്വദേശി പ്രവീൺ (39) , മൈലാടുംപാറ ദേവേന്ദ്ര പുരം പാണ്ഡ്യൻ (62) , അയർക്കുന്നം വലിയ ചേന്നാട് ജോസഫ് ചാക്കോ (70) , കുറവിലങ്ങാട് സ്വദേശി ദിവ്യ (23) , അടിച്ചിറ സ്വദേശി ഗ്രേസ് മാത്യു (49) , മകൾ മേഘ (23) , പൊൻകുന്നം ആക്ഷിത (22) , പാലാ പൈക സ്വദേശി അശ്വിൻ (20) , തിരുവല്ല സ്വദേശി റിംസോ (20) , പുതുപള്ളി സ്വദേശി ശ്രീജേഷ് ദേവ് (23) , ഈ രാറ്റുപേട്ട സ്വദേശി ജോസഫ് ( 70 ) , അമലഗിരി സ്വദേശി സദാശിവൻ (63) , പൊൻകുന്നം സ്വദേശികളായ വിമൽ ഗോപിനാഥ് (20) , അനന്ദ കൃഷ്ണൻ (25) , തിരുവഞ്ചൂർ സ്വദേശി കളായ ശാന്തമ്മ (60) , സഹോദരി , രാജമ്മ (57) , ഏറ്റുമാനൂർ സ്വദേശി അഞ്ചന (21 ) , സഹോദരൻ അരവിന്ദ് (20) , ഇടുക്കി പീരുമേട് ശശീന്ദ്ര പണിക്കർ , കോട്ടയം വാഴൂർ ശ്രീകാന്ത് (27) , കോത്തല സ്വദേശി മാത്യു (48) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല