അത്ഭുതം..ആ രക്ഷപെടൽ.. യുവാക്കളുടെ മനക്കരുത്തും, ബസ് ഡ്രൈവറുടെ സമയോചിത പ്രവൃത്തിയും വൻദുരന്തം ഒഴിവാക്കി..

അത്ഭുതം..ആ രക്ഷപെടൽ.. യുവാക്കളുടെ മനക്കരുത്തും, ബസ് ഡ്രൈവറുടെ സമയോചിത  പ്രവൃത്തിയും  വൻദുരന്തം ഒഴിവാക്കി..

അത്ഭുതം..ആ രക്ഷപെടൽ.. യുവാക്കളുടെ മനക്കരുത്തും, ബസ് ഡ്രൈവറുടെ സമയോചിത പ്രവൃത്തിയും വൻദുരന്തം ഒഴിവാക്കി..

എരുമേലി : അപകടത്തിൽ പെട്ട് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ജീപ്പിൽ ഇടിച്ചു ബസ്സിന്റെ അടിയിലേക്ക് ഉരുണ്ടുകയറിയെങ്കിലും, ചെറിയ പരിക്കുകളോടെ ബൈക്ക് യാത്രികരായ യുവാക്കൾ രക്ഷെപ്പട്ടു .. അപകടം കണ്ടു നിന്നവർ ദുരന്ത കാഴ്ച കാണുവാൻ സാധിക്കാതെ കണ്ണുപൊത്തിയെങ്കിലും, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടതോടെ ആശ്വാസനിശ്വാസമുതിർത്തു. അപകടത്തിൽ പെട്ട ജിക്കു, ഗോകുൽ എന്ന യുവാക്കളുടെ മനക്കരുത്തും, ബസ് ഡ്രൈവറുടെ സമയോചിത പ്രവൃത്തിയും വൻദുരന്തം ഒഴിവാക്കി..

ഇന്ന് ഉച്ചക്ക് 2.15 ഓടെ എരുമേലി കെഎസ്ഇബി ഓഫീസിന്റെ സമീപത്തു വച്ചാണ് അപകടം നടന്നത്. മുൻപിൽ പോയ കെ എസ് ആർ ടി സി ബസ്സിനെ ഓവർടേക്ക് ചെയ്യുവാൻ ശ്രശമിക്കവേ, എതിരെ വന്ന ജീപ്പിന്റെ സൈഡിൽ തട്ടി, ബസ്സിന്റെ മുൻപിലേക്ക് ബൈക്ക് നിയന്ത്രണം വിട്ടു തെന്നി വീഴുകയായിരുന്നു .
മറിഞ്ഞു വീഴുന്ന സമയത്തും, തൊട്ടടുത്ത നിമിഷം സംഭവിച്ചേക്കാവുന്ന വൻദുരന്തം തിരിച്ചറിഞ്ഞ യുവാക്കൾ, ബസ്സിന്റെ മുൻപിൽ നിന്നും എതിർ വശത്തേയ്ക്ക് അതിവേഗത്തിൽ ഉരുണ്ടുമാറുകയായിരുന്നു. തൊട്ടു മുൻപിൽ അപകടം നടക്കുന്നതു കണ്ട ബസ് ഡ്രൈവർ, വളരെ പെട്ടെന്ന് തന്നെ സഡൻ ബ്രേക്ക് ചെയ്തുവെങ്കിലും, ബൈക്ക് ബസ്സിന്റെ അടിയിലേക്ക് കയറിപോയിരുന്നു. എന്നാൽ ബൈക്ക് ബസ്സിന്റെ അടിയിലേക്കു കയറുന്നതിനു തൊട്ടുമുൻപ് ബൈക്ക് യാത്രികരായ യുവാക്കൾ രണ്ടുപേരും തെന്നിമാറിയപ്പോൾ അവർ രക്ഷപെടുത്തിയത് അവരുടെ വിലപ്പെട്ട സ്വന്തം ജീവനുകൾ തന്നെയാണ് . .

ബിരുദ വിദ്യാർത്ഥികളും റാന്നി സ്വദേശികളുമായ വയലിൽ ജിക്കു (20), മൺകുറ്റികാലായിൽ ഗോകുൽ (20) എന്നിവരാണ് കാലിലേറ്റ പരിക്കുകളോടെ മരണത്തിൽ നിന്നും ഉരുണ്ടുമാറി ജീവിതത്തിലേക്ക് തിരികെവന്നത്. ഇവർ ബൈക്കിൽ എരുമേലിയിൽ നിന്നും കരിങ്കല്ലുമുഴിയിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. തൊട്ടുമുന്നിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയതിനിടെ എതിരെ വന്ന ജീപ്പിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരും ബൈക്കുമായി റോഡിലേക്ക് ബസിന്റെ മുന്നിൽ മറിഞ്ഞുവീണു.

തൊട്ട് പിന്നിൽ ബസ് പാഞ്ഞുവരുന്നത് കണ്ട് പെട്ടന്ന് ജിക്കുവും ഗോകുലും നൊടിയിടനേരത്തിനുള്ളിൽ ബസിന്റെ മുന്നിൽനിന്നും ഉരുണ്ടുമാറി. ഈ സമയം ബസ്സിന്റെ മുൻപിലും തട്ടിയ ബൈക്ക് ബസ്സിന്റെ അടിയിലേക്ക് തെന്നിക്കയറിയിരുന്നു. ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. ആലോചിക്കാൻ സമയം ഒട്ടുമില്ലാത്ത ആ നിമിഷങ്ങളിൽ ജിക്കുവും ഗോകുലും പെട്ടന്ന് ഉരുണ്ടുമാറിയില്ലായിരുന്നുവെങ്കിൽ ഇരുവരും ബസിനടിയിൽപെട്ടുപോകുമായിരുന്നു. വളരെ വേഗം ഇവർ തെന്നിമാറി രക്ഷപെടുമ്പോൾ നടുങ്ങിനിൽക്കുകയായിരുന്നു നാട്ടുകാർ. ബസ് പെട്ടന്ന് ബ്രേക്കിട്ട് ഡ്രൈവർ നിർത്തിയപ്പോഴേക്കും ബൈക്ക് ബസിനടിയിൽ പെട്ടിരുന്നു. ബൈക്കിൽ നിന്നുള്ള വീഴ്ചയിൽ കാലുകളിൽ സാരമായി പരിക്കുകളേറ്റ ഇരുവരെയും ആദ്യം എരുമേലിയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.