കാളകെട്ടിയിൽ ബസ്സ് ബൈക്കിലിടിച്ചു; ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

കാളകെട്ടിയിൽ  ബസ്സ് ബൈക്കിലിടിച്ചു; ബൈക്ക്  യാത്രികൻ  ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കാളകെട്ടിയിൽ കെ എസ് ആർ ടി സി ബസ്സ് ബൈക്കിലിടിച്ചു ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. കാളകെട്ടി ഒമേഗ വർക്ക്ഷോപ്പ് ജീവനക്കാരനായ സുരേഷ് (45) ആണ് അപകടത്തിൽ പെട്ടത്.

ഭാര്യാപിതാവിന്റെ സഞ്ചയനം കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു ബൈക്കിൽ പോകവേ, മെയിൻ റോഡിൽ നിന്നും സൈഡ് റോഡിലേക്ക് തിരിഞ്ഞ സമയത്തു , എതിർ വശത്തുനിന്നും വന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിന്റെ അടിയിൽ കുടുങ്ങുകയും സുരേഷ് തെറിച്ചുപോവുകയും ചെയ്തു . അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുരേഷിനെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.