ബസ്സും കാറും കൂട്ടിയിടിച്ചു ; നിയന്ത്രണം തെറ്റിയ ബസ് രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ആർക്കും പരുക്കില്ല

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരുക്കില്ല.

പൊൻകുന്നത്ത് നിന്നും എരുമേലിയിലേക്കു പോവുകയായിരുന്ന സെന്റ് ആന്റണിസ് ബസ്സും എതിരെവന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഇന്ന് രാവിലെ പത്തേകാലോടെയായിരുന്നു അപകടം നടന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി കേസ് എടുത്തു.