എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ സ്വ​കാ​ര്യബ​സി​ന്‍റെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്തു

എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ സ്വ​കാ​ര്യബ​സി​ന്‍റെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞ്  ത​ക​ർ​ത്തു

ക​ണ​മ​ല : വാ​ഹ​ന​ത്തി​ലെ​ത്തി​യ ഗു​ണ്ട​ക​ൾ ക​ല്ലെ​റി​ഞ്ഞ് സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തെ​ന്ന് പ​രാ​തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ എ​യ്ഞ്ച​ൽ​വാ​ലി​യി​ലാ​ണ് സം​ഭ​വം. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള​ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

എ​യ്ഞ്ച​ൽ​വാ​ലി​യിൽ നി​ന്ന് എ​രു​മേ​ലി വ​ഴി റാ​ന്നി​യി​ലൂ​ടെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​ൻ​സി​യ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ​യും പു​റ​കി​ലെ​യും ഒ​രു വ​ശ​ത്തെ​യും ഗ്ലാ​സു​ക​ളാ​ണ് ക​ല്ലേ​റി​ൽ ത​ക​ർ​ന്ന​ത്. ഈ ​സ​മ​യം ബ​സി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു. രാ​വി​ലെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ല്ലു​ക​ൾ ക​ല്ലു​ക​ളെ​റി​ഞ്ഞ് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ ശേ​ഷം ജീ​വ​ന​ക്കാ​ർ എ​രു​മേ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള​ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

എ​റി​യാ​നു​പ​യോ​ഗി​ച്ച ക​ല്ലു​ക​ൾ ബ​സി​നു​ള​ളി​ൽ വീ​ണു​കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു. മു​മ്പ് ഇ​വി​ടെ രാ​ത്രി​യി​ൽ പാ​ർ​ക്ക് ചെ​യ്തു​കി​ട​ന്ന ഒ​രു സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് പൂ​ട്ട് ത​ക​ർ​ത്ത് ഇ​ന്ധ​ന​വും ബാ​റ്റ​റി​യും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.