പിണ്ണാക്കനാട് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു, ലോറി ഡ്രൈവർ മരണപെട്ടു

പിണ്ണാക്കനാട് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു, ലോറി ഡ്രൈവർ മരണപെട്ടു


പിണ്ണാക്കനാട് ബസ്സും മിനി ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർ മടുക്ക സ്വദേശി പാറക്കുന്നേൽ ബേബിയുടെയും ജെസ്സിയുടെയും മകൻ സെബി (32 ) മരണപ്പെട്ടു . പിണ്ണാക്കനാട് ഗ്യാസ് ഏജൻസിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.

ഓട്ടത്തിനിടെ മുൻപിൽ. പോയ വാഹനത്തെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്‌ത സ്വകാര്യ ബസ്സ് എതിരെ വന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു പോയി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ സെബിയെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. അപകടത്തിൽ ബസ്സ് യാത്രക്കാരായ 12 പേർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട് .
പിണ്ണാക്കനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മരണപ്പെട്ട സെബിന്റെ മാതാവ് ജെസ്സി കോരുത്തോട് വനിത സഹകരണ ബാങ്ക് ജീവനക്കാരിയാണ്.