കംഫർട്ട് സ്റ്റേഷൻ തുറക്കാനും വയ്യ , തുറക്കാതിരിക്കുവാനും വയ്യ ..മുന്നൊരുക്കമില്ലാതെ കംഫർട്ട് സ്റ്റേഷൻ തുറന്നാൽ പണി പാളും..

കംഫർട്ട് സ്റ്റേഷൻ തുറക്കാനും വയ്യ , തുറക്കാതിരിക്കുവാനും വയ്യ ..മുന്നൊരുക്കമില്ലാതെ കംഫർട്ട് സ്റ്റേഷൻ തുറന്നാൽ പണി പാളും..

കംഫർട്ട് സ്റ്റേഷൻ തുറക്കാനും വയ്യ , തുറക്കാതിരിക്കുവാനും വയ്യ .. മുന്നൊരുക്കമില്ലാതെ കംഫർട്ട് സ്റ്റേഷൻ തുറന്നാൽ പണി പാളും..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തു അധികൃതർ നിലവിൽ കംഫർട്ട് സ്റ്റേഷൻ വിഷയത്തിൽ പുലിവാല് പിടിച്ചതുപോലെയാണ്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാനും വയ്യ തുറക്കാതിരിക്കാനും വയ്യ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

കംഫർട്ട് സ്റ്റേഷൻ തുറക്കാതിരുന്നാൽ സഹനത്തിന്റെ നെല്ലിപ്പലക കണ്ട ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയേണ്ടിവരും. വേണ്ടത്ര മുന്നൊരുക്കമില്ലാതെ കംഫർട്ട് സ്റ്റേഷൻ തുറന്നാൽ താത്കാലിക ശാന്തിയുണ്ടാകുമെങ്കിലും അധികം വൈകാതെ പരിഹാരമില്ലാത്ത നിലയിൽ പ്രശ്നം ഗുരുതരമായേക്കും..

ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതിചെയ്തിരുന്ന പഴയ വെയ്റ്റിംഗ് ഷെഡിരുന്ന സ്ഥലത്തു കുഴികുത്തി പുതിയ സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് അതിലേക്കു ശുചിമുറി മാലിന്യം ഒഴുക്കുവാനാണ് പദ്ധതിയിടുന്നത്. എന്നാൽ ആ ഭാഗത്തു മണ്ണിനടിയിൽ പാറയായതിനാൽ ആഴത്തിൽ കുഴി എടുക്കുവാനുള്ള സാഹചര്യമില്ല . അതിനാൽ ആഴത്തിൽ കുഴിയെടുക്കാതെ പുതിയ സെപ്റ്റിക് ടാങ്ക് നിർമ്മിച്ചാലും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള ശുചിമുറി മാലിന്യം വൈകാതെ തന്നെ പുതുതായി വയ്ക്കുന്ന സെപ്റ്റിക് ടാങ്കിലും നിറഞ്ഞുകവിയും. മഴക്കാലത്തു സെപ്റ്റിക് ടാങ്ക് വയ്ക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ശക്തമായ ഉറവ വെള്ളത്തിന്റെ പ്രവാഹം ഉണ്ട്. ആ വെള്ളം , സെപ്റ്റിക് ടാങ്കിൽ നിന്നും നിറഞ്ഞുകവിഞ്ഞു പുറത്തേക്കു വരുന്ന മാലിന്യവുമായി കൂടിക്കലർന്ന് ടാങ്കിന്റെ കരകവിഞ്ഞു പുറത്തേക്കു ഒഴുകി സ്റ്റാൻഡിനെ ദുർഗന്ധപൂരിതമാകുവാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്റ്റാൻഡിലെ സ്ഥിതി പഴയതിലും മോശമായേക്കും. .

ഈ ദുർഘട സ്ഥിതിയിൽ നിന്നും രക്ഷപെടുവാൻ അടിയതിരമായി ചെയ്‌യേണ്ടുന്നത് ഇവ :

ഉറവ വെള്ളം സെപ്റ്റിക് ടാങ്കിന്റെ അടുത്തേക്ക് വരുത്താതെ വഴി തിരിച്ചു വിടുക . സെപ്റ്റിക് ടാങ്കിന്റെ കുഴിയെടുക്കുമ്പോൾ രണ്ടു പാളികൾ ആയി കോൺക്രീറ് ചെയ്തു ഉറവവെള്ളം ശേഖരിച്ചു പുറത്തേക്കു വിടുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം.

സെപ്റ്റിക് ടാങ്ക് അടിക്കടി നിറയാതെ ഇരിക്കുന്നതിന് വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുക. അതിനു പല മാര്ഗങ്ങൾ ഉണ്ട് . ടാങ്കിൽ എത്തുന്ന വിസർജ്യങ്ങൾ അതിനുള്ളിലെ ബാക്റ്റീരിയകൾ ഭക്ഷണമാക്കിയ ശേഷം ജലമായി പുറത്തിവിടുകയാണ് ചെയ്യുന്നത്. ആ ബാക്റ്റീരിയകളുടെ അളവ് വർധിപ്പിക്കുവാൻ സഹായിക്കുന്ന ഈസ്റ് ഉൾപ്പെടെയുള്ള വിവിധ തരം വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. ഇടയ്ക്കു അവ ഇട്ടുകൊടുത്താൽ ബാക്ടീരിയ നശിക്കാതിരുന്നുകൊള്ളും. അങ്ങനെ വിസർജ്യങ്ങൾ ഏകദേശം പൂർണമായും ശുദ്ധീകരിക്കപ്പെടുകയും ചെയ്‌യും.

കംഫർട്ട് സ്റ്റേഷൻ നടത്തുന്ന കരാറുകാരൻ ശ്രദ്ധിച്ചാൽ ടാങ്കിനുള്ളിലെ ബാക്ടീരിയ നശിക്കാതെ സൂക്ഷിക്കുവാൻ സാധിക്കും. ടോയ്ലറ്റ് ക്ലീൻ ചെയ്യുവാൻ ഉപയോഗിക്കുന്ന ലോഷനുകൾ ആണ് പ്രധാന വില്ലന്മാർ . ബാക്ടീരിയ നശിക്കാത്ത തരത്തിൽ ഉണ്ടാക്കിയിരിക്കുന്ന ലോഷനുകൾ വിപണിയിൽ ലഭ്യമാണ്. തീരെ വില കുറഞ്ഞ ലോഷനുകൾ ഉപയോഗിക്കാതെ അത്തരത്തിലുള്ള സ്പെഷ്യൽ . ലോഷനുകൾ ഉപയോഗിച്ചാൽ ബാക്ടറിയായുടെ അളവ് കുറക്കാതെ നിലനിർത്തുവാൻ സാധിക്കും. സോപ്പ് , എണ്ണ, അനുവദനീയമല്ലാത്ത ലോഷനുകൾ, വസ്തുക്കൾ മുതലായവ ടോയ്‌ലറ്റിൽ ഇട്ടാൽ അവ ടാങ്കിനുള്ളിലെ ബാക്‌ടീരിയകളെ നശിപ്പിക്കുകയും, തന്മൂലം വിസർജ്യങ്ങൾ അകത്തു നിറയുകയും ചെയ്‌യും. അങ്ങനെയാണ് അത് ബ്ലോക്ക് ആകുന്നത്. നിലം കഴുകുന്ന ലോഷനുകൾ ടോയ്ലറ്റ് കഴുകുവാനും ഉപയോഗിക്കാറുണ്ട് . സെപ്റ്റിക് ടാങ്കിനുള്ളിലെ ബാക്ടറിയയുടെ അന്തകനാണ് അത്.

സ്ത്രീകളുടെ നാപ്കിനുകൾ ടോയ്‌ലെറ്റിൽ ഇടാതെ അത് കളയുവാൻ പ്രതേക സ്ഥലം ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിറയുമ്പോൾ അത് കത്തിച്ചുകയുവാനുള്ള സംവിധാനം ഉണ്ടാക്കണം . ടോയ്‌ലെറ്റ് ഉപയോഗിക്കുന്നവർക്ക് പ്രതേക ബോധവത്കരണം നൽകേണ്ടതും അത്യവശ്യമാണ്.

ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്ന സെപ്റ്റിക് ടാങ്കിൽ നിന്നും ഫിൽറ്റർ ചെയ്തു പുറത്തുവരുന്ന വെള്ളം തെളിഞ്ഞ വെള്ളമായിരിക്കും. ആ വെള്ളം അടുത്ത് തന്നെ ഒരു ഫിൽറ്ററിങ് യൂണിറ്റ് കൂടി സ്ഥാപിച്ചു അതിൽ കൂടി കൂടുതൽ നന്നായി ശുദ്ധീകരിച്ചാൽ ആ വെള്ളം തിരികെ എടുത്തു വേറൊരു ടാങ്കിൽ സംഭരിച്ചു ടോയ്‌ലറ്റിൽ ഫ്‌ലഷ് ചെയ്യുവാനുള്ള വെള്ളമായി ഉപയോഗിക്കാം. പട്ടണങ്ങളിൽ ഉള്ള പല ഹോട്ടലുകളിലും ടോയ്‌ലറ്റ് ഫ്ലെഷിൽ ഉപയോഗിക്കുന്നത്, അങ്ങനെ ശുദ്ധീകരിച്ച വെള്ളമാണ് . ( ഈ വെള്ളം ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്യുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന കാര്യം മറക്കരുത് ).

വളമായും ഗ്യാസ് ആയും : ശുചമുറി മാലിന്യം വളമായും ഗാസ് ആയും മാറ്റുവാനുള്ള ടെക്നോളജി നിലവിൽ ഉള്ളപ്പോൾ ആ രീതിയിൽ ഉപകാരപ്പെടുത്തുവാനുള്ള കാര്യങ്ങളും ആലോചിക്കേണ്ടതാണ്.

ജനപ്രതിനിധികളും കരാറുകാരനും തമ്മിലുള്ള തർക്കവും വാശിയും മാറ്റിവച്ചു , പഞ്ചായത്ത് ആവശ്യമുള്ള ബജറ്റ് വകയിരുന്നത്തി, സെപ്റ്റിക് ടാങ്ക് മാനേജ്മെന്റിനെ പറ്റി വിദഗ്ധരുടെ ഉപദേശം തേടി, അങ്ങനെ ചെയ്തു പരിചയം ഉള്ളവരെകൊണ്ട് ശരിയായ രീതിയിൽ ഡിസൈൻ ചെയ്തു നിർമ്മിച്ചാൽ സെപ്റ്റിക് ടാങ്ക് ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ തന്നെ സ്ഥാപിച്ചാലും ഒരു കുഴപ്പവുമില്ലാതെ കൈകാര്യം ചെയ്‌യാം. സെപ്റ്റിക് ടാങ്ക് അടിക്കടി നിറയാതെ ഇരിക്കുന്നതിന് വേണ്ട മാർഗനിർദേശനങ്ങൾ വിദഗ്ധരുടെ അടുത്തുനിന്നും സ്വീകരിച്ചു അതിനുള്ള പ്രവർത്തനങ്ങൾ നടത്തണം. നിലവിൽ ഉള്ളതുപോലെ കുളിക്കുന്ന വെള്ളവും ശുചിമുറി മാലിന്യവും ഒരേ ടാങ്കിലേക്ക് ഒഴുന്ന പരിപാടി നിർത്തണം. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുമ്പോൾ ഉറവവെള്ളം അതിലേക്കു വരാതിരിക്കുവാനുള്ള സംവിധാനം ഒരുക്കണം. സെപ്റ്റിക് ടാങ്കിൽ നിന്നും പുറത്തേക്കു വരുന്ന വെള്ളം വീണ്ടു ശുദ്ധീകരിച്ചു റീസൈക്കിൾ ചെയ്യുവാനുള്ള സംവിധാനം ഒരുക്കണം.. ശുചമുറി മാലിന്യം വളമായും ഗാസ് ആയും മാറ്റുവാനുള്ള ടെക്നോളജി നടപ്പിലാക്കുവാൻ പദ്ധതിയിടണം..

അത് ചെയ്തില്ലെങ്കിൽ വലിയ താമസമില്ലാതെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു വിസർജ്യങ്ങൾ പുറത്തെക്ക് വന്നു സ്റ്റാൻഡിലെ സ്ഥിതിഗതികൾ വളരെ പരിതാപകരമാക്കിയേക്കാം ..ദുർഗന്ധമുള്ള വെള്ളം കവിഞ്ഞൊഴുകി സ്റ്റാൻഡ് പഴയതിലും മോശമായ അവസ്ഥയിലേക്ക് എത്തിച്ചേരും..

പഞ്ചായത്ത് അടിയന്തിരമായി ചെയ്‌യേണ്ടത് ഈ കാര്യങ്ങൾ :
സുരക്ഷിതമായ രീതിയിൽ പുതിയ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുവാൻ കാലതാമസം നേരിടുമെന്നതിനാൽ, നിലവിലുള്ള സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്തു കാലിയാക്കി വീണ്ടും ഉപയോഗിക്കുവാൻ ഉള്ള താത്കാലിക സൗകര്യം ഉണ്ടാക്കുക. അതോടെ ജനങ്ങളുടെ ദുരിതത്തിന് താല്കാലിക ആശ്വാസമുണ്ടാകും. അതോടൊപ്പം പുതിയ സെപ്റ്റിക് ടാങ്ക് പണിയുന്നതിൽ ശാസ്ത്രീയമായ രീതിയിൽ വിദഗ്ധരുടെ അഭിപ്രായം തേടി, വേണ്ട മുൻകരുതൽ എടുത്തു, ആവശ്യത്തിനുള്ള ബജറ്റ് അനുവദിച്ചു, ശുചിമുറി മാലിന്യം പൂർണമായും സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :