ബൈപാസ് നിർമ്മാണം; കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസ് മാറ്റി സ്ഥാപിക്കുവാൻ നിർദേശം

ബൈപാസ് നിർമ്മാണം; കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസ് മാറ്റി സ്ഥാപിക്കുവാൻ നിർദേശം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ∙ബൈപാസ് നിർമ്മാണത്തിന്റെ ആവശ്യത്തിന് വേണ്ടി കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫീസിന്റെ സമീപത്തുള്ള സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതിനാൽ പഞ്ചയാത്ത് ഓഫിസ് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് സൂചിപ്പിച്ചു.

ബൈപാസിന്റെ തുടക്കം കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസിന്റെ അടുത്ത് നിന്നായതിനാൽ കാഞ്ഞിരപ്പള്ളി ടൗണിലേക്കുള്ള വാഹനങ്ങൾ തിരിഞ്ഞു പോകുന്നതിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കെണ്ടിവരുന്നത്. പഞ്ചായത്ത് വളവു കുറേക്കൂടി നിവർത്തി, വാഹനങ്ങൾ സുഗമമായി ഇടത്തേക്ക് തിരിഞ്ഞു പോകുവാനുള്ള സാഹചര്യം ഒരുക്കണം. അതിനു ആവശ്യമുള്ള സ്ഥലം വിട്ടു കൊടുക്കുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനുള്ള സന്നദ്ധത പഞ്ചായത്ത് രേഖാമൂലം സർക്കാരിനെ അറിയിക്കും

കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ ആലോചിക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

പഞ്ചായത്തിന് കെട്ടിടം ടാൺ ഹാൾ വളപ്പിൽ മൂന്നു നിലകളിലായി ഷോപ്പിങ് കോംപ്ലസോടുകൂടി പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ടൗൺ ഹാൾ പരിസരം അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവേയർക്ക് കത്തു നൽകും. പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി തുകയനുവദിക്കുമെന്ന് എംഎൽഎയും അറിയിച്ചു.