കാഞ്ഞിരപ്പള്ളി ബൈപാസ്: സാമൂഹികാഘാത പഠനം ആരംഭിച്ചതായി ഡോ. എൻ. ജയരാജ് എംഎൽഎ

കാഞ്ഞിരപ്പള്ളി ബൈപാസ്: സാമൂഹികാഘാത പഠനം ആരംഭിച്ചതായി ഡോ. എൻ. ജയരാജ് എംഎൽഎ

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം ആരംഭിച്ചതായി ഡോ. എൻ. ജയരാജ് എംഎൽഎ അറിയിച്ചു. സർക്കാർ നാമനിർദേശം ചെയ്യുന്ന രണ്ടു നോൺ ഒഫിഷ്യൽ സയന്റിസ്റ്റുകൾ, പുനരധിവാസ പ്രവർത്തനങ്ങളിൽ വിദഗ്ധരായ രണ്ടുപേർ, സ്ഥലം ആവശ്യപ്പെടുന്ന വകുപ്പിൽനിന്നുള്ള വിഷയ വിദഗ്ധൻ എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തുന്നത്. ഇവർ നൽകുന്ന പഠന റിപ്പോർട്ട് സംസ്ഥാനതല വിദഗ്ധ കമ്മിറ്റി പരിശോധിക്കും. അംഗീകാരം ലഭിച്ചാലുടൻ ജില്ലാ കലക്ടർക്കു തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും എംഎൽഎ അറിയിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം ആരംഭിച്ചതായി ഡോ. എൻ. ജയരാജ് എംഎൽഎ അറിയിച്ചു.

പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സർവേ നമ്പറുകളിൽപ്പെട്ട 308.13 ആർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ 2016 ജനുവരി ആറിന് ഉത്തരവായതാണ്. എന്നാൽ 2013ലെ കേന്ദ്ര നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം 200 ആർ–ന് മുകളിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ സംസ്ഥാനതലത്തിൽ അധികാരമുള്ള ഒരു സംഘം സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് ലഭ്യമാക്കേണ്ടതുണ്ടെന്നും എംഎൽഎ അറിയിച്ചു.

സർക്കാർ നാമനിർദേശം ചെയ്യുന്ന രണ്ടു നോൺ ഒഫിഷ്യൽ സയന്റിസ്റ്റുകൾ, പുനരധിവാസ പ്രവർത്തനങ്ങളിൽ വിദഗ്ധരായ രണ്ടുപേർ, സ്ഥലം ആവശ്യപ്പെടുന്ന വകുപ്പിൽനിന്നുള്ള വിഷയ വിദഗ്ധൻ എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തുന്നത്. ആവശ്യമായ സ്ഥലങ്ങളുടെ സർവേ നമ്പരുകൾ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

റവന്യുവകുപ്പിന്റെ ഉത്തരവ് പ്രകാരം സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സംസ്ഥാനതല സംഘമാണ് ഇപ്പോൾ പഠനം ആരംഭിച്ചിരിക്കുന്നത്. ഇവർ നൽകുന്ന പഠന റിപ്പോർട്ട് സംസ്ഥാനതല വിദഗ്ധ കമ്മിറ്റി പരിശോധിക്കും. അംഗീകാരം ലഭിച്ചാലുടൻ ജില്ലാ കലക്ടർക്കു തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും എംഎൽഎ അറിയിച്ചു.

സ്ഥലം വിട്ടുനൽകുന്ന സ്ഥലമുടമകളുമായി പ്രാഥമിക ഹിയറിങ്ങും എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. സ്ഥലമുടമകൾക്കുള്ള ആശങ്കകൾ പരിഹരിച്ചു സുതാര്യമായും ചട്ടപ്രകാരവും മാത്രമേ പദ്ധതി പൂർത്തീകരിക്കൂവെന്നു സ്ഥലമുടമകളെ ബോധിപ്പിച്ചതായി എംഎൽഎ അറിയിച്ചു. റവന്യു വകുപ്പിൽനിന്നു ഭൂമിയേറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ നടക്കുന്ന സാഹചര്യത്തിൽ 2018ൽ തന്നെ ബൈപാസിന്റെ പണികൾ ആരംഭിക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു.