കോഴിക്കോട് കുറ്റിപ്പുറത്തു നടന്ന വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

കോഴിക്കോട് കുറ്റിപ്പുറത്തു നടന്ന വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

കോഴിക്കോട് കുറ്റിപ്പുറത്തു നടന്ന വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളി : കോഴിക്കോട് കുറ്റിപ്പുറം ചുണ്ടൽ‍ സംസ്ഥാന പാതയിൽ‍ ചങ്ങരംകുളം മാന്തടത്ത് ഉണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴി അബ്ദുൾ‍ കരീമിന്റെയും ജമീലയുടെയും മകനായ സി. എ. അബ്ദുൾ‍ സത്താർ‍ (34) മരണപ്പെട്ടു.

സ്‌കൂളുകളിൽ‍ പുസ്തകങ്ങളും ബുക്കുകളും നൽ‍കുന്നതിനായി പോകുവഴിയാണ് അപകടം. ഭാര്യ: ഷബാന, എരുമേലി അമ്പാട്ട്തറ കുടുംബാഗം. മകൾ‍: മെഹറിൻ‍ (മൂന്നര വയസ്). സഹോദരങ്ങൾ‍: നബീൽ‍, സുനൈന, ഷിജി. കബറടക്കം നടത്തി.

തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചങ്ങരംകുളം കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ വച്ചായിരുന്നു അപകടം നടന്നത്. അടൂർ കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസും സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിന്റെ മുൻഭാഗം മുഴുവനായും തകർന്നു പോയിരുന്നു