ബൈക്ക് ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു.

ബൈക്ക് ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു.

എരുമേലി : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എരുമേലി വേലംപറമ്പിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സി കെ രാജമ്മ (78) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീടിനടുത്ത് എരുമേലി ക്ഷേത്രത്തിനെതിർവശത്ത് വെച്ചാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ സാഹിത്യകാരൻ എരുമേലി പരമേശ്വരൻ പിള്ളയുടെ സഹോദരിയാണ്. സംസ്കാരം പിന്നീട്.
മക്കൾ -അനിൽ കുമാർ, സുഭാഷ് കുമാർ, ഉല്ലാസ് കുമാർ, പരേതനായ സന്തോഷ്.
മരുമക്കൾ : ലത, ദീപ്തി.