ദേശിയ പൗരത്വ ഭേദഗതി നിയമം : മുസ്ലീം ജമാഅത്ത് കാഞ്ഞിരപ്പള്ളിയിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലി നടത്തി

കാഞ്ഞിരപ്പള്ളി; ദേശിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞിരപ്പള്ളി മേഖലാ മഹല്ല് മുസ്ലീം ജമാഅത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു . മാര്‍ച്ചിനിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് പ്രവർത്തകർ മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രി പടിക്കല്‍ നിന്നും റാലി ആരംഭിച്ച റാലി ഒരു മണിക്കൂര്‍ എടുത്താണ് സമ്മേളന നഗരിയായ ടൗണ്‍ ചുറ്റി നൈനാര്‍ പള്ളി വളപ്പില്‍ സമാപിച്ചത്.പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാ അത്ത് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഡോ. അലിഫ് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മഹല്ല് കമ്മിറ്റി സി.യു അബ്ദുല്‍ കരീം, നൈനാര്‍ പള്ളി ചീഫ് ഇമാം അല്‍ഹാഫിസ് ഇഅ്ജാസുല്‍ കൗസരി, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി അഡ്വ. പി ജീരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.