പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ റാലിയിൽ കാഞ്ഞിരപ്പള്ളി യിൽ അമിത് ഷായുടെ കോലം കത്തിച്ചു..

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ റാലിയിൽ കാഞ്ഞിരപ്പള്ളി യിൽ  അമിത് ഷായുടെ കോലം കത്തിച്ചു..

.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ റാലിയിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് അമിത് ഷായുടെ കോലം കത്തിച്ചു..


കാഞ്ഞിരപ്പള്ളി: പൗരത്വ വിഭജനത്തിനെതിരെ കാഞ്ഞിരപ്പള്ളി മേഖലയിലെ അറുപത് മഹല്ലുകളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ റാലിയും യോഗവും നടന്നു.
റാണി ആശുപത്രി പടിക്കൽ നിന്നുമാരംഭിച്ച റാലി നൈനാർ പള്ളി വളപ്പിൽ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം ആന്റോ ആൻറ്റണി എംപി ഉദ്‌ഘാടനം ചെയ്തു.

മഹല്ല് ജമാഅത്ത് കോ-ഓർഡിനേഷൻ ചെയർമാൻ ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. അൽജാമിയ അൽ ഇസ്ലാമിയയിലെ പ്രഫ: ഡോ: ആലിഫ് ഷുക്കൂർ മുഖ്വപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ഹൈറേഞ്ച് എസ് എൻ ഡി പി യോഗം സെക്രട്ടറി അഡ്വ. പി ജീരാജ്, നൈനാർ പള്ളി ചീഫ് ഇമാം ഇജാസുൽ കൗസരി, സി യു അബ്ദുൽ കരീം, അബ്ദുൽ സമദ് മൗലവി എന്നിവർ സംസാരിച്ചു. റാലിക്കിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് അമിത് ഷായുയുടെ കോലം കത്തിച്ചു