കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മുണ്ടക്കയത്ത്

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മുണ്ടക്കയത്ത്

മുണ്ടക്കയം : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സി ഒ എ 11-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 17,18,19 തീയതികളില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് വച്ച് നടക്കും. ഇതിന് മുന്നോടിയായി കോട്ടയം ജില്ലയിലെ 5 മേഖലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി. ജനുവരി 13ന് മുണ്ടക്കയം എന്‍.എച്ച് അന്‍വര്‍ നഗറില്‍ വച്ച് കോട്ടയം ജില്ലാ സമ്മേളനം നടക്കും. സംഘടന സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. എസ് സിബി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്ര ട്ടറി ബിനു വി കല്ലേപ്പിള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ ഗോവിന്ദന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. സംസ്ഥാന നേതാക്കളായ പ്രവീ മോഹന്‍, നിഷാദ്, ദൃശ്യ ചാനല്‍ എം.ഡി റജി.ബി, ചെയര്‍മാന്‍ അജിത്കുമാര്‍ റ്റി.പി തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിലെ 3500ല്‍ അധികം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സി ഒ എ അതിന്റെ 11-ാമത് സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ സാമൂഹിക പ്രതിബന്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് മുമ്പോട്ടു പോകുന്നത്. കേരളാ വിഷന്‍ ഉപഭോക്താക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കികൊണ്ട് അവരുടെ ദൈനംദിന പര്‍ച്ചേഴ്‌സിന് ഒരു നിശ്ചിത തുക ഡിസ്‌കൗണ്ട് ലഭിക്കുന്ന പദ്ധതിയ്ക്കും സംഘടന രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ സിഡ്‌കോ എ പേരില്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി സംഘടനയുടെ പ്രവര്‍ത്തകരും ഉപഭോക്താക്കള്‍ക്കും പൂര്‍ണമായ ബാങ്കിംഗ് സംവിധാനം ഒരുക്കുവാനാണ് സംഘടന ലക്ഷ്യമിടുന്നത്.