എരുമേലിയിൽ ക്യാമറകൾക്കായി 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു

എരുമേലിയിൽ  ക്യാമറകൾക്കായി  50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു

എരുമേലി : ഇത്തവണത്തെ ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിലും പരിസരങ്ങളിലും പോലീസിന് തത്സമയ ദൃശ്യങ്ങൾ പകർത്തി നിരീക്ഷിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചെന്ന് പി സി ജോർജ് എംഎൽഎ അറിയിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. ഇത് സംബന്ധിച്ച കത്ത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന് കൈമാറി.

സർക്കാർ ഏജൻസിയായ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിക്കുക. ശബരിമല പാതയും എരുമേലിയും നിരീക്ഷണ വലയത്തിലാക്കാൻ സ്ഥിരം ക്യാമറകളാണ് സ്ഥാപിക്കുക. പദ്ധതിയുടെ ആദ്യഘട്ടം ഇത്തവണ തീർത്ഥാടന കാലത്തുണ്ടാകും. ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടർ ഫണ്ട്‌ ലഭിക്കുന്നതോടെ രണ്ടാം ഘട്ടം നടപ്പിലാക്കും.