കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ‍ 230 പേർ‍

കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ‍ 230  പേർ‍

കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ‍ 230 പേർ‍

മുണ്ടക്കയം: കനത്ത മഴയെ തുടർ‍ന്ന് അപകട സാധ്യത മുൻ‍കൂട്ടി കണ്ട് കൂട്ടിക്കൽ‍ പഞ്ചായത്തിലെ ഏന്തയാർ ജെ. ജെ. മർ‍ഫി, കൂട്ടിക്കൽ‍ സെന്റ് ജോർ‍ജ് സ്‌കൂളുകളിലെ ക്യാമ്പുകളിൽ‍ കൂടുതൽ‍ ആളുകൾ എത്തി. ഉരുൾ‍പൊട്ടലും മണ്ണിടിച്ചിൽ ‍ ഭീഷണിയും നിലനില്‍ക്കുന്ന വല്യന്ത കൊടുങ്ങ മേഖലയിൽ‍ നിന്നുള്ളവരാണ് ക്യാമ്പിലെത്തിയത്.

ആകെ 230 പേർ‍ രണ്ട് ക്യാമ്പുകളിലുണ്ട്. രാത്രി വൈകിയും ആളുകൾ‍ ക്യാമ്പുകളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഏന്തയാർ ജെ. ജെ. മർഫി സ്‌കൂളിൽ‍ ആകെ 169 പേരാണ് ഉള്ളത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്യാമ്പിലെത്തിച്ച മൂന്നു പേരെ കൂട്ടിക്കൽ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ‍ പ്രവേശിപ്പിച്ചു. മഴ കുറയാത്ത സാഹചര്യത്തിൽ‍ വൈകിട്ടോടെ റവന്യൂ അധികൃതർ‍ കൊടുങ്ങ, വല്യന്ത, മാലേക്കര ഭാഗങ്ങളിൽ‍ താമസിക്കുന്നവർ‍ സുരക്ഷിത സ്ഥാനങ്ങളിലൊ ക്യാമ്പുകളിലേയ്‌ക്കോ മാറണമെന്ന് അറിയിച്ച് ഉച്ചഭാഷണിയിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ക്യാമ്പിലെത്തുന്നവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും റവന്യൂ അധികൃതർ എത്തിച്ച് നല്‍കുന്നു.