പൊൻകുന്നത്ത് കാറപകടം; വൈദ്യുതിത്തുണിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്

പൊൻകുന്നത്ത് കാറപകടം; വൈദ്യുതിത്തുണിൽ ഇടിച്ച് മറിഞ്ഞ്  മൂന്ന് പേർക്ക് പരുക്ക്

പൊൻകുന്നം : ദേശിയ പാതയിൽ പൊൻകുന്നം രണ്ടാം മൈൽ ഭാഗത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതിത്തുണിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടത്തിനിടെ ഡ്രൈവർ മയങ്ങിയതാണ് അപകടകാരണം എന്ന് അനുമാനിക്കുന്നു.

മലപ്പുറം ജില്ലയിലെ വഴിക്കടവിൽ പാലിയൻക്കര നിഥിഷ് പിഎ(28), പാലിയൻകര നിഥിൻ പി.( 23), കാർ ഓടിച്ചിരുന്ന മേനകത്തു വീട്ടിൽ രാഹുൽ(27)എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്തു നിന്നും പൊൻകുന്നത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടം നിർമ്മിക്കാൻ എത്തിയവരായിരുന്നു അപകടത്തിൽപെട്ട കാറിൽ ഉണ്ടായിരുന്നത്.ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലിസ് പറഞ്ഞു. ഓടിക്കുടിയനാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് കാറിനളളിൽ കുടുങ്ങിയവരെ പുറത്തെടുത്തത് കാർ പൂർണമായും തകർന്നു. വൈദ്യുതിത്തുൺ തകർന്നതിനാൽ വൈദ്യുതി ഇല്ലാതായി

: goo.gl/heQox9