നിയന്ത്രണം വിട്ട കാര്‍ ഭിത്തിലിടിച്ച് മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്കേറ്റു

നിയന്ത്രണം വിട്ട കാര്‍ ഭിത്തിലിടിച്ച് മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡിന്റെ വശത്തെ ഭിത്തിലിടിച്ച് മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്കേറ്റു. പുന്നപ്ര നോര്‍ത്ത് പറവൂര്‍ ഒറ്റക്കുഴിയില്‍ സന്തോഷ് ബാബു (48) സഹോദരന്‍ സതീഷ് ബാബു (47) സുജാതാബായി (41) ഇന്ദു (48) കാര്‍ത്തിക സന്തോഷ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ഇആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15ന് ഇവര്‍ ഈരാറ്റുപേട്ടയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.