കാർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം: യാ​ത്ര​ക്കാ​ർ നിസ്സര പരുക്കുകളോടെ ര​ക്ഷ​പെ​ട്ടു

കാർ  തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം: യാ​ത്ര​ക്കാ​ർ  നിസ്സര പരുക്കുകളോടെ  ര​ക്ഷ​പെ​ട്ടു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. യാ​ത്ര​ക്കാർ‍ നിസ്സര പരുക്കുകളോടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ‍ വി​ല്ല​ണി​ക്ക് സ​മീ​പം പു​ല്ലാ​ട്ട് പാ​ല​ത്തി​ൽ‍ നി​ന്നു​മാ​ണ് കാ​ർ‍ നി​യ​ന്ത്ര​ണം വി​ട്ട് ​പതി​ന​ഞ്ച​ടി താ​ഴ്ച​യി​ലു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ചേ​ന​പ്പീ​രു​പ​റ​മ്പി​ൽ അ​ബ്ദു​ൾ സ​ലാം (60), തൈ​പ​റ​മ്പി​ൽ‍ ന​സി (45), ന​സീ​റ (38), കൊ​ച്ചു​വീ​ട്ടി​ൽ‍ സ​ഫി​ലി(20) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ഉ​ട​ൻ‍ ത​ന്നെ ഇ​രു​പ​ത്താ​റാം മൈ​ൽ‍ മേ​രി​ക്വീ​ൻ‍​സ് ആ​ശു​പ​ത്രി​യി​ൽ‍ പ്ര​വേ​ശി​പ്പി​ച്ചു.​ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.