പി പി റോഡിൽ അപകടം : കാറും ജീപ്പും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പി പി റോഡിൽ അപകടം : കാറും ജീപ്പും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പി പി റോഡിൽ അപകടം : കാറും ജീപ്പും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പൊൻകുന്നം: പി പി റോഡിൽ അട്ടിക്കൽ കവലയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-നായിരുന്നു പി.പി.റോഡിൽ അട്ടിക്കലിൽ അപകടം നടന്നത്. ജീപ്പ് ഓടിച്ചിരുന്ന എലിക്കുളം മല്ലികശ്ശേരി പന്തലാനിക്കൽ ജയ്‌സൺ(41), കാർ ഓടിച്ചിരുന്ന മേലുകാവ് പയസ്മൗണ്ട് കിഴക്കേമറ്റം ആൻസൺ(35) എന്നിവർക്കാണ് പരിക്കേറ്റത്.

ജെയ്‌സണെ തെള്ളകത്ത് സ്വകാര്യാശുപത്രിയിലും ആൻസണെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.