ഓട്ടത്തിനിടയിൽ ഡ്രൈവർഉറങ്ങി, നിയന്ത്രണം വിട്ട കാർ വിവൈദ്യുതി പോസ്റ്റ് തകർത്ത് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു ; മൂന്ന് പേർക്ക് പരുക്ക്

ഓട്ടത്തിനിടയിൽ ഡ്രൈവർഉറങ്ങി,  നിയന്ത്രണം വിട്ട കാർ വിവൈദ്യുതി പോസ്റ്റ്  തകർത്ത്  വീട്ടു മുറ്റത്തേക്ക്  മറിഞ്ഞു ; മൂന്ന് പേർക്ക്  പരുക്ക്

കപ്പാട് : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഭാഗത്തു വച്ച്, ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്താണ് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ഓട്ടത്തിനിടയിൽ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്ന് കരുതുന്നു.

കാറിൽ ഉണ്ടായിരുന്ന വൈക്കം സ്വദേശികളായ മൂന്നു യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഓട്ടത്തിനിടയിൽ ഡ്രൈവർഉറങ്ങി, നിയന്ത്രണം വിട്ട കാർ വിവൈദ്യുതി പോസ്റ്റ് തകർത്ത് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു ; മൂന്ന് പേർക്ക് പരുക്ക്