ഓട്ടത്തിനിടെ ഡ്രൈവറുടെ ബിപി കൂടി, നിയന്ത്രണം വിട്ട കാർ തിട്ടയിലേക്ക് ഇടിച്ചു കയറി

ഓട്ടത്തിനിടെ ഡ്രൈവറുടെ ബിപി കൂടി, നിയന്ത്രണം വിട്ട കാർ തിട്ടയിലേക്ക് ഇടിച്ചു കയറി

ഓട്ടത്തിനിടെ ഡ്രൈവറുടെ ബിപി കൂടി, നിയന്ത്രണം വിട്ട കാർ തിട്ടയിലേക്ക് ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി: കുട്ടിയുമായി ആശുപത്രിയിലേക്ക് പോകും വഴി ഓട്ടത്തിനിടെ ഡ്രൈവറുടെ ബിപി കൂടിയപ്പോൾ നിയന്ത്രണം വിട്ട കാർ തിട്ടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു.

ദേശീയ പാതയിൽ ഇരുപത്തിയാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. പെരുവന്താനം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. ഡ്രൈവർക്ക് രക്ത സമ്മർദ്ധത്തിലുണ്ടായ വ്യത്യാസത്തെ തുടർന്ന് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല