എരുമേലിയിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് എതിരെ വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് പരിക്ക്

എരുമേലിയിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് എതിരെ വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് പരിക്ക്

എരുമേലി : നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് എതിരെ വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറി. കാറിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ കൊരട്ടിയിൽ ആണ് അപകടം നടന്നത്.

വെണ്‍കുറിഞ്ഞി ആനക്കുഴിയിൽ മുരളീധരൻ, ഭാര്യ പൊന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവിംഗ് നിടെ കാറിന്റെ നിയന്ത്രണം തെറ്റി, റോഡരികിലെ ജല വകുപ്പിന്റെ പൈപ്പിലും, മണ്‍തിട്ടയിലും ഇടിച്ചു റോഡിലേക്ക് മറിഞ്ഞ സമയത്ത് അത് വഴി വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

എരുമേലി പോലീസ് കേസെടുത്തു.

1-web-car-accident-at-erumeli

2-web-car-accident-at-erumeli