എരുമേലിയിൽ കാർ ഇടിച്ച് 11 കെവി പോസ്റ്റ് തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലിയിൽ  കാർ ഇടിച്ച് 11 കെവി പോസ്റ്റ് തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി∙ ശബരിമല പാതയിൽ കാർ ഇടിച്ച് 11 കെവി പോസ്റ്റ് തകർന്ന് റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ രാവിലെ എട്ടിന് കരിങ്കല്ലുമ്മൂഴിയിലാണ് സംഭവം. എരുമേലി നിന്നു റാന്നിയിലേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിന് ഇടയാക്കിയത്.

നിയന്ത്രണം തെറ്റി ഇടിച്ച കാർ മുൻപോട്ട് നീങ്ങുന്നതിനിടെ വൈദ്യുതി പോസ്റ്റ് വണ്ടിയുടെ പിന്നിലേക്ക് പാതയ്ക്ക് വിലങ്ങനെ വീഴുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പോസ്റ്റ് വണ്ടിക്കു മുകളിലേക്ക് വീഴാതിരുന്നത്. സംഭവം അറിഞ്ഞ് എരുമേലി എസ്ഐ: കെ.ആർ. സതീഷ്കുമാറും ഫയർഫോഴ്സും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി. ഗതാഗത തടസം നേരിട്ടതോടെ വാഹനങ്ങൾ കരിമ്പിൻതോട് വഴി തിരിച്ചു വിട്ടു.

erumeli-car-accident-HP