കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം, നാലുപേർക്ക് പരിക്ക്, ഒന്നര വയസുള്ള കൊച്ചു കുഞ്ഞു അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം, നാലുപേർക്ക് പരിക്ക്, ഒന്നര വയസുള്ള കൊച്ചു കുഞ്ഞു അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം , പൊൻകുന്നം സ്വദേശികളായ നാലുപേർക്ക് പരിക്ക്, ഒന്നര വയസുള്ള കൊച്ചു കുഞ്ഞു അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി : പളനി ക്ഷേത്രത്തിൽ കൊച്ചു കുഞ്ഞുമായി നേർച്ചയ്ക്ക് പോയ കുടുബം സഞ്ചരിച്ചിരുന്ന കാർ തിരികെ വരുന്നവഴി കാഞ്ഞിരപ്പള്ളിയിൽ വച്ച് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു അപകടത്തിൽ പെട്ടു. അപകടത്തിൽ നാലുപേർക്ക് പരിക്കുകൾ പറ്റി. ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ . കാറിൽ ഉണ്ടായിരുന്ന ഒന്നര വയസ്സുള്ള , കൊച്ചു കുഞ്ഞു പരിക്കുകൾ ഒന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു .

ഇന്ന് വെളുപ്പിന് നാലുമണിയോടെ ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഓഫിസിനു സമീപത്തു വച്ചായിരുന്നു അപകടം നടന്നത്. പുതിയ ടൊയോട്ട ലിവ കാറാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന വാഹനത്തിന്റെ ശക്തമായ ലൈറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ വഴികാണാതെ വെട്ടിച്ചപ്പോൾ കാർ റോഡിൽ നിന്നും തെന്നിമാറി നിയന്ത്രണം വിട്ടു റോഡരികിലുള്ള മതിലിലേക്കു ഇടിച്ചു കയറുകയാരുന്നു എന്ന് ഡ്രൈവർ പറഞ്ഞു . അരുൺ (32 ) ചേന്നങ്കേരിൽ ചിറയയിൽ പൊൻകുന്നം , ഭാര്യ ആതിര (32) , ഇവരുടെ മകൻ ഒന്നര വയസ്സുള്ള ഡയാൻ , ഡ്രൈവർ ടെൻസ് , ആനന്ദ് (29 ) ചേരിപതാലിൽ പൊൻകുന്നം എന്നിവരായിരുന്നു അപകടം നടക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നത്. മിനിഞ്ഞാന്നാണ് സംഘം പൊന്കുന്നതു പൊൻകുന്നതു നിന്നും പളനിയിലേക്ക് പുറപ്പെട്ടത്.

അപകടത്തിൽ അരുണിനും ഭാര്യ ആതിരക്കും കാലിനു സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കു കാര്യമായ പരിക്കുകൾ പറ്റിയില്ല . ഒന്നര വയസുള്ള ഡയാൻ യാതൊരു പരിക്കുകളും കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു .

അപകടം നടന്നയുടനെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു