മുണ്ടക്കയം പറത്താനത്തു വച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി കാറിൽ ഇടിച്ചു രണ്ടു പേർ മരിച്ചു ( വീഡിയോ)

മുണ്ടക്കയം പറത്താനത്തു വച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി കാറിൽ ഇടിച്ചു  രണ്ടു പേർ മരിച്ചു ( വീഡിയോ)

മുണ്ടക്കയം: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കാറ് ഇടിച്ച് തെറിപ്പിച്ചു. രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്.
കാറിലുണ്ടായിരുന്ന മുണ്ടക്കയം പറത്താനം ,മൂന്നാനപളളില്‍ വീട്ടില്‍ ജോസ് (50), ലോറിയുടെ ക്ലീനര്‍ ആലപ്പുഴ ഹരിപ്പാട് ഭാഗത്ത് നടരാജന്‍(38) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവര്‍ ഹരിപ്പാട്,വലയില്‍ മഠത്തില്‍ ചെല്ലപ്പനാചാരിയുടെ മകന്‍ റെജികുമാര്‍(38)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂഞ്ഞാര്‍- എരുമേലി സംസ്ഥാന പാതയില്‍ പറത്താനം നൂറേക്കര്‍ ഭാഗത്ത് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും കുമളി അണക്കരയില്‍ലേക്കു പെട്രോള്‍,ഡീസല്‍, മണ്ണെണ്ണ എന്നിവയുമായി പോയ ടാങ്കര്‍ ലോറി പറത്താനത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്കുളള കുത്തിറക്കത്തില്‍ വെട്ടുകല്ലാംകുഴിയ്ക്ക് താഴ്ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഡ്രൈവറും, ക്ലീനറും നിലവിളിച്ചു ബഹളമുണ്ടാക്കിയായിരുന്നു മുന്നോട്ടു നീങ്ങിയത്. കുത്തിറക്കവും ഒരു വശത്തു വന്‍ താഴ്ചയുമായതിനാല്‍ ഇടിച്ചു നിര്‍ത്താന്‍ കഴിയാതെയായിരുന്നു യാത്ര.

നൂറേക്കര്‍ ഭാഗത്തു എത്തിയ ലോറി സമീപത്തെ പതിനഞ്ചോളം അടി ഉയരത്തില്‍ തിട്ടയിലേക്കു ഇടിച്ചു കയറ്റുവാനുളള ശ്രമത്തിനിടയില്‍ എതിര്‍ വശത്തു നിന്നും കയറ്റം കയറി വന്ന ഇന്‍ഡിക്ക കാറില്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തെറിപ്പിച്ചാണ് തിട്ടയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ കാറ് തിട്ടിയിലേക്കു കയറിയശേഷം ഉയരത്തില്‍ നിന്നും റോഡിലേക്കു മറിയുകയായിരുന്നു. കാറിനെ ഇടിച്ച ശേഷം തിട്ടയിലെ നിരപ്പിലേക്കു കയറിയ ടാങ്കര്‍ ലോറി കരിങ്കല്ലുകളിലും റബര്‍ പാലും അമോണിയവും നിറച്ച ബീപ്പകളിലും ഇടിച്ചു വന്‍ ശബ്ദത്തോടെ മറിയുകയായിരുന്നു. തുടര്‍ന്ന് ലോറിയില്‍ നിന്നും ടാങ്കര്‍ അടന്ന് മാറിയതോടെ ഡീസലും പെട്രോളും,മണ്ണെണ്ണയും നിലത്തേക്കു ഒഴുകി.

പൂര്‍ണമായി തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂന്നാനപ്പളളി ജോസിനെ നാട്ടുകാരും പൊലീസും ചേര്‍ന്നു കാറു പൊളിച്ചു ആശുപത്രിയലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ നിന്നും താഴ്ചയിലെ റോഡിലേക്കു തെറിച്ചുവീണ നടരാജനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ റെജികുമാറിനെ മുണ്ടക്കയം പൊലീസും നാട്ടുകാരും ചേര്‍ന്നു പുറത്തിറക്കി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി മെഡിക്കല്‍ കോളജില്‍ പ്രവശിപ്പിക്കുകയായിരുന്നു. മരിച്ച ജോസിന്റെ ഭാര്യ പറത്താനം നടൂപ്പറമ്പില്‍ ഡെയിസമ്മ. മക്കള്‍: ജിക്കി (കംപ്യൂട്ടര്‍ എന്‍ജിനീയര്‍, ബംഗ്ലൂര്‍) സിസ്റ്റര്‍ മേരിലിറ്റ് (ജിസ്‌ന) (സി.എം.സി. പ്രൊവിന്‍ഷ്യല്‍ പാലാ)

വീഡിയോ കാണുക

mundakayam-parathanam-accident2

mundakayam-parathanam-accident1

mundakayam-parathanam-accident3