പെരുവന്താനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു ബാങ്ക് ജീവനക്കാർക്ക് ഗുരുതര പരുക്ക്

പെരുവന്താനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു ബാങ്ക് ജീവനക്കാർക്ക് ഗുരുതര പരുക്ക്

പെരുവന്താനം . കൊല്ലം- ദിണ്ടികൽ ദേശീയ പാതയിൽ പെരുവന്താനം നാല്പതാം മൈലിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതര പരിക്ക്. കാർ യാത്രക്കാരായ ഈരാറ്റുപേട്ട ഐ.സി ഐ സി ഐ ബാങ്ക് ജീവനക്കാരായ പാല മേവട സ്വദേശി മടിയാങ്കൽ താഴെ ജോണി മോസ് (28) പാലാ സ്വദേശിനി പുത്തൻപുരക്കൽ ചിഞ്ചു സുനീഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച 3 മണിയോടെ ബാങ്കിൻ്റെ ആവശ്യങ്ങൾക്കായി ഏലപ്പറയിലേക്ക് പോകുമ്പോൾ കുമളിയിൽ നിന്നും വന്ന ശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടന്ന് പോകവേ നിയന്ത്രണം നഷ്ടപെട്ട കാർ നൂറ് അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു .നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.