പി.പി റോഡില്‍ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം തെറ്റിയ ഒരു കാർ കടയിലേക്ക് പാഞ്ഞുകയറി

പി.പി റോഡില്‍  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം തെറ്റിയ ഒരു കാർ കടയിലേക്ക്  പാഞ്ഞുകയറി

പൊന്‍കുന്നം: പൊന്‍കുന്നം പാലാ റോഡിൽ പൈകയിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം തെറ്റിയ ഒരു കാർ കടയിലേക്ക് പാഞ്ഞുകയറി

കാർ ഭാഗികമായി തകർന്നു എങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ എട്ടരയോടെ പാലാ-പൊന്‍കുന്നം റോഡില്‍ പൈക ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം.

ചെങ്ങളം റോഡില്‍ നിന്നു വന്ന കാറില്‍ പിപി റോഡിലൂടെ വന്ന കാര്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്തുള്ള കടയുടെ മുറ്റത്തേക്ക് ഇടിച്ചു കയറി. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. .