വെളിച്ചിയാനിയിൽ വീണ്ടും കാർ അപകടം ..

വെളിച്ചിയാനിയിൽ വീണ്ടും കാർ അപകടം ..

മുണ്ടക്കയം : മുണ്ടക്കയം കാഞ്ഞിരപ്പള്ളി റോഡിലുള്ള വെളിച്ചിയാനിയിൽ അപകടങ്ങൾ തുടർകഥയാകുന്നു . ഇന്ന് രാവിലെ വെളിച്ചിയാനിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു.

കോട്ടയത്ത്‌ നിന്നും കുമിളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് . കാറിൽ ഉണ്ടായിരുന്ന മൂന്നു യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .

രാവിലെ ഏകദേശം 8 മണി യോടെ ആയിരുന്നു അപകടം നടന്നത് . കുമിളി മുരിക്കടി സ്വദേശി ജോണ്‍സൻ ന്റെ കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുന്പിലെ ടയർ പഞ്ചർ ആയി , കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു . റോഡിന്റെ സൈഡിൽ നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു കാർ മറിയുകയായിരുന്നു .

2-web-car-accident-at-velichiyani