കാഞ്ഞിരപ്പള്ളിയിൽ കാറപകടം; നാലുപേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളിയിൽ കാറപകടം;  നാലുപേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി : ചേപ്പുംപാറക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നാലുപേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ പരുക്ക് ഗുരുതരം. ശക്തമായ മഴ പെയ്ത സമയത്തു വഴിയിലെ കൊടുംവളവു ശരിയായി കാണാത്തതിനാലാണ് അപകടം ഉണ്ടായതെന്ന് കരുതപ്പെടുന്നു.

ബുധനാഴ്ച നാലുമണിയോടെ ചേപ്പുംപാറയിൽ വച്ച് കോട്ടയത്തേക്ക് പോകുകയായിരുന്ന ഇൻഡിക്ക കാറും നെടുങ്കണ്ടത്തിനു പോകുകയായിരുന്ന മാരുതി ആൾട്ടോയും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു . തൂക്കുപാലം കല്ലാർ കൊടുപറമ്പിൽ ചാണ്ടി (63)നെടുങ്കണ്ടം കണ്ടത്തിൽ ജോബി ജയിംസ് (42) തൂക്കുപാലം ഏഴുനൂറ്റി അറുപത്തിനാലിൽ സുധ (40) വഞ്ചിമല മാക്കിൽ തങ്കപ്പൻ (55) എന്നിവർക്കാണ് പരിക്കേറ്റത്.

ആൾട്ടോയിൽ സഞ്ചരിച്ച ചാണ്ടിയെയും ജോബിയെയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. . ഇൻഡിക്കയിലുണ്ടായിരുന്ന സുധയും തങ്കപ്പനും കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .