പൊൻകുന്നത്ത് അപകട പരമ്പര : അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു

പൊൻകുന്നത്ത് അപകട പരമ്പര : അമിത വേഗത്തിൽ എത്തിയ  കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു

പൊൻകുന്നം∙ : പൊൻകുന്നത്ത് അപകട പരമ്പര : 19ാം മൈലിൽ വച്ച് അമിത വേഗത്തിൽ ഒരു കാറിനെ മാറിക്കടന്നെത്തിയ കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു . രണ്ടു പേർ പരിക്കേറ്റു ആശുപത്രിയിൽ .

ഒരേദിശയിൽ നിന്നും വന്ന കാറിനെ മറികടന്നെത്തിയ മറ്റൊരുകാർ പെട്ടി ഓട്ടോയിലും വാനിലും ഇടിച്ചു.ഓട്ടോ യാത്രക്കാരായ രണ്ടു പേർക്കു പരുക്ക്.ഓട്ടോ ഡ്രൈവറായ പായിപ്പാട് കിഴക്കേകുറ്റ് ഹാരീസ്(42) ഭാര്യ സബൂറ(34) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരും കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് 4.15ന് ദേശീയപാത 183ൽ 19ാം മൈൽ സെന്‍റ് മേരീസ് സ്കൂളിന് സമീപത്തായിരുന്നു അപകടം.കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ എതിരെ മറ്റൊരു കാറിനെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.ഓട്ടോയിൽ ഇടിച്ച സമീപത്തുണ്ടായിരുന്ന കാറിലും ഓട്ടോയ്ക്കു പിന്നിൽ വന്ന വാനിലും ഇടിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊൻകുന്നം പൊലീസും നാട്ടുകാരും ചേര്‍ന്നു അപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. മണിമല പൊലീസ് സ്റ്റേഷന്‍ പിരിധിയിലായതിനാല്‍ കേസ് അവര്‍ക്കു കൈമാറി.പരുക്കേറ്റ ഇരുവരെയും പിന്നീട് കോട്ടയത്തെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി.മോട്ടോർ വാഹന വകുപ്പ് അധികൃതരും സംഭവ സ്ഥലത്തെത്തിയിരുന്നു.

പൊൻകുന്നത്ത് അപകട പരമ്പര : അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു