കാഞ്ഞിരപ്പള്ളി ടൗണിൽ നിർത്തിയിട്ടിരുന്ന കാർ ദേശീയ പാതയിലൂടെ തനിയെ ഓടി റോഡിന്റെ എതിർവശത്തുകൂടി സഞ്ചരിച്ചിരുന്ന ബൈക്കിലും കാറിലും ഇടിച്ചു; വൻദുരന്തം ഒഴിവായി …

കാഞ്ഞിരപ്പള്ളി ടൗണിൽ നിർത്തിയിട്ടിരുന്ന കാർ ദേശീയ പാതയിലൂടെ തനിയെ  ഓടി  റോഡിന്റെ എതിർവശത്തുകൂടി സഞ്ചരിച്ചിരുന്ന ബൈക്കിലും കാറിലും ഇടിച്ചു; വൻദുരന്തം ഒഴിവായി …

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് എതിർവശത്തു പാർക്ക് ചെയ്തിരുന്ന റിറ്റ്സ് കാർ, ഡ്രൈവർ ഇല്ലാതെ തനിയെ ഇറക്കത്തിലേക്കു ഉരുണ്ടു നീങ്ങി. നിറയെ വാഹനങ്ങൾ ഉണ്ടായിരുന്ന റോഡിന്റെ എത്തിവശത്തു മറ്റു വാഹനങ്ങൾക്കിടയിലൂടെ ഓടിയ കാർ
എതിർ വശത്തു കൂടി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ച നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ദേശീയ പാതയിൽ താഴെ ഇറക്കത്തിലേക്കു വേഗത്തിൽ പോയ കാർ, സ്റ്റീയറിങ് ലോക്ക് ചെയ്തു ഇരുന്നതിനാൽ തനിയെ വെട്ടി തിരിഞ്ഞു റോഡിന്റെ എതിർ വശത്തു എത്തി പിറകോട്ടു തന്നെ തിരിഞ്ഞാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ആ സമയത്തു റോഡിൽ കൂടി മറ്റു വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടായിരുന്നു എങ്കിലും, അവയിലൊന്നും ഇടിക്കാതെ റോഡിൽ വെട്ടി തിരിഞ്ഞ കാർ ഒരു ബൈക്കിൽ ഇടിക്കുകയായിരുന്നു .

കാർ വെട്ടി തിരിഞ്ഞു വരുന്നത് കണ്ടു ബൈക്ക് യാത്രികൻ പെട്ടെന്ന് ബ്രേക്ക് ചെയ്‌തു വെട്ടി ഒഴിഞ്ഞതിനാൽ അപകടത്തിൽ നിന്നും രക്ഷ പെട്ടു. എങ്കിലും ബൈക്ക് യാത്രികന്റെ കൈയ്ക്ക് പരിക്കേറ്റു. ബൈക്കിൽ ഇടിച്ച ശേഷം കാർ തിരിഞ്ഞു ചെന്ന്, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

സാമാന്യം നല്ല വേഗത്തിൽ തന്നെയാണ് കാർ സഞ്ചരിച്ചത്. ഡ്രൈവർ ഇല്ലാതെ കാർ ഓടുന്നത് കണ്ടു വഴി യാത്രക്കാർ നിലവിളിച്ചു കൊണ്ട് ഓടി മാറി.

സ്റ്റിയറിംഗ് ലോക്ക് ചെയ്തില്ലായിരുന്നു എങ്കിൽ ആ കാർ ദേശീയ പാതയിലൂടെ താഴ്ത്തേക്കു ബസ് സ്റ്റാൻഡിന്റെ വശത്തേക്ക് വേഗത്തിൽ സഞ്ചരിക്കുമായിരുന്നു. അങ്ങനെ സഞ്ചരിച്ചിരുന്നു എങ്കിൽ അത് ഒരു വലിയ ദുരന്തത്തിൽ കലാശിച്ചേനെ …

എന്നാൽ കാർ പാർക്ക് ചെയ്ത ശേഷം അടുത്തുള്ള ഹോട്ടലിൽ ചായ കുടിക്കുവാൻ കയറിയ കാറിന്റെ ഉടമസ്ഥൻ ആ സംഭവങ്ങൾ ഒന്നും അപ്പോൾ അറിഞ്ഞിരുന്നില്ല. ഹോട്ടലിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്റെ കാർ നിർത്തിയിടുന്ന സ്ഥലത്തു കാണുവാൻ സാധിക്കാത്തതിനാൽ അന്വേഷിച്ചപ്പോൾ ആണ് റോഡിന്റെ എതിർ വശത്തു തന്റെ കാർ കിടക്കുന്നതു കണ്ടത്. ടയർ പഞ്ചർ ആയ നിലയിലാണ് കണ്ടത്.

താൻ ഹാൻഡ് ബ്രേക്ക് ഇട്ട ശേഷമാണു കാറിൽ നിന്നും ഇറങ്ങിയത് എന്ന് ഉടമസ്ഥൻ പറഞ്ഞു. എന്നാൽ വണ്ടി എതിർ വശത്തു വന്നപ്പോൾ ഹാൻഡ് ബ്രേക്ക് ഇല്ലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇറക്കത്തിനോട് ചേർന്ന് സമതല സ്ഥലത്തു ഹാൻഡ് ബ്രേക്കോ , ഗിയറിലോ ഇടത്തെ വണ്ടി നിർത്തി ഡ്രൈവർ പോയ ശേഷം, കാറിന്റെ ടയറിന്റെ കാറ്റ് പോയതാണ് കാരണം എന്ന് അനുമാനിക്കുന്നു. പിൻ ചക്രത്തിന്റെ കാറ്റ് കുറഞ്ഞപ്പോൾ, വണ്ടി മുൻപോട്ടു ഉരുണ്ടു നീങ്ങുകയായിരുന്നു. ഇറക്കത്തിൽ ആയതിനാൽ വേഗത്തിൽ ഓടിയ കാർ, ഹാൻഡിലെ ലോക്ക് ചെയ്തിരുന്നതിനാൽ വെട്ടി തിരിഞ്ഞു വരികയായിരുന്നു .

ഇറക്കത്തിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ ഗിയറിൽ ഇട്ടു, ഹാൻഡ് ബ്രേക്ക് ഇട്ടു നിർത്തണമെന്ന നിയമം പലരും പാലിക്കാറില്ല. അങ്ങനെ നിയമം തെറ്റിക്കുന്നത് വലിയ അപകടമാണ് എന്ന് പലരും ഓർക്കാറില്ല …

CAR-ACCIDENT-HAND-BRAKE-2

CAR-ACCIDENT-HAND-BRAKE-3

CAR-ACCIDENT-HAND-BRAKE-4

കാറിടിച്ചു പരിക്കേറ്റ യുവാവും സുഹൃത്തും

CAR-ACCIDENT-HAND-BRAKE-5

റോഡിൻറെ എതിർ വശത്തു നിന്നും, റോഡിലേക്ക് തനിയെ ഓടിയെത്തിയ കാർ റോഡിന്റെ മറു വശത്തു ഇടിച്ചു കിടക്കുന്നു

നിർത്തിയിട്ടിരുന്ന കാർ ദേശീയ പാതയിലൂടെ തനിയെ ഓടി ബൈക്കിലും കാറിലും ഇടിച്ചു വൻദുരന്തം ഒഴിവായി …