ഓട്ടോറിക്ഷായും കാറും കൂട്ടിയിടിച്ച് ഒട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

ഓട്ടോറിക്ഷായും കാറും കൂട്ടിയിടിച്ച് ഒട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി: ദേശിയ പാതയിൽ ഒട്ടോറിക്ഷായും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി കുറ്റിക്കാട് താഴെ ജബ്ബാർ (45) നെ കുന്നുംഭാഗം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിനി സിവിൽ സ്റ്റേഷന് സമീപം ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് അപകടം. കോട്ടയം ഭഗത്തേക്ക് പോവൂകയായിരുന്ന കാർ ഒട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. മുൻഭാഗം ചേർന്നാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒട്ടോയുടെയും കാറിന്റെയും മുൻവശം തകർന്നു. അപകടത്തെത്തുടർന്ന് വാഹനങ്ങൾ കടന്ന് പോകാൻ കഴിയാഞ്ഞത് ഗാതാഗത തടസം സൃഷ്ടിച്ചു.