കാഞ്ഞിരപ്പള്ളിയിൽ ഓടികൊണ്ടിരുന്ന കാർ കത്തി, പിന്നെ പൊട്ടിത്തെറിച്ചു … ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ..

കാഞ്ഞിരപ്പള്ളിയിൽ ഓടികൊണ്ടിരുന്ന കാർ കത്തി, പിന്നെ പൊട്ടിത്തെറിച്ചു … ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു .

ഇടക്കുന്നം കരോട്ട് ളാഹയില്‍ വിജയന്‍ നായരുടെ കാറാണ് കത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ 26-ാം മൈല്‍ കവലയ്ക്ക് സമീപത്തായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു വിജയന്‍ നായര്‍. 26-ാം മൈലിലെത്തിയപ്പോള്‍ കാറിനുള്ളില്‍നിന്ന് പുക വരുന്നത് കണ്ട് കാര്‍ ഒതുക്കിനിര്‍ത്തിയ ശേഷം ഇറങ്ങി ഓടുകയായിരുന്നു. സ്‌ഫോടനത്തോടെ കത്തിയ കാര്‍ പൂര്‍ണമായും നശിച്ചു.

വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ പുക ഉയരുന്നത് കണ്ടു പെട്ടെന്ന് വണ്ടി നിർത്തി വിജയൻ ഇറങ്ങി പരിശോധിച്ചപ്പോൾ തീ ആളി കത്തുകയായിരുന്നു . ഓടി മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു .

കത്തിയ വണ്ടി വലിയ ശബ്ദത്തിൽ പൊട്ടി തെറിച്ചു . വാതിലുകൾ ഇളകിത്തെറിച്ചു

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണക്കുവാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു .