എരുമേലിയിൽ ഓട്ടത്തിനിടയിൽ കാര്‍ കത്തി നശിച്ചു..

എരുമേലിയിൽ  ഓട്ടത്തിനിടയിൽ കാര്‍ കത്തി നശിച്ചു..

എരുമേലിയിൽ കാർ ഓട്ടത്തിനിടയിൽ തീ പിടിച്ചു കത്തി നശിച്ചു…. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷെപ്പട്ടു രക്ഷപെട്ടു…..

മുക്കൂട്ടുതറയില്‍ നിന്നും എരുമേലിക്ക് വന്ന കാറിനാണ് തീ പിടിച്ചത്. എം ഇ എസ് കോളേജിന്റെ മുൻപിൽ വച്ചാണ് അപകടം ഉണ്ടായത്. എ സിയില്‍ നിന്ന് പുക വരുന്നത് കണ്ട യത്രക്കാര്‍ പുറത്തിറങ്ങി ബോണറ്റ് ഉയര്‍ത്തി പരിശോധിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ ഓടിമാറിയതിനാൽ യാത്രക്കാർ അപകടത്തിൽ പെട്ടില്ല .

എരുമേലി സ്വദേശി പാട്ടാളി കൊച്ചുമോന്റെ ഉടമസ്ഥതയിലുളള 2016 ഹ്യുണ്ടായി കാറാണ് അപകടത്തില്‍ പെട്ടത്. വൈകുന്നേരം 4.30 നാണ് സംഭവം. കാഞ്ഞിരപ്പളളിയില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയാണ് തീ അണച്ചത്.